Monday, November 4, 2013

ഭരണ നിപുണതയിൽ അമർന്നു പോയ മാധ്യമ വിലാപങ്ങൾ.

 
                           ജിം തോമസ്‌, കണ്ടരപ്പള്ളിൽ, നോട്ടിന്ഘം,UK

ഒരു സങ്കോചവും ഇല്ലാതെ പറയട്ടെ, ഇന്ത്യൻ ഗോവെര്മെന്റിനു എല്ലാവിധ അഭിനന്ദനങ്ങളും....
London മഹാനഗരത്തിന്റെ പത്തു ശേതമാനതിലധികം വരുന്ന, അതിനെക്കാളും വിസ്തൃതിയിൽ വിവിധ ഗ്രാമങ്ങളിലായി ചിതറി കിടക്കുന്ന ഏതാണ്ട് ഒന്പത് ലക്ഷം ആള്ക്കാരെ വെറും രണ്ടു ദിവസം കൊണ്ട് മാറ്റി പാർപ്പിച്ചു, രൌദ്രഭാവത്തിൽ ശിവ താണ്ടവം ആടി വന്ന കൊടും കാറ്റിന്റെ കയ്യിൽ നിന്ന് ഒരു ജനതയെ സുരക്ഷിതരായി കരവലയത്തിൽ നിർത്തിയതിനു....!!

ഇതാണ് ഭരണ നിപുണത..ഇതാണ് നേത്രുത്വ നിപുണത...!

വര്ഷങ്ങള്ക്ക് മുൻപ്, ഇരുളിന്റെ മറപറ്റി, ഒരു മുന്നറിയിപ്പും ഇല്ലാതെ സുനാമി കടന്നു വന്നപ്പോൾ പകച്ചു പോയ ഒരു നേതൃത്വത്തെ അല്ല നാം ഇന്നലെ കണ്ടത്; പകരം, ചുരുങ്ങിയ മണിക്കൂറിനുള്ളിൽ സകല സന്നാഹങ്ങളും ഒരുക്കി, തികഞ്ഞ പക്വതയോടെ പ്രതിസന്ധി നേരിട്ട ഭരണകൂടം, തങ്ങളുടെ ഇച ശക്തിക്കും,  മുന്നോരുക്കങ്ങല്ക്കും മുന്നില് പ്രകൃതി ശക്തിയെ വരെ വരുതിയിലാക്കാം എന്ന് എന്ന് തെളിയിച്ചിരിക്കുകയാണ്.
സംഹാര ശക്തിയിൽ,  അഞ്ചു വിഭാഗങ്ങൾ ആയി തരാം തിരിച്ചിരിക്കുന്ന കൊടുംകാറ്റിൽ കാറ്റഗറി 4 ൽ പെട്ട 'പൈലിൻ' ആണ് ഇന്ത്യയില ആഞ്ഞടിച്ചത്. ഈ കാറ്റഗറിയിൽ പെട്ട കാറ്റിനു 209 മുതൽ 251 KM /Hour   വേഗതയനുള്ളത്. കാറ്റഗറി 4 ആണെങ്കിലും 5 ആണെങ്കിലും ഇത് വരുത്തി വയ്ക്കുന്ന ദുരന്തങ്ങൾ ഏതാണ്ട് ഒന്ന്തന്നെ  ആണ്- സരവ നാശം; കൊടുംകാറ്റിനു ശേഷമുള്ള ആന്ധ്രയുടെ ചിത്രങ്ങളില നിന്നും ഇത് വ്യെക്തം ആണ്. എന്നാൽ, കേവലം, 24മണിക്കൂറിനുള്ളിൽ  വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഭരണ കൂടം വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഇവിടെ ശ്രദ്ധിക്കാപ്പെടെണ്ടുന്ന ഒന്നാണ് 2005 ആഗസ്റ്റിൽ അമേരികയിലെ Florida യിൽ വീശിയടിച്ച 'കത്രീന' കൊടുംകാറ്റു. Catogary 5 ൽ പെട്ട ആ കൊടുംകാറ്റു മൂലം 1800 ലധികം ആൾക്കാർ മരിക്കുകയും $108 billion  ന്റെ നഷ്ടം ഉണ്ടാവുകയും ചെയ്തു. നേരെത്തെ അറിഞ്ഞിട്ടും, ഇത്രയധികം ആളപായവും നാശനഷ്ടവും വരുത്തി വച്ച ആ ദുരന്ധം കൈകാര്യം ചെയ്ത രീതിയെ കുറിച്ച്, അന്നത്തെ അമേരികം പ്രസിഡന്റ്‌ ആയിരുന്ന  ജോർജ്ബുഷിന്‌ ഏറെ പഴി കേള്ക്കേണ്ടി വന്നിട്ടുണ്ട്.

ഇവിടെ ആണ്, നാം ഇതിനെ കൈകാര്യം ചെയ്ത രീതി ശ്രദ്ധെയ്യം  ആകുന്നതു. അമേരികയെ കാലും infrastructure ന്റെ കാര്യത്തിലും സാങ്കേതിക വിദ്യയുടെ കാര്യത്തിലും പിന്നോട്ട് നില്ക്കുന്ന ഇന്ത്യ ഒന്പത് ലക്ഷത്തിനു പകരം 9 ജീവനുകൾ മാത്രം (അത് തികച്ചും വേദന ജനകം തന്നെ ആണ്) പ്രകൃതിക്ക് കൊടുത്തു ബാക്കിയുള്ളവയെ സുരക്ഷിതരക്കിയിരിക്കുന്നു- പ്രത്യേകിച്ചു, കൊടുംകാറ്റു വന്ന  സ്ഥലങ്ങൾ തീരെ പിന്നോക്കം നില്ക്കുന്നവ ആയിരിക്കെ.

ഇതിലൊക്കെ ദയനീയം, ഈ കൊടുങ്കാറ്റിൽ തകരുന്ന ഇന്ത്യയുടെ പടം പിടിച്ചു ലോകത്തിനു മുന്നില് അവതരിപ്പിക്കാൻ കച്ചകെട്ടി കാത്തിരുന്ന, BBC അടക്കം ഉള്ള ലോക മാധ്യമങ്ങൾ, സര്ക്കാര് ഇതിനെ കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിക്കുന്നതിനു പകരം,അഭയാർത്തി    കേന്ദ്രത്തിൽ തണുത്തു വിറങ്ങലിച്ചു നില്ക്കുന്ന കുട്ടിയുടെയും, അഭയകേന്ദ്രങ്ങളിൽ ചോറ് വിളംബുന്നതിന്റെയും അവര്ത്തിച്ചുള്ള ദ്രിശ്യങ്ങൾ കാണിച്ചു സ്വയം ഇളിഭ്യരാകുന്നത്കാണാം ആയിരുന്നു .

അക്കാര്യത്തിൽ, കേരളത്തിലെ മാധ്യമങ്ങളും ശവം തീനി കഴുകന്മാരായി മാറുകയായിരുന്നു. BBC  യുടെയും, 'ഡെയിലി മെയിൽ' പോലുള്ള തീവ്ര വലതുപക്ഷ പത്രങ്ങളും എന്നും ഇന്ത്യയെ ലോകത്തിനു മുന്നില് വില കുറച്ചു  കാണിക്കാനേ ശ്രമിച്ചിട്ടുള്ളൂ . അതിനെ ചുവടു പിടിച്ചു കേരളത്തിലെ ദ്രിശ്യ മാധ്യമങ്ങളും ചിതറി കടക്കുന്ന ശവങ്ങളുടെ visuals എടുത്തു Breaking News ആക്കം എന്ന് കരുതി നാണം കേട്ട് നിരശയിലായി. ഇത്രയും വലിയൊരു പ്രകൃതി ദുരന്തത്തെ തികച്ചും അച്ചടക്കത്തോടെ കൈകാര്യം ചെയ്യേണ്ടുന്നിടത്, ചില മാധ്യമങ്ങൾ എങ്കിലും, അതി വൈകാരിയതയുടെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിച്ചു പ്രേക്ഷകരെ മുഴുവൻ സമയവും തങ്ങളുടെ ചാനലുകളുടെ മുന്നിലിരുത്താൻ ശ്രേമിച്ചതിലൂടെ അവർ അവരുടെ സാംസ്കാരിക പാപ്പരത്തം വിളിച്ചറിയിച്ചു.

 യഥാര്ത്യ ബോധതോടും, വ്യക്തമായ ദിശബോധതോടും പ്രവർത്തിച്ചാൽ ഏതു പ്രകൃതി ദുരന്ധത്തെയും തടുക്കാൻ ഇന്ത്യക്കവും എന്ന് തന്നയാണ് ഇത് നമ്മെ  പഠിപ്പിക്കുന്നത്‌. എന്തിനും ഏതിനും സര്ക്കരുകളെ കുറ്റം പറയുന്ന ഒരു പൌരന്റെ ധര്മ്മം കൂടെ ആണ് അതിന്റെസൽപ്രവത്തികളെ  അഭിനന്ദിക്കുക എന്നുള്ളത്. വരും കാലങ്ങളിൽ രാഹുലോ, മോദിയോ, ചിരുതയോ,കൊമനൊ  ..... ആര് വേണം എങ്കിലും ഇന്ത്യയെ നയിക്കട്ടെ; പക്ഷെ, ഇത്തരത്തിലുള്ള നല്ല പ്രവർത്തനങ്ങളെ  ,  നാം ഒരുമിച്ചു നിന്ന് അഭിനന്ദിക്കണം - ജാതി മത രാഷ്ട്രിയത്തിനും അപ്പുറം ..എങ്കിലെ ഇന്ത്യ തിളങ്ങൂ...

തുടരൂ....ഇന്ത്യ...നിന്റ്റെ മുന്നോട്ടുള്ള പ്രയാണം തുടരു....

ജയ് ഹിന്ദ്‌..

വാൽകഷ്ണം - ഇരുപത്തിനാല് മണിക്കൂറും കാത്തു കിടന്നിട്ടും ഒന്നും കിട്ടാതെ നിരാശരായ BBC യോടും 'ഡെയിലി മെയിൽ' നോടും - സാരമില്ലെടെയ്, അടുത്ത ബലാൽസംഘം വരുമ്പോൾ, നമുക്കത് കൊട്ടിഘോഷിക്കം; അതുവരെ,Simon Cowell ഇപ്പോൾ ഏതു പെണ്ണിന്റെ പിറകെ ആണെന്നോ, X Factor ലെ പിള്ളേരുടെ കിടപ്പറ  കഥകളോ തേടി പോകാം...

1 comment: