ഞങ്ങളുടെ മലയാളി അസോസിയേഷനിൽ അവതരിപ്പിച്ച അവതരണ രംഗം...ചുമ്മാ, ഒരു രസം...!
Wednesday, December 4, 2013
Monday, November 25, 2013
നേരല്ല തിരുമേനീ...
ജിം തോമസ് കണ്ടാരപ്പള്ളിൽ, നോട്ടിംഗ് ഹാം
നാണം കെട്ട ഒരു സാമൂഹ്യ പ്രക്രിയയിലൂടെയാണ് നമ്മുടെ പ്രബുദ്ധകേരളം ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ-സാംസ്കാരിക രംഗത്ത് സാധാരണക്കാരിൽ അവബോധം വളർത്തേണ്ടവർ സ്വയം മറന്നു പുലഭ്യങ്ങൾ പറയുന്ന ദയനീയ കാഴ്ചയാണ് നാമിന്നു കാണുന്നത്.
കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പായാൽ അത് കർഷകർക്ക് നല്ലതോ ചീത്തയോ എന്നതവിടെ നില്ക്കട്ടെ. അതിഭീകരമാംവണ്ണം അതിന്റെ ചർച്ചകൾ ഒരു വശത്ത് നടക്കുന്നുണ്ടല്ലോ; കൂടെ സമരങ്ങളും...! അതങ്ങനെ കൊഴുക്കട്ടെ... കർഷക സ്നേഹം മൂത്ത മെത്രാനച്ചന്മാർ, വിശ്വാസികളെ ഇടഞ്ഞ ലേഖനങ്ങൾ കൊണ്ട് തെരുവിൽ ഇറക്കി, വണ്ടികളും ആപ്പീസുകളും ഒക്കെ തല്ലിപ്പൊളിച്ചു കൊണ്ടിരിക്കുകയാണല്ലോ. വനം വകുപ്പിലെ വിലപ്പെട്ട രേഖകൾ കത്തിച്ചത് മനഃപൂർവ്വമാണോ എന്ന് ആരെങ്കിലും ചിന്തിച്ചാൽ? യേയ്.. അങ്ങനെ വരാൻ വഴിയില്ല... ആക്രമണങ്ങൾ പൊതുവികാരത്തിനു എതിരാണെന്ന് കണ്ടപ്പോൾ, അതൊന്നും ഞങ്ങളല്ല എന്ന്പറഞ്ഞ് ഇറക്കി വിട്ടവർ തന്നെ പീലാത്തോസിനെ പോലെ കൈകഴുകിയതും അതുപോലെ തന്നെ വെറും തോന്നലുകൾ മാത്രം!ഇടയലേഖനങ്ങൾക്ക്, സ്നേഹത്തിന്റെയും ക്ഷേമയുടെയും സന്ദേശത്തിന് പകരം, മാവോയിസ്റ്റ് ലഖുലേഖകളുടെ സ്വരമാണ്. ഇരിക്കുന്ന കസേരയുടെ മഹത്വമോ, വിശുദ്ധിയോ അറിയാതെ ചുങ്കക്കാരന്റെ പണപ്പെട്ടി പോലെ സംരക്ഷണം പണത്തിന്റെയും സ്വത്തിന്റെയും ആയപ്പോൾ, തിരുമേനിമാരുടെ തിരുവായിൽ നിന്നും കവലച്ചട്ടമ്പികളുടെ പോലെയുള്ള സ്വരപ്രയോഗങ്ങളാണ് വരുന്നതും അങ്ങനെ തന്നെ ന്യായീകരിക്കാവുന്നതാകും!
ഒരു മെത്രാൻ പറയുന്നത് ഈ റിപ്പോർട്ട് നടപ്പാക്കിയാൽ ഇടുക്കി ജില്ല കാശ്മീരാകുമെന്നൊക്കെയാണ്. കാശ്മീരിൽ എന്ത് നടക്കുന്നുവെന്നും, അത് എത്രത്തോളം sensitive ആണ് എന്നുമൊക്കെയുള്ള കാര്യം ആ തിരുമേനിക്ക് ബോദ്ധ്യമുണ്ടോ എന്നറിയില്ല. കഴിഞ്ഞ 60 വർഷത്തിലേറെയായി, നീറുന്ന കനലായി കത്തിനിൽക്കുന്ന കാശ്മീർ പ്രശ്നം ഒരുപാട്, ഒരുപാടൊരുപാട് ജീവനുകൾ നഷ്ടപ്പെടുത്തിയിട്ടും അശാന്തിയുടെ താഴ്വര ആയി ഇന്നും തുടരുന്നു എന്നതൊക്കെ മറന്ന്, ഇത്തരത്തിൽ ഉള്ള വൈകാരീകവും സങ്കീർണ്ണവും ആയ ഒരു പ്രശ്നത്തെ, ഈ റിപ്പോർട്ട് നടപ്പാക്കിയാൽ ഉണ്ടാവുന്ന പ്രതിസന്ധിയുമായി ആയി താരതമ്യപെടുത്തുന്നതിലൂടെ മെത്രാനച്ചന്റെ സാമൂഹ്യപാഠത്തിലുള്ള മാർക്ക് വട്ടപ്പൂജ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്.
പണ്ട്, 'പഞ്ചാബ് മോഡൽ' പ്രസംഗം നടത്തിയതിന്റെ പേരിൽ മന്ത്രിപ്പണി പോയി വീട്ടിൽ ഇരിക്കുന്നവരുടെ നാട്ടിൽ, 'കാശ്മീർ'ആക്കും എന്നെല്ലാം ആവേശപൂർവ്വം അരുളിയ തിരുമേനി, ബിഷപ്പ് ഹൌസിൽ അത്യാവശ്യം മൃഷ്ടാന്ന ഭോജനവുമായി സുഖമായി ഇരിക്കുകയാണ്. ളോഹയുടെ ഇടത്തും വലത്തും ഉള്ള കീശകളിൽ ഒരുപാട് വോട്ടുകൾ ഇട്ടോണ്ട് നടക്കുന്ന മേനിമാരായാകയാൽ ഒരു സർക്കാരും ഇതിന്റെ പേരിലല്ല, ഇതിലും വലുത് പറഞ്ഞാലും ഒരു കേസും എടുക്കില്ല എന്ന് തിരുമേനിക്കറിയാം.
അതുകേട്ട് ആവേശം മൂത്ത മറ്റൊരു തിരുമേനി വിട്ടുകൊടുത്തില്ല. മതങ് കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ, അദ്ദേഹം ഉടനെ റിപ്പോർട്ട് നടപ്പാക്കിയാൽ കേരളം 'ജാലിയൻവാലാബാഗ്' ആകും എന്നങ്ങ് പ്രഖ്യാപിച്ചു സായൂജ്യമടഞ്ഞു. സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ആയിരത്തിലധികം ധീരദേശസ്നേഹികൾ ബ്രിട്ടീഷ് വെടിയുണ്ടകൾക്കു മുന്നിൽ അന്നവിടെ മരിച്ചു വീണു: അങ്ങിനെ ഒരു ജനകീയ മുന്നേറ്റം ഉണ്ടായാൽ, വെടിയുണ്ടകൾ ഏറ്റു വാങ്ങാൻ തിരുമേനി തിരുവസ്ത്രം ഊരികളഞ്ഞു വിടർന്ന നെഞ്ചുമായി ഏറ്റവും മുന്നിൽ ഉണ്ടാകുമോ, അതോ സമയം ആകുമ്പോൾ റോമിൽ ബിഷപ്പ് സിനഡിൽ പങ്കെടുക്കാൻ വിമാനം കയറുമോ എന്നാണ് അറിയേണ്ടത്. കൂടെ, ഈ മേനി പറഞ്ഞത്, തങ്ങളെ നക്സലൈറ്റുകൾ ആക്കരുത് എന്നാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ ഗാഡ്ഗിൽ റിപ്പോര്‍ട്ടോ നടപ്പിലാക്കിയാല്‍ ഇവിടെ ചോരപ്പുഴ ഒഴുകുമെന്ന്, കര്‍ഷകരെല്ലാം നക്സലൈറ്റുകൾ ആകുമെന്ന്. പശ്ചിമ ഘട്ടം മൊത്തം നക്സലൈറ്റുകളെക്കൊണ്ട് നിറയുമെന്ന്...! അല്ലയോ പിതാവേ, ഇത്രയും വാക്കുകളൊക്കെ മതി, ജനങ്ങളെ നക്സലൈറ്റുകള്‍ ആകാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റം ചുമത്തി പിടിച്ച് അകത്തിടാന്‍ ...
സാമൂഹ്യ പ്രതിബദ്ധതയോടെ, തെറ്റുകൾക്കെതിരെ പോരാടുന്നവരെയും വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിനു വേണ്ടി സ്വന്തം കുടുംബവും നാടും സ്വത്തും ഉപേക്ഷിച്ചു സമരമുഖത്തേക്ക് ഇറങ്ങി ചെന്ന് സ്വയം ഇല്ലാതായവരെയുമാണ് അങ്ങ് നക്സലൈറ്റ് എന്ന് വിളിച്ചതെങ്കിൽ, ശരി പിതാവേ. എന്നാപ്പറയാം.... അങ്ങനെ ക്രിസ്തുവിനെപ്പോലെ ചാട്ടവാറെടുത്തിറങ്ങാൻ അങ്ങേയ്ക്കും കൂട്ടർക്കും ഇപ്പോഴുള്ള അംഗവടിയും, തലപ്പാവും, കിടന്നുറങ്ങുന്ന എസി റൂമിന്റെ തണുപ്പും, മുറ്റത്ത് കിടക്കുന്ന ബെൻസ് കാറും ഉപേക്ഷിച്ചു പോകേണ്ടി വരും... അങ്ങേയ്ക്ക് അങ്ങനെയൊരു നക്സലാകാൻ, ഒരു പാട് വലിയ മനസ്സ് വേണം; ഒരു പാട് വലിയ മനസ്സ്!
കേരളത്തിൽ നിന്നല്ല മറ്റേതെങ്കിലും ഇന്ത്യൻ സംസ്ഥാനത്ത് നിന്നും ഇത് പോലൊക്കെ വിളിച്ചു പറയാനും ഇതേ തിരുമേനിമാർ ധൈര്യം കാണിക്കണം; അതുണ്ടേൽ.. തിരുമൊഴികൾ കേട്ടാൽ തോന്നും തിരുമേനിമാർ സാമുഹ്യപാഠം പഠിച്ചത് അങ്ങ് അന്ത്യോക്ക്യായിൽ നിന്നും ഇറ്റലീന്നുമൊക്കെയാണെന്ന്. അല്ലയോ മെത്രാന്മാരേ, നിങ്ങൾ തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സംബന്ധിച്ച ബിഷപ്പ് പീറ്റര്‍ ബര്‍ണാര്‍ഡ് പെരേരയുടെ ജീവിത ചരിത്രം ഒന്ന് വായിക്കണം. അത് കഴിഞ്ഞ് പറയുകയാണെങ്കിൽ ഒരു പക്ഷെ കാര്യങ്ങള്‍ സ്വയം മനസ്സിലാകും...
കടബാദ്ധ്യതയേറി ഒരു പാട് കർഷകർ ആത്മഹത്യ ചെയ്തപ്പോഴും പട്ടിണി കിടന്നപ്പോഴും, അവിടെ തിരിഞ്ഞു നോക്കാത്ത, എൻഡോസൾഫാൻ ദുരിത മേഖലയിൽ ഒരു പ്രാവശ്യമെങ്കിലും നേരിട്ട് പോയി ആശരണരുടെ ദുഃഖം നേരിട്ട് കാണാൻ ശ്രമിക്കാത്ത സഭാനേതൃത്വം, ഇപ്പോൾ ഈ കർഷക സ്നേഹം എന്ന മുതലക്കണ്ണീരുമായി വരുന്നതെന്തിനാണെന്ന് അറിയാൻ തിരുമേനിമാർ പഠിച്ച സെമിനാരി വിദ്യാഭ്യാസത്തിന്റെഅകമ്പടിയും ദിവ്യദൃഷ്ടിയും ഒന്നും വേണ്ട; മലയോര മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിഗ്നം നേരിട്ടാൽ, ഭാവിയിൽ അവിടെ വരാൻ പോകുന്ന സ്കൂളുകളിലൂടെയും കോളേജുകളിലൂടെയും ആശുപത്രികളിലൂടെയും പള്ളികളിലൂടെയും കിട്ടാൻ പോകുന്ന കോടികൾ ഗാഡ്ഗിലണ്ണന്റെയും കസ്തുരി രംഗൻ ചേട്ടന്റെ പ്രത്യയശാസ്ത്രത്തിനു തരാൻ പറ്റില്ലല്ലോ..
ബാറും, കരിങ്കൽക്വാറിയും, റബ്ബർ എസ്റ്റേറ്റ് ഉം ഇല്ലാത്ത, നിങ്ങൾ അകലെ നിന്ന് മാത്രം നോക്കി കണ്ടിട്ടുള്ള, നിങ്ങളുടെ തിരുമുഖ ദർശനത്തിനു അനുമതി കൊടുക്കത്ത, നിങ്ങളുടെ പ്രഘോഷണങ്ങൾ മുട്ടുകാലിൽ നിന്ന് കേൾക്കുന്ന വലിയൊരു വിശ്വാസ സമൂഹം ഉണ്ട് പിതാവേ കേരളത്തിൽ; നിങ്ങൾ പറയുന്നത് കേട്ട് ജീവിക്കുന്ന, ദൈവശിക്ഷയെന്ന ഉമ്മാക്കി കാണിച്ചു ഭയപ്പെടുത്തി അടക്കി വച്ചിരിക്കുന്ന ഒരു സമൂഹം. ആ പാവങ്ങളുടെ വോട്ടിന്റെ എണ്ണം കാണിച്ചു നടത്തുന്ന ഈ മൂന്നാം കിട വിലപെശലുണ്ടല്ലോ, നല്ല ശരീര വടിവുള്ള വേശ്യയുടെ വിലപേശൽ പോലെ അറപ്പുളവാക്കുന്നതാണ്. ഇതവസാനിപ്പിചില്ലേൽ, തങ്ങൾക്കു വേണ്ടി മൂന്നാം ദിവസം ഉയിർത്തവന്റെ ശക്തിയാൽ ഇന്നല്ലേൽ നാളെ ഈ പാവം വിശ്വാസികളും ഉയർത്തെണീക്കും, തങ്ങൾ നിങ്ങളുടെ സ്വാർത്ഥലാഭത്തിനായി വഞ്ചിക്കപ്പെടുകയായിരുന്നല്ലോ എന്ന തിരിച്ചറിവിൽ... അന്നത് തടയാൻ, എ സി റൂമിലിരുന്നു എഴുതുന്ന ഈ ഇടയലേഖനങ്ങളുടെ ശക്തി പോരാതെ വരും, ജാഗ്രതൈ..!
സഭാ നേതൃത്വത്തിന് കക്ഷിരാഷ്ട്രീയക്കാരന്റെ ശൈലിയാകരുത്; ഭാഷയാകരുത്. അത് ക്രൈസ്തവ വിശ്വാസത്തിൽ അടിയുറച്ചതാകണം; ക്ഷമയുടെ,സഹനത്തിന്റെ, സ്നേഹത്തിന്റെയൊക്കെ മാതൃകയാകണം, ആയിരിക്കണം. അതാണ് ക്രിസ്തീയത. അത് തന്നെയാണ് ക്രിസ്തീയത.
എന്നാപ്പിന്നെ, എല്ലാം പറഞ്ഞതുപോലെ.
ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ...! ആമേൻ..
ജയ് ഹിന്ദ്...!
Sunday, November 17, 2013
ഒരു സിബിഐ
ബലാത്സംഗ കുറിപ്പ്...
ജിം തോമസ് കണ്ടാരപ്പള്ളിൽ, നോട്ടിന്ഘാം
പുതിയ സി.ബി.ഐ. ഡയറിക്കുറിപ്പനുസരിച്ച്, ഇനി മുതൽ നിങ്ങള്‍ ബലാത്സംഗത്തിന് ഇരയാകുകയും, നിങ്ങള്‍ക്കത് തടയാന്‍ കഴിയാതെ വരികയുമാണെങ്കിð, പിന്നെ നിങ്ങള്‍ ചെയ്യേïത്, രതിനിര്‍വൃതിയുടെ പാരമ്യത്തിലേക്ക് സ്വയം അലിഞ്ഞിറങ്ങി ആ കലാപരിപാടി പൂര്‍ണ്ണമായി ആസ്വദിക്കുക എóതാണ്.
ഞെട്ടലോടെയാണ്, ഇന്ത്യ, ഇന്നലെ, പ്രത്യേകിച്ച് സ്ത്രീ സമൂഹം ഈ പ്രസ്താവനയെ ശ്രവിച്ചത്. രാജ്യത്തിലെ ഉóതമായ കുറ്റാന്വേഷണ ഏജന്‍സിയുടെ തലവന്‍ ശ്രീ രഞ്ജിത്ത് സിന്ഹയാണ് ഈ മനോഹരമായ ഐഡിയ പറഞ്ഞു തന്നത്. അരേ... ക്യാ ബാത്ത് ഹേ.... വാട്ട് ആന്‍ ഐഡിയ രഞ്ജിത്ത്ജി...!
തന്റെ അവസാന ശ്വാസം നിലയ്ക്കും വരെ ഡൽഹി പെണ്‍കുട്ടിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ 'തന്നെ ബലാത്സംഗം ചെയ്തവരെ ശിക്ഷിക്കണമെന്ന്.'..: ബോംബയിൽ കൂട്ടമാനഭംഗത്തിന് ഇരയായ പത്രപ്രവര്‍ത്തകയും അര്‍ദ്ധബോധാവസ്ഥയിലും പറഞ്ഞു, 'ആ ദുഷ്ടന്മാരെ വെറുതെ വിടരുതെന്ന്'. ഇത് ഇവരുടെ മാത്രം രോദനം അല്ല; ഇന്ത്യയിൽ അനുദിനം മാനഭംഗത്തിന് ഇരയായി കൊണ്ടിരിക്കുന്ന എല്ലാ സ്ത്രീകളുടെയും വികാരം ആണ്. പരസ്പര സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാത്രം ആസ്വാദ്യം ആകുന്നതാണ് ലൈംഗീകബന്ധം എന്നിരിക്കെ, മൂന്നോ നാലോ പേര്‍ ചേര്‍ന്ന് ബലാല്ക്കാരമായി കടിച്ചു കീറിയാലും പിച്ചിച്ചീന്തിയാലും ലൈംഗിക ക്രൂരതയ്ക്കിരയാക്കിയാലും അത് തടയാന്‍ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കണം എന്ന് പറയുന്നതിലൂടെ, അതേ കര്‍മ്മം ചെയ്യുന്ന കാമാന്ധന്മാരുടെ മാനസികാവസ്ഥയിലാണ് താനും എന്നാണ് ഈ സടകൊഴിഞ്ഞ സിംഹം പറയാതെ പറയുന്നത്.
ബഹുമാനപ്പെട്ട സുപ്രീം കോടതി പറഞ്ഞത് സിബിഐ കൂട്ടിലിട്ട തത്തയാണെന്നാണ്; തത്തകളുടെ സംസാരം പോലും മനുഷ്യ സഹവാസം മൂലം മനുഷ്യ ഭാഷയിലാണ്; പക്ഷെ ഇവിടെ രഞ്ജിത്ത് സിന്ഹയിൽ കണ്ടത് മൃഗതൃഷ്ണയുടെ ഭാഷയാണ്; മൃഗരതിയുടെ ക്രൂര ആനന്ദമാണ്. ജീവിത സായാഹ്നത്തിലെത്തി നില്ക്കുന്ന ഇത്തരത്തിലുള്ള അക്കാദമിക് എലൈറ്റ് ബുദ്ധി ജീവികളുടെ പുലഭ്യങ്ങള്‍, വളർന്നു വരുന്ന തലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നല്കുക എന്ന് മനസ്സിലാക്കാന്‍ സിന്ഹ ചേട്ടന്റെ പത്തുപേജ് ബയോഡാറ്റയിൽ കാണുന്നത്ര ഡിഗ്രീകളുടെ പിന്ബലം ഒന്നും വേണ്ട; വെറും സാദാബുദ്ധി മതി. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന രാഷ്ട്രിയക്കാരോ, ഉദ്യോഗസ്ഥരോ ആരുമായിക്കൊള്ളട്ടെ, അവര്‍ പറയുന്ന 'കോതയുടെ പാട്ടുകള്‍' പുതു തലമുറ ഉപദേശമായി എടുക്കാന്‍ തുടങ്ങിയാൽപ്പിന്നെ ഇന്ത്യയിലെ തെരുവുകളിലൂടെ ഒരു പെണ്ണിനും ഒരു സമയത്തും ഇറങ്ങി നടക്കാന്‍ പറ്റാതെ വരും. സാധാരണ പെണ്ണുങ്ങള്‍ തെരുവിലൂടെ നടക്കുന്നത് രാഷ്ട്രിയഉദ്യോഗ പ്രഭുക്കക്കന്മാര്‍ നടക്കുóത് പോലെ ഇസഡ് കാറ്റഗറി സുരക്ഷയിൽ അല്ലല്ലോ..
സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്നആക്രമങ്ങളുടെ കാലഘട്ടത്തിൽ, അതിനെ തടയിടേണ്ടവര്‍, അത് ചെയ്യാതെ, ഇത്തരത്തിൽ മീന്‍ ചന്തയിലെ സംവേദന രീതിയിൽ സംസാരിക്കാന്‍ തുടങ്ങിയാൽ, അത്, മാനഭംഗത്തിന് ഇരായാകപ്പെട്ട ഒരു സ്ത്രീയിൽ ഉണ്ടാക്കുന്ന വേദന, അതനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ...
സ്വന്തം ഭാര്യയോ മകളോ നടുറോഡിൽ വച്ചു മാനഭംഗത്തിന് ഇരയായാൽ, അത് ആസ്വദിക്കത്തതിന്റെ പേരിൽ, അവര്‍ വീട്ടിൽ വന്ന ഉടനെ മുഖമടച്ചു ഒരടി കൊടുക്കാനും ഇത്തരത്തിലുള്ള സിന്ഹമാര്‍ മടിക്കില്ലായിരിക്കും. കാരണം, പുരുഷാധ്യപത്യത്തിന്റെ പ്രാകൃത ബിംബങ്ങളായ ഇവര്‍ സ്ത്രീയെ കാണുന്നത് വെറും മാംസകഷ്ണമായിട്ടാണ്, ഭോഗസുഖത്തിനുള്ള മാംസകഷ്ണം...... ജയ് ഹിന്ദ്...!
വാൽകഷ്ണം: 80 കളിലെ ഹിന്ദി സിനിമകളിലെ നായകന്റെ പെങ്ങളെ ശക്തികപൂര്‍ ബലാത്സംഗം ചെയ്യും; ആദ്യമൊക്കെ എതിര്‍ക്കുന്ന നായകന്റെ പെങ്ങള്‍, പതുക്കെ പതുക്കെ അത് ആസ്വദിക്കാന്‍ തുടങ്ങുóു; അവരുടെ മുഖം ക്‌ളോസപ്പിൽ കാണിക്കുന്നു ..... ഒരുപക്ഷെ ഒരു പാട് ശക്തികപൂര്‍ സിനിമകള്‍ കണ്ടതാവം, ഇദേഹത്തിന്റെ ഈ അത്യന്താധുനിക ബലാത്സംഗ തിയറിയുടെ ഉറവിടം... കഷ്ടം..!
Saturday, November 9, 2013
മംഗൾയാൻ നൽകുന്ന തിരിച്ചറിവുകൾ...
ജിം തോമസ് കണ്ടാരപ്പള്ളിൽ, നോട്ടിന്ഘാം
05.11.2013....ഇന്ത്യയുടെ ചരിത്രത്തിലെ അഭിമാനമുഹൂർത്തം.....!
ലോകത്താകമാനം ഉള്ള 196 രാജ്യങ്ങളിൽ കേവലം മൂന്നേ മൂന്നു രാജ്യങ്ങൾ സ്വായത്തമാക്കിയ ഒരു സാങ്കേതിക വിദ്യ, സ്വപരിശ്രമത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയ അസുലഭ മുഹൂർത്തം....!!
ഈ മഹാ സംരഭത്തിന്റെ സാങ്കേതിക വശങ്ങളിലേക്കൊന്നും കൂടുതൽ കടക്കുന്നില്ല: ഇതിനോടകം തന്നെ, വായനക്കാരിൽ ചിലരെങ്കിലും അവയെല്ലാം അഭിമാനപൂർവ്വം ഹൃദസ്ഥമാക്കിയവയാണ്. പക്ഷെ ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യം ഉണ്ട്.
ഇന്ത്യയിൽ ജനിച്ച്, ഇന്ത്യക്കാരനായി ജീവിച്ച്, ഇന്ത്യൻ വിദ്യാഭ്യാസം നേടി, ഇന്ത്യക്കാരനായി ചിന്തിച്ചു വളർന്നു വന്ന ആയിരത്തിലധികം ശാസ്ത്രഞ്ജന്മാർ, എന്തിനും ഏതിനും സായ്പ്പിന്റെ രീതികളെ സ്തുതിച്ച്, ഇന്ത്യയെയും ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും പുച്ചിച്ചു തള്ളുന്ന അഭിനവ ഇന്ത്യൻ സായ്പ്പുമാരുടെ മുഖത്തേക്ക്, അവരറിയാതെ നല്കിയ ഒരു പുലയാട്ടു തന്നെയാണ് ഈ വിജയം...!
ആയിരത്തിലധികം ശാസ്ത്രഞ്ജൻമാരാണ് ഈ മഹാസംരഭത്തിൽ പങ്കാളികളായത്. ജനിച്ചനാൾ മുതൽ തങ്ങൾ കടന്നു പോയ ഓരോ ദിവസങ്ങളിലും അവർ തിരിച്ചറിഞ്ഞ ഓരോ അറിവുകളും, ഈ സംരഭത്തിനവർ പ്രയോജനപ്പെടുത്തിയിരിക്കും. ഒരിക്കലും, അക്കാഡമികളിൽ നിന്നും പഠിച്ചവ മാത്രം ആയിരിക്കില്ലല്ലോ അറിവിന്റെ അവസാനം.
ചന്ദ്രയാനിൽ കണ്ട വിജയം ഇവിടെ മംഗൾയാനിലും ആവർത്തിക്കുന്നു. രണ്ടിടത്തും വിജയിച്ചത് തക്ഷശില-നളന്ദ സർവ്വകലാശാലകൾക്ക് ചരിത്രാതീത കാലത്തുതന്നെ രൂപം കൊടുത്ത ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ശക്തി തന്നെ ആണ്. അന്ന്, ഗുരു ദ്രോണാചാര്യർക്ക്, സ്വന്തം വിരൽ മുറിച്ചു നല്കി, ഗുരുവിനെ സ്നേഹിക്കാൻ ബഹുമാനിക്കാൻ വേണ്ടി ഏകലവ്യൻ ദക്ഷിണ നൽകിയെങ്കിൽ, ഇന്ന്, ഈ ആയിരത്തിലധികം ശാസ്ത്രഞ്ജന്മാർ, ഈ മംഗൾവിജയമെന്ന തള്ളവിരൽ മുറിച്ചു ഇന്ത്യയെന്ന ഗുരുവിനു മറ്റൊരു ഗുരുദക്ഷിണയാണ് നല്കിയിരിക്കുന്നത്. വിദേശസ്ഥാപനങ്ങളിൽ, ഒരുപക്ഷെ ഉന്നത സേവന വേതന വ്യവസ്ഥകളിൽ നല്കപ്പെട്ട വാഗ്ദാനങ്ങൾ നിരസിച്ചു കൊണ്ട്, ജന്മനാടിന്റെ ശ്രേയസ്സിന് വേണ്ടി പ്രയത്നിക്കാൻ തയ്യാറെടുത്തവരുടെ മനം നിറഞ്ഞ ഗുരുദക്ഷിണ. അതെ, ഇതാണ് യഥാർത്ഥ ബോധമുള്ള, ആരും ആവശ്യപ്പെടതെ തന്നെയുള്ള ഗുരുദക്ഷിണ...!
മാതാവും പിതാവും കഴിഞ്ഞാൽ ഗുരുവിനെ ദൈവ തുല്യനായി കാണുന്ന, ഗുരുശിഷ്യബന്ധത്തിന് സ്വാത്വിക പരിവേഷം നൽകുന്ന, ആശ്മേറിയ അറിഷ്ടാനങ്ങളിലും ഉന്നതമായ ലക്ഷ്യത്തിലും നിലകൊള്ളുന്ന ഭാരതീയ വിദ്യാഭ്യാസം, ഇത്തരത്തിലുള്ള ആയിരകണക്കിനല്ല, ലക്ഷകണക്കിന് ശാസ്ത്രന്ജന്മാരെ തരുന്നുവെങ്കിൽ, അമ്മേ, ഭാരതാംബേ, നിനക്കിനിയും ഒരായിരം വിരലുകൾ ദക്ഷിണയായി ലഭിക്കും; തീർച്ച...!
വൈദേശിക ആധിപത്യത്തിന്റെ ബൂട്സ് നെഞ്ചിലും മുഖത്തും മാറി മാറി പതിയുമ്പോഴും ത്രിവർണ്ണ പതാകയിൽ പൊടിപോലും പറ്റാതെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട്, 'ക്വിറ്റ് ഇന്ത്യ' എന്നുറക്കെ പറഞ്ഞ്, അടിമത്വത്തിൽ നിന്നും നമ്മെ മോചിപ്പിച്ച, മണ്മറഞ്ഞ ഒരുപാട് ഒരുപാട് ദേശസ്നേഹികൾ, ആകാശത്തെ ദശലക്ഷകണക്കിനു നക്ഷത്രങ്ങളുടെ ഇടയിൽ നിന്ന്, ഈ വിജയം കണ്ടു പുഞ്ചിരിക്കുന്നുണ്ടാവും; സന്തോഷാശ്രുക്കൾ പൊഴിക്കുന്നുണ്ടാവും; തീർച്ച...!
സായിപ്പിനെക്കാണുമ്പോൾ കവാത്ത് മറക്കുന്ന "മലയാലി" സായിപ്പുമാർക്ക് ഈ വായന അരോചകമായിരിക്കും എന്നറിയാം. അതറിഞ്ഞു കൊണ്ട് തന്നെ പറയാം, ഇന്നും, ഇന്ത്യൻ വിദ്യാഭ്യാസം 1950 കളിലെ 'ദേവിവിലാസം LP സ്കൂൾ ' മാത്രം ആണെന്ന് കരുതുന്ന, സ്വന്തം മക്കൾ അണമുറിയാതെ ഇംഗ്ലീഷ് പറയുന്നതാണ്, ഏറ്റവും നല്ല വിദ്യാഭ്യാസം എന്ന് കരുതുന്ന ഈ അഭിനവ സായ്പ്പന്മാർ മനസ്സിലാക്കുക, ഇക്കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ, യുകെയിലെ തന്നെ സംഘടനയുടെ ലണ്ടൻ കേദ്രമാക്കി പ്രവർത്തിക്കുന്ന ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ടിന്റെ യുനെസ്കോയിൽ നിന്നടക്കമുള്ള ലോകജനസംഖ്യയുടെ തൊണ്ണൂറ്റിയാറ് ശതമാനം വരുന്ന രേഖകളെ അടിസ്ഥാനമാക്കി നടത്തിയ സർവ്വേ ഫലം അനുസരിച്ച്, യുകെയ്ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്ത് മുപ്പതാം സ്ഥാനം മാത്രമേ ഉള്ളൂ; അതും ലിത്വാനിയ. ലാത്വിയ, ഹംഗറി എന്നീ പട്ടിണീ രാജ്യങ്ങൾക്കും താഴെ! അല്ല, അത് കൊണ്ടായിരിക്കുമല്ലോ, ഒരിക്കൽ മംഗൾയാൻ പോലൊരു പദ്ധതി തുടങ്ങിയിട്ട്, ബ്രിട്ടൻ അത് തുടങ്ങിയിടത്തു തന്നെ ആരുമറിയാതെ അവസാനിപ്പിച്ചത്...!
ഇതിന്റെ മറുവശം; ഡെയിലി മെയിൽ പോലെയുള്ള കുട്ടിപ്പത്രങ്ങളുടെ ചുവടു പിടിച്ച്, സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും മറ്റും കണ്ട വലിയൊരു വിമർശനമായിരുന്നു, ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ഇന്ത്യക്കിത് വേണമായിരുന്നോ എന്നത്.
ഇന്ത്യയെ കാർന്നു തിന്നുന്ന ഈ രണ്ടു ദുരവസ്ഥക്കും കാരണം ഭരണപരമായ, രാഷ്ട്രിയപരമായ പിടിപ്പുകേടുകളാണ്. അതിനെ ഈ ജയവുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. ഇങ്ങിനെ ഒരു സംരംഭം ഇല്ലായിരുന്നുവെങ്കിൽ, ഇതിൽ പങ്കാളികളായ ആയിരത്തിൽപ്പരം ശാസ്ത്രന്ജന്മാരും, മറ്റു സാങ്കേതിക വിദഗ്ദ്ധരുടെയും മഹത്തായ ഈ കഴിവുകൾ എവിടെ പ്രദർശിപ്പിക്കുമായിരുന്നു...? അതോ, അവരെല്ലാം, നാസയുടെയോ, മറ്റേതെങ്കിലും രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമാകണമായിരുന്നോ..? സ്വന്തം രാജ്യവും മാനവും നല്കുന്ന സുഖമുപേക്ഷിച്ചു പ്രവാസികളായിക്കഴിയണമായിരുന്നോ...? അതോ, തങ്ങളുടെ കഴിവുകൾ, ദാരിദ്ര്യത്തിന്റെ പേര് പറഞ്ഞു ഉള്ളിലൊതുക്കിക്കഴിയണമായിരുന്നോ ..?
ദാരിദ്ര്യത്തിനും പട്ടിണിക്കും കാരണക്കാരായ രാഷ്ട്രിയ നേതൃത്വത്തെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചു പാഠം പഠിപ്പിക്കുന്നതിന്നു പകരം, അതിനു കഴിയാതെ, സമയമാകുമ്പോൾ ജാതിയുടെയും കൊടിയുടേയും നിറം നോക്കി ഏതു എമ്പോക്കിയെയും ജയിപ്പിച്ചു വിട്ടിട്ട് , പിന്നീട് ഇത്തരത്തിലുള്ള നല്ല കാര്യങ്ങൾ കാണുമ്പോൾ ദാരിദ്ര്യത്തിന്റെ പേര് പറഞ്ഞു വിമർശിക്കാൻ ശ്രമിക്കുന്നത് നമ്മളിലെ കപടതയാണ് തുറന്നു കാട്ടുന്നത്. ചന്ദ്രയാൻ സംരഭത്തിലൂടെ വിക്ഷേപിക്കപ്പെട്ട കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റുകളുടെ സഹായം മൂലമാണ് കഴിഞ്ഞ മാസം വീശിയടിച്ച ചുഴലിക്കാറ്റിൽ പതിമൂന്നു ജീവനുകൾ മാത്രം ത്യജിച്ചു ബാക്കി ജീവനുകൾ രക്ഷിക്കനായത്. ഓർക്കുക, രണ്ടായിരത്തി ഒന്നിൽ സുനാമി വന്നു നമുക്ക് നഷ്ടപ്പെട്ടത് പതിനായിരത്തിനടുത്ത് വിലപ്പെട്ട ജീവനുകളാണ്. 450 കോടി കൊണ്ട് 100 നു പകരം 1000 ജീവൻ രക്ഷിക്കാനായാൽ അത് ചെറിയ ഒരു കാര്യമാണോ..?
ചൊവ്വാ ദൌത്യം സ്വന്തമായുള്ള ഇന്ത്യക്ക് ഇപ്പോഴും AID കൊടുക്കുന്നതിൽ പരിഭവിക്കുന്ന ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ഒന്ന് മനസ്സിലാക്കണം; വേണ്ടെന്നു പറഞ്ഞിട്ടും കൊടുക്കാൻ ധൃതി കാട്ടുന്ന ഈ എയിഡ്, നിങ്ങളുടെ സ്നേഹകൂടുതൽ കൊണ്ടല്ല, പകരം 'Give and Take' തന്ത്രത്തിന്റെ ഭാഗമാണ് . ജാഗ്വാറും ലാൻഡ് റോവറും, കോറസ് സ്റ്റീലും ഒക്കെ ഏറ്റെടുത്തു, സ്വന്തരാജ്യത്തെ രക്ഷിക്കുന്നതിനുള്ള പ്രത്യുപകാരനേർച്ചയാണെന്ന്, ഭാരതത്തിനറിയാം. ഒന്നേ പറയാനുള്ളൂ...., 'Just peanuts..!'- മുൻ ധനകാര്യമന്ത്രി പ്രണബ് മുഖർജി പറഞ്ഞത് പോലെ....!
ബിബിസി അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത് അതേപടി ഏറ്റു പറയുന്നതിലൂടെ ഇതിനെ വിമർശിക്കുന്ന ചിലരെങ്കിലുമുണ്ടെന്നത് കഷ്ടം തന്നെ...! അവർ, തങ്ങളിപ്പോഴും സക്കറിയയുടെ വിധേയനിലെ 'തൊമ്മിക്കുഞ്ഞു'മാരാണെന്ന് സ്വയം അടി വരയിടുകയാണ്; ഏറ്റു പറയുകയാണ്.
വെറും 450 കോടി കൊണ്ട് ഇത്രയും വലിയൊരു സംരംഭം വിജയിപ്പിച്ചതിൽ ഐഎസ്ആർഓ യിലെ മുഴുവൻ ജീവനക്കാരും അഭിനന്ദനം അർഹിക്കുന്നു. അവർക്ക് നിറഞ്ഞ മനസ്സോടെ അഭിവാദ്യങ്ങൾ അർപ്പിക്കുമ്പോഴും, കൂടെ, ഈ വിജയങ്ങൾ നൽകുന്ന തിരിച്ചറിവുകൾ കെടാതെ നമ്മുടെ തുടിക്കുന്ന മനസ്സിൽ അഭിമാനത്തോടെ സൂക്ഷിക്കുക, ചുണ്ടിൽ വന്ദേ മാതരത്തിന്റെ ശാന്തമായ മൂളലുമായി....! ജയ് ഹിന്ദ്...!!.
"ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം......."
Monday, November 4, 2013
പീതാംബരവധം; ശ്വേതപർവ്വം ആട്ടകഥ - അടുത്ത ഭാഗം
.
ജിം തോമസ് കണ്ടരപ്പള്ളിൽ നോട്ടിന്ഘാം
-ചൊവ്വാഴ്ച ബ്രെകിംഗ് ന്യൂസ്...
"കൊല്ലം സംഭവം; നടി ശ്വേത മുഖ്യ മന്ത്രിക്കു പരാതി നല്കി...പരാതിയെ കുറിച്ച് പ്രതികരിക്കാൻ നടി വിസമ്മതിച്ചു." ( ഉച്ച മുതൽ രാത്രി വരെ ഇതിങ്ങിനെ ചാനലിൽ scroll ചെയ്തു കൊണ്ടേ ഇരിക്കും.)
പരാതിയെ പറ്റി എന്ത് സംഭവിക്കും എന്നതിനെ പറ്റി രാത്രി വൈകുവോളം ചർച്ചകൾ...ചർച്ചയിൽ, Advt ജയശങ്കർ, PC George, ഞാമ്പറയാം സിദ്ദിക്ക്, രാജ്മോഹൻ ഉണ്ണിത്താൻ, സുനില കുമാര് MLA ....പട്ടിക നീളുന്നു...നമ്മളും മനസ്സാ അവരിൽ ഓരോരുത്തരുടെയും പക്ഷം പിടിക്കുന്നു......നമ്മുടെ ടെൻഷൻ കൂടുന്നു...ചര്ച്ച കഴിഞ്ഞു നികേഷ് കുമാറും, വേണുവും ബാക്കി എല്ലാ അവതാരകരും പോയി കൂര്ക്കം വലിച്ചു കിടന്നു ഉറങ്ങുന്നു;...
-മുഖ്യ മന്ത്രി പരാതി ആഭ്യന്തര മന്ത്രിക്കു കൈമാറുന്നു; ആഭ്യന്തര മന്ത്രി ADGP ഹേമ ചന്ദ്രനെയോ, IG വിന്സിന്റ്റ് പോളിനെയോ വച്ച് പ്രത്യേക അന്വേഷണ സംഖം ഉണ്ടാക്കുന്നു. (പാവം...രണ്ടും IPS എടുത്തത് ഈ വക കേസ് കട്ടകൾ അന്വേഷിക്കാനാ...)
- മുഖ്യന്റെ പ്രസ് മീറ്റ്; പത്രക്കാർ തിരിച്ചും മറിച്ചും ചോദിക്കുന്നു; " നിയമം നിയമത്തിന്റെ വഴിക്ക് പോകും; അന്വേഷണത്തിൽ government ഇടപെടില്ല" എന്ന് കഴിഞ്ഞ രണ്ടു വർഷം ആയി കേൾക്കുന്ന CD പ്ലേ ചെയ്യുന്നു. ബാക്കി ചോദ്യങ്ങൾക്ക് മുഖത്ത് പാൽ പുഞ്ചിരി...
-"Government നു ഇക്കാര്യത്തിൽ യാതൊരു മുൻ വിധിയും ഇല്ല; അന്വേഷണം അതിന്റെ വഴിക്ക് പോകും" ആഭ്യന്തരംചേട്ടൻ പറയും.
-അന്വേഷണ സംഘം കുറുപ്പ് ചേട്ടന്റെ വീട്ടില് പോയി തെളിവ് എടുക്കുന്നു. പോലീസ് പോയ ഉടനെ ചാനലുകാർ കുറുപ്പ് ചേട്ടനെ വളയുന്നു. "അന്വേഷണം നടക്കുന്നതിനാൽ ഒന്നും പറയാനില്ല.
Madam ത്തിന് ദർശനത്തിലോ സ്പർശനത്തിലോ അരോചകം ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു" ( ഇതിങ്ങിനെ ഇടയ്ക്കിടെ പത്രക്കാരെ കാണുമ്പോൾ പറഞ്ഞു കൊണ്ടിരിക്കും) കുറുപ്പ് ചേട്ടന്റെ പിറകെ ഒരു കൂട്ടം ഖാദർ ധാരികൾ TV യിൽ മുഖം വരാൻ ഇടി കൂടുന്നത് കാണാം. അതിനകത്ത് ശ്വേത ഞെരുങ്ങിയപോലെ കുറുപ്പ് ചേട്ടനും ഞെരുങ്ങുന്നത് കാണാം.
-അന്ന് രാത്രി വീണ്ടും സകല ചാനലുകളിലും ചർച്ച: പോലീസ് കുറുപ്പ് ചേട്ടന്റെ വീട്ടിൽ പോയത് ശേരിയോ? അതോ, കുറുപ്പ് ചേട്ടൻ പോലീസ് ആസ്ഥനത്താല്ലേ വരേണ്ടിയിരുന്നത്..? മുകുളിൽ പറഞ്ഞ മുഴുവൻ ദേഹങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നു. നമ്മളുടെ ടെൻഷൻ പിന്നേം കൂടുന്നു. ചർച്ച കഴിഞ്ഞു അവരെല്ലാവരും കൂര്ക്കം വലിച്ചു കിടന്നുറങ്ങുന്നു. നമ്മൾ അതും ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
ഡിഫിപിള്ളേര് കുറുപ്പ് ചേട്ടൻ പോകുന്നിടത്തെല്ലാം കറുത്ത തുണിയും ആയി എത്തുന്നു; പോലീസിന്റെ തല്ലു ആവശ്യതിലധികം വാങ്ങുന്നു. ഏതേലും ഒരു ഡിഫിക്കരെന്റെ വൃഷണം ഒരു പോലീസുകാരൻ കൈ കൊണ്ട് പിടിച്ചു ഉടക്കുന്നു...!-
ടമാർ...പടാർ....!! കൊല്ലം ജില്ലയിൽ നാളെ ഹർത്താൽ...!!!
- ഇടതു മുന്നണി കുറുപ്പ് ചേട്ടന്റെ വീടിന്റെ മുന്നിൽ അനിശ്ചിത കാല ഉപരോധം തുടങ്ങുന്നു. 18 ആം മണിക്കൂറിൽ തൂറാൻ സ്ഥലം ഇല്ല എന്ന് പറഞ്ഞു ഉപരോധം അവസാനിപിക്കുന്നു; വന്നവർ ഇളിഭ്യരായി പോകുന്നു.
- അന്ന് രാത്രി വീണ്ടും ചർച്ച ; ഉപരോധ സമരം അവസാനിപ്പിച്ചത് എന്ത് കൊണ്ട്...? നികേഷും വേണുവും തിരിഞ്ഞും മറിഞ്ഞും കിടന്നു ചോദ്യങ്ങൾ ചോദിക്കുന്നു;
പരസ്പര വാഗ്വാദങ്ങൾ..വെല്ലു വിളികൾ...നമ്മുടെ BP കൂടുന്നു...പരിപാടി കഴിഞ്ഞു അവരെല്ലാവരും കൂര്ക്കം വലിച്ചു കിടന്നുറങ്ങുന്നു. നമ്മൾ അതും ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
- ഇതിനിടക്ക് പൊതു പ്രവർത്തകരായ (വാട്ട്..?) ജോമോൻ പുത്തംപുരക്കാലോ, ജോയി കൈതാരമോ കുറുപ്പ് ചേട്ടനോട് രാജി വയ്ക്കാൻ ആവശ്യപെടണം എന്ന് പറഞ്ഞു ഹൈക്കോടതിയിൽ പൊതു താല്പര്യ ഹരജി കൊടുക്കുന്നു. ( ആര്ക്ക് താല്പര്യം..?). ഹരജി സ്വീകരിച്ച ജഡ്ജിയുടെ പരാമർശങ്ങൾ ബ്രെകിംഗ് ന്യൂസ് ആയി വരുന്നു...
" ആരാണ് കുറുപ്പ്..? DGP ക്ക് അയാളെ പേടിയോ..? അയാള് സ്കൂളിൽ പോയിട്ടുണ്ടോ.." എന്നൊക്കെ ചോദിക്കുന്നു. നമ്മുടെ ടെൻഷൻ കൂടുന്നു; ഇനി വല്ലോ ഒക്കെ നടക്കും എന്ന് നമ്മൾ സ്വയം പറയുന്നു; അന്ന് രാത്രിയിലെ മുഴുവൻ ചർച്ചയും ഇമ വെട്ടാതെ നാം കാണുന്നു; കേക്കുന്നു. ചര്ച്ച കഴിഞ്ഞു അവരെല്ലാവരും കൂര്ക്കം വലിച്ചു കിടന്നുറങ്ങുന്നു. നമ്മൾ അതും ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
- സഖാവ് VS , കുറുപ്പ് ചേട്ടന്റെ ഫോണ്‍കാൾ പകർപ്പ് ആവശ്യപെട്ടു കോടതിയിൽ അപേക്ഷ കൊടുക്കുന്നു. ദെ, പിന്നേം ബ്രെകിംഗ് ന്യൂസ്...!
- സഖാവ് VS , കുറുപ്പ് ചേട്ടന്റെ ഫോണ്‍കാൾ പകർപ്പ് ആവശ്യപെട്ടു കോടതിയിൽ അപേക്ഷ കൊടുക്കുന്നു. ദെ, പിന്നേം ബ്രെകിംഗ് ന്യൂസ്...!
-ഇതിനിടക്ക്, മദ്യ ലോബിയിൽ നിന്ന് വില രണ്ടു മാസത്തിനുള്ളിൽ കൂട്ടാം എന്നാ ഉറപ്പിൻ മേൽ ഏറണാകുളം ജില്ലക്കാരനായ ഒരു മന്ത്രി പൈസ വാങ്ങി ശ്വേത ചേച്ചിക്ക് കൊടുത്തതായി 'മംഗളം' പത്രം exclusive ...!നമ്മളുടെ കണ്ണ് തള്ളുന്നു. പക്ഷെ, ആ ന്യൂസ് തീരെ ഏശിയില്ല.
-ബ്രെകിംഗ് ന്യൂസ്-" ഫോണ്‍ കാൾ ലിസ്റ്റ് കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു AG നേരിട്ട് കോടതിയിൽ ഹാജരായി..."
ഓ മൈ ഗോഡ്...ഇതിലെന്തോ വൻ കള്ളത്തരം ഉണ്ട് നാം വിചാരിക്കുന്നു. നമ്മുടെ BP കൂടുന്നു...
- അന്ന് രാത്രി വീണ്ടും ചർച്ച ......ചർച്ച കഴിഞ്ഞു അവരെല്ലാവരും കൂര്ക്കം വലിച്ചു കിടന്നുറങ്ങുന്നു. നമ്മൾ അതും ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
ഒടുവിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്ന ദിവസം എത്തി; നമ്മൾ ലീവ് എടുത്തു വീട്ടിൽ ചാനലിന്റെ മുന്നിൽ ഇരിക്കുന്നു. ഇടയ്ക്കിടെ കുറുപ്പ് ചേട്ടൻ ശ്വേത ചേച്ചിയെ ഞെരിക്കുന്നത് കാണിച്ചു കൊണ്ടിരിക്കുന്നു.. ഇപ്പുറത്ത് കാമറമാൻ ശശിയോടൊപ്പം പ്രദീപ് നെടുമൻ
കോടതിയുടെ മുന്നില് നിന്ന് ഇടയ്ക്കിടെ ചെവിയിൽ എന്തോ തിരികി കേറ്റികൊണ്ട് എന്തല്ലമോ പുലമ്പി കൊണ്ടിരിക്കുന്നു..സ്ക്രീനിൽ ഒരിടത്ത് ചേച്ചിയും കുറുപ്പ് ചേട്ടനും; മറ്റിടത്ത് റിപ്പോർട്ടർ... ഒരിടത്ത് ചേച്ചിയും കുറുപ്പ് ചേട്ടനും; മറ്റിടത്ത് റിപ്പോർട്ടർ...അതിങ്ങിനെ കാണിച്ചു കൊണ്ടേ ഇരിക്കും.. ഉൾക്കണ്ടഭരിതമായ നിമിഷങ്ങൾ...നമ്മുടെ ടെൻഷൻ കൂടുന്നു.. ഇടയ്ക്കു PC ജോർജ് അടക്കം ലോകത്തുള്ള സകലരെയും വിളിച്ചു അവതാരിക അഭിപ്രായം ചോദിക്കുന്നു. ജോർജ് ആരെയൊക്കെയോ തെറി വിളിക്കുന്നത് കേൾക്കാം....
- അന്ന് രാത്രി വീണ്ടും ചർച്ച ......ചർച്ച കഴിഞ്ഞു അവരെല്ലാവരും കൂര്ക്കം വലിച്ചു കിടന്നുറങ്ങുന്നു. നമ്മൾ അതും ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
ഒടുവിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്ന ദിവസം എത്തി; നമ്മൾ ലീവ് എടുത്തു വീട്ടിൽ ചാനലിന്റെ മുന്നിൽ ഇരിക്കുന്നു. ഇടയ്ക്കിടെ കുറുപ്പ് ചേട്ടൻ ശ്വേത ചേച്ചിയെ ഞെരിക്കുന്നത് കാണിച്ചു കൊണ്ടിരിക്കുന്നു.. ഇപ്പുറത്ത് കാമറമാൻ ശശിയോടൊപ്പം പ്രദീപ് നെടുമൻ
കോടതിയുടെ മുന്നില് നിന്ന് ഇടയ്ക്കിടെ ചെവിയിൽ എന്തോ തിരികി കേറ്റികൊണ്ട് എന്തല്ലമോ പുലമ്പി കൊണ്ടിരിക്കുന്നു..സ്ക്രീനിൽ ഒരിടത്ത് ചേച്ചിയും കുറുപ്പ് ചേട്ടനും; മറ്റിടത്ത് റിപ്പോർട്ടർ... ഒരിടത്ത് ചേച്ചിയും കുറുപ്പ് ചേട്ടനും; മറ്റിടത്ത് റിപ്പോർട്ടർ...അതിങ്ങിനെ കാണിച്ചു കൊണ്ടേ ഇരിക്കും.. ഉൾക്കണ്ടഭരിതമായ നിമിഷങ്ങൾ...നമ്മുടെ ടെൻഷൻ കൂടുന്നു.. ഇടയ്ക്കു PC ജോർജ് അടക്കം ലോകത്തുള്ള സകലരെയും വിളിച്ചു അവതാരിക അഭിപ്രായം ചോദിക്കുന്നു. ജോർജ് ആരെയൊക്കെയോ തെറി വിളിക്കുന്നത് കേൾക്കാം....
ജോർജ് ന്റെ തെറി വിളി... ചേട്ടനും ചേച്ചിയും തമ്മിലുള്ള ഞെരിപ്പ് സീൻ...പുലമ്പി കൊണ്ടിരിക്കുന്ന പ്രദീപ്....എല്ലാം കണ്ടും കെട്ടും നമ്മുടെ BP അതിന്റെ പാരമ്യത്തിൽ എത്തി....
-അവസാനം കുറ്റപത്രം കൊടുത്തു....ഹോ...!
-ബ്രെകിംഗ് ന്യൂസ്...
" കുറ്റപ്പത്രം കൊടുത്തു; കുറുപ്പിന്റെ പേര് എവിടെയും ഇല്ലാന്ന് സൂചന... തോണ്ടിയവരെ തനിക്കു ഒര്മ്മയില്ലന്നു ശ്വേത."
-......
.........
നമ്മൾ അറിയാവുന്ന സകല തെറികളും മനസ്സിൽ പറഞ്ഞു tv ഓഫ് ചെയ്യുന്നു...
അവസാനം നമ്മളും ഈ ചിത്രത്തിൽ കാണുന്ന ഒരെണ്ണം ആകുന്നു...
-......
.........
നമ്മൾ അറിയാവുന്ന സകല തെറികളും മനസ്സിൽ പറഞ്ഞു tv ഓഫ് ചെയ്യുന്നു...
അവസാനം നമ്മളും ഈ ചിത്രത്തിൽ കാണുന്ന ഒരെണ്ണം ആകുന്നു...
(ഇഷ്ടം ഉള്ളതിനെ തിരഞ്ഞെടുക്കാം..)
ഇനിയുള്ളത് നിങ്ങൾക്ക് വായിക്കാനുള്ളതല്ല; മേലെ പറഞ്ഞ ഏഭ്യൻ മാർക്ക് ഉള്ളതാ...
എല്ലാവർക്കും, ബഹുമാനപൂർവ്വം, എണീറ്റ് നിന്ന് കൊണ്ട്...
"ഫാ....മൈ.£$കളെ......" (ഒന്നാന്തരം ഒരു പുലയാട്ടു...!)
നന്ദി...നല്ല നമസ്കാരം.
ദെ...അടുത്ത ബ്രെകിംഗ് ന്യൂസ്..." കവിത പിള്ള 5 ഉന്നതരുടെ പേരുള്ള 18 പേജ് കുറിപ്പ് വക്കിലിനു കൊടുത്തു...!!"
ദൈവമേ...എന്റെ ടെൻഷൻ പിന്നേം കൂടി...
കുഞ്ഞേ, മാപ്പ്..., പോവുക നീ...
ജിം തോമസ് കണ്ടരപ്പള്ളിൽ നോട്ടിന്ഘാം
കുഞ്ഞേ...
നീ പിറന്ന നാട്ടിൽ തന്നെ ജനിച്ചു എന്നതിനാൽ ഒരു തുള്ളി കണ്ണീർ വീഴ്ത്താൻ ഞാൻ യോഗ്യനല്ല, കാരണം നിന്റെ ചോരമണം എന്നിലും പതിയുന്നു..
എന്നാലും....
കുഞ്ഞു ചില്ല് കഷ്ണം നെഞ്ചിൽ പതിച്ച നേതാവിന് വേണ്ടിയും, തകര്ക്കപ്പെട്ട, ജീവനില്ലാത്ത, മണ്ണിന്റെ പ്രതിമയ്ക്ക് വേണ്ടിയും ഹര്ത്താലും പ്രതിഷേധങ്ങളും നടക്കുന്ന നാട്ടിൽ, നിനക്ക് വേണ്ടി പ്രതിഷേധിക്കാൻ ഒരു നായിന്റെ മോനും വന്നില്ലല്ലോ.
...ഒരു കുഞ്ഞു കല്ല് തിരുനെറ്റിയിൽ പതിഞ്ഞു തിരു രക്തം വാര്ന്നപ്പോൾ, ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷയും ഒരുക്കി മന്ത്രി പുംഗവൻമാരെ കാക്കുന്ന ഭരണകൂടം, നിനക്കും, ഇതുപോലെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട, ഇനിയും കൊല്ലപെടാൻ ഊഴം കാത്തു കിടക്കുന്ന കുഞ്ഞുങ്ങൾക്കും വേണ്ടി എന്ത് സുരക്ഷ ആണ് ചെയ്തത്...?
അത് ആരിവിടെ ചോദിക്കാൻ..?
അതിനവര്ക്കാവില്ല..
നിന്റെ നിഷ്കളങ്കമായ ചിരിയുടെ മുന്നിൽ, ഖദരിനാലും ചെങ്കോടിയാലും കാവിയാലും മൂടപ്പെട്ട അവരുടെ ശബ്ദം ഉയരില്ല; കാരണം, ഈ പാപ കറയിൽ അവര്ക്കും പങ്കുണ്ട്; കാല കാലങ്ങളായി അവർ വരുത്തി വച്ച സാമൂഹികാവസ്തയിലൂടെ...
ഇന്ന് ഈ കപട കണ്ണ് നീര് ഒഴുക്കി നാളെ നിന്നെ ഞങ്ങൾ മറക്കും;
വീണ്ടും ഞങ്ങൾ സരിതയുടെയും, തെറ്റയിലിന്റെയും പിറകെ പോകും;
നാളെ വീണ്ടും മറ്റൊരു കുഞ്ഞു......
അപ്പോൾ വീണ്ടും വരും, ഈ കണ്ണീരും ആയി...
നിന്റെ നിഷ്കളങ്കമായ ചിരിയുടെ മുന്നിൽ, ഖദരിനാലും ചെങ്കോടിയാലും കാവിയാലും മൂടപ്പെട്ട അവരുടെ ശബ്ദം ഉയരില്ല; കാരണം, ഈ പാപ കറയിൽ അവര്ക്കും പങ്കുണ്ട്; കാല കാലങ്ങളായി അവർ വരുത്തി വച്ച സാമൂഹികാവസ്തയിലൂടെ...
ഇന്ന് ഈ കപട കണ്ണ് നീര് ഒഴുക്കി നാളെ നിന്നെ ഞങ്ങൾ മറക്കും;
വീണ്ടും ഞങ്ങൾ സരിതയുടെയും, തെറ്റയിലിന്റെയും പിറകെ പോകും;
നാളെ വീണ്ടും മറ്റൊരു കുഞ്ഞു......
അപ്പോൾ വീണ്ടും വരും, ഈ കണ്ണീരും ആയി...
എന്തെ.....ഞങ്ങൾ എന്തെ മകളെ ഇങ്ങിനെ ആയതു..?
എന്നാലും എന്റെ കുഞ്ഞേ, നീ അറിഞ്ഞ മാതൃ സ്നേഹം കാമത്തിന്റെയും ക്രൂരതടെയും പര്യായങ്ങൾ ആണല്ലോ.. നീ കുടിച്ച മുലപ്പാൽ ചോരയുടെ മണം ഉള്ളതായിരുന്നല്ലോ. നിന്റെ കുഞ്ഞിളം നാവു കൊണ്ട് അമ്മെ എന്ന് വിളിച്ചത് ഒരു മൃഗത്തെ ആയിരുന്നല്ലോ.
എന്നാലും എന്റെ കുഞ്ഞേ, നീ അറിഞ്ഞ മാതൃ സ്നേഹം കാമത്തിന്റെയും ക്രൂരതടെയും പര്യായങ്ങൾ ആണല്ലോ.. നീ കുടിച്ച മുലപ്പാൽ ചോരയുടെ മണം ഉള്ളതായിരുന്നല്ലോ. നിന്റെ കുഞ്ഞിളം നാവു കൊണ്ട് അമ്മെ എന്ന് വിളിച്ചത് ഒരു മൃഗത്തെ ആയിരുന്നല്ലോ.
തളര്ന്നു പോകുന്നു മകളെ, അതോർക്കുമ്പോൾ.., അവാസാന നിമിഷങ്ങളിൽ, ഒന്ന് ഉറക്കെ കരയാൻ ആവാതെ, ഒന്ന് പ്രതികരിക്കാൻ ആകാതെ, ഒരു കുഞ്ഞു ശബ്ദം പോലും പുറപ്പെടുവിക്കാൻ ആകാതെ...
നീ അപ്പോഴും നോക്കിയിരിക്കും, വിളിക്കാതെ വിളിച്ചിരിക്കും, ആ മൃഗത്തെ, നിന്റെ അമ്മയെ..
പോവുക മകളെ....ഈ ദുഷിച്ച ഭൂമിയിലെ ജീവിതം നിനക്ക് വേണ്ട...ഉറങ്ങി പോയ ദൈവങ്ങൾ ഉണര്ന്നു, നിന്നെ അവരുടെ അടുത്തേക്ക് ആനയിക്കട്ടെ....
നിന്റെ ചിരി എന്റെ സ്വപ്നങ്ങളിലെ മാലാഖയുടെ മുഖത്ത് കാണും എന്നാ പ്രതീക്ഷയോടെ...
നീ അപ്പോഴും നോക്കിയിരിക്കും, വിളിക്കാതെ വിളിച്ചിരിക്കും, ആ മൃഗത്തെ, നിന്റെ അമ്മയെ..
പോവുക മകളെ....ഈ ദുഷിച്ച ഭൂമിയിലെ ജീവിതം നിനക്ക് വേണ്ട...ഉറങ്ങി പോയ ദൈവങ്ങൾ ഉണര്ന്നു, നിന്നെ അവരുടെ അടുത്തേക്ക് ആനയിക്കട്ടെ....
നിന്റെ ചിരി എന്റെ സ്വപ്നങ്ങളിലെ മാലാഖയുടെ മുഖത്ത് കാണും എന്നാ പ്രതീക്ഷയോടെ...
നിന്റെ നെറ്റിയിൽ നിറഞ്ഞ പ്രിതുവാത്സല്യത്തോടെ ഒരു മുത്തം ഞാൻ തരട്ടെ....
മകളെ, മാപ്പ്...
മകളെ, മാപ്പ്...
ഇനി ഞാനൊന്ന് തനിയെ ഇരുന്നു ഉറക്കെ കരയെട്ടെ...
നാണക്കേടിന്റെ ഉപരോധങ്ങൾ
ജിം തോമസ് കണ്ടരപ്പള്ളിൽ, നോട്ടിങ്ഹാം
സ്പയിനിലെ പ്രശസ്തമായ കാള പയറ്റു മത്സരത്തിൽ, കാളയെ പ്രേകൊപിപ്പിക്കുവാൻ ചുവന്ന തുണി ഉയരത്തി കാണിക്കാറുണ്ട്. ഇത് കണ്ടു കാള ആക്രന്തനാവുന്നു ; കാള പയറ്റു തുടങ്ങുന്നു.
യഥാർത്ഥത്തിൽ ചുവപ്പ് നിറം കണ്ടത് കൊണ്ടല്ല, കാള ഈ അവസ്ഥയിൽ എത്തുന്നത് . പകരം, തന്റെ മുന്നിൽ അതിവേഗത്തിൽ ഇളകി ആടുന്ന എന്ത് കണ്ടാലും കാള ആക്രന്തനാവുന്നു. യഥാർത്ഥത്തിൽ കാള 'colour blind' ആണ്; എന്നാൽ , 1700 മുതൽ തുടർന്ന് വരുന്ന പാരമ്പര്യം എന്നാ നിലയിൽ , എല്ലാ കാള പയറ്റിലും ചുവന്ന തുണി ഉയരത്തി കാണിച്ചു കാളയെ പ്രകോപിപ്പിക്കുന്നു .
യഥാർത്ഥത്തിൽ ചുവപ്പ് നിറം കണ്ടത് കൊണ്ടല്ല, കാള ഈ അവസ്ഥയിൽ എത്തുന്നത് . പകരം, തന്റെ മുന്നിൽ അതിവേഗത്തിൽ ഇളകി ആടുന്ന എന്ത് കണ്ടാലും കാള ആക്രന്തനാവുന്നു. യഥാർത്ഥത്തിൽ കാള 'colour blind' ആണ്; എന്നാൽ , 1700 മുതൽ തുടർന്ന് വരുന്ന പാരമ്പര്യം എന്നാ നിലയിൽ , എല്ലാ കാള പയറ്റിലും ചുവന്ന തുണി ഉയരത്തി കാണിച്ചു കാളയെ പ്രകോപിപ്പിക്കുന്നു .
ഇവിടെ തുണി ചുവപ്പല്ല; കറുപ്പാണ്. കാളയുടെ സ്ഥാനത് കേരള മുഖ്യ മന്ത്രിയാണ്. സ്പെയിനിൽ ചുവപ്പ് കാണുന്ന കാള പ്രേകോപിതൻ ആകുന്നു എങ്കിൽ, ഇവിടെ കറുപ്പ് കാണുന്ന മുഖ്യ മന്ത്രി പുഞ്ചിരിക്കുകയാണ് ചെയ്യുന്നത്. പക്ഷെ ചുവന്ന തുണി കാണിക്കുന്ന കാള പയറ്റുകാരന്റെയും, കറുത്ത് തുണി കാണിക്കുന്ന പ്രധിഷേധക്കാരെന്റെയും മാനസികാവസ്ഥ ഏതാണ്ട് ഒന്നാണ് താനും.
മുന്പിലും പിറകിലും ആയുള്ള അനേകം പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഓടി നടക്കുന്ന മുഖ്യ മന്ത്രിയുടെ പിറകെ നടന്നു കറുത്ത തുണി ഉയരത്തി കാണിക്കുന്ന ഈ നാടകം കാണുവാൻ തുടങ്ങിയിട്ട് കുറച്ചായി. എ സി കാറിൽ കുതിച്ചു പായുന്ന മുഖ്യ മന്ത്രിയെ റോഡിൻറെ സൈഡിൽ മണിക്കൂറുകളോളം കാത്തു നിന്ന് ഒരു കഷ്ണം കറുത്ത തുണി ഉയരത്തി കാണിക്കുന്നത് കൊണ്ട് ഇവര എന്താണ് അര്തമാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇളകി ആടുന്ന ചുവന്ന തുണി കണ്ടാൽ കാള പ്രകോപിതനാകും ; അത് തീര്ച്ച. എന്നാൽ കറുത്ത തുണി കണ്ടു മുഖ്യ മന്ത്രി രാജിവെക്കും എന്ന് വിചാരിക്കുന്നത് ഭോഷത്തരം ആണ്; വിഡ്ഢിത്തരം ആണ്.
മറ്റൊന്നുള്ളത്, മുഖ്യൻ പോകുന്ന എല്ലായിടത്തും ഉള്ള ഉപരോധങ്ങൾ ആണ്.അദ്ദേഹം പോകുന്ന സകല സ്ഥലങ്ങളിലും ഉപരോധങ്ങൾ തീർത്തു, ജനങ്ങളുടെ സ്വൈര ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്നത് തികച്ചും മനുഷ്യാവകാശ ലംഖനം ആണ്; ജനധിപത്യ വിരുദ്ധം ആണ്. സെക്രട്ടരിയെറ്റു ഉപരോധത്തിനിടയിൽ കളഞ്ഞു പോയ അത്മാര്തത, പിന്നീട് അങ്ങോട്ടുള്ള ജനസമ്പർക്ക പരിപാടികളെ ഉപരോധിക്കുക വഴി തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന കാഴ്ച തികച്ചും അപഹാസ്യം തന്നെ ആണ്
ജനസമ്പർക്ക പരിപാടിയോട് അനുകൂലം ഇല്ലാത്ത കാഴ്ചപാട് മനസ്സില് വച്ച് കൊണ്ട് തന്നെ പറയട്ടെ, എതിന്റെ പേരില് ആയാലും പാവപെട്ടവര്ക്കും കഷ്ടത അനുഭവിക്കുന്നവർക്കും സഹായമാകുന്ന ജനസമ്പർക്ക പരിപാടികൾ ഉപരോധിക്കുന്നത്, ഏതുരാഷ്ട്രിയ നേട്ടത്തിന് വേണ്ടി ആണെങ്കിലും ന്യായീകരിക്കാവുന്നതല്ല
മറ്റൊന്ന്,ജനസമ്പർക്ക പരിപാടിയെ കുറിച്ചാണ്; ഒരു ജനാധിപത്യ സംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രി ചെയ്യേണ്ടുന്ന പരിപാടിയല്ല കേരള മുഖ്യമന്ത്രി ഇപ്പോൾ ചെയ്യുന്നത്. ഒരു മുഖ്യമന്ത്രിയുടെ പ്രാഥമീക കടമ ആണ് തന്റെ കീഴിലുള്ള എല്ലാ സര്ക്കാര് സംവിധാനങ്ങളും കാര്യക്ഷാമം ആയി പ്രവര്ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത്.അത് ചെയ്യാതെ, അല്ലെങ്കിൽ, അത് ചെയ്യിക്കാൻ കഴിവില്ലാതെ, അല്ലെങ്കിൽ അതിനവസരം കൊടുക്കാതെ, എല്ലാ കാര്യങ്ങളും നേരിട്ടിറങ്ങി തനിയെ ചെയ്യാം എന്ന് കരുതുന്നത് ഒരു ഉത്തമനായ ഭരണാധികാരിക്കും ഭൂഷണം അല്ല. കയ്യടി നെടുവനല്ലേ ഇതൊക്കെ എന്ന് വിമർശകർ സംശയം പ്രകടിപ്പിച്ചാൽ നമുക്കവരെ തെറ്റ് പറയാൻ പറ്റില്ല.
വ്യക്തവും ശക്തവും ആയ ഭരണ സംവിധാനങ്ങൾ നിലവിൽ ഉണ്ട്. അവയെ എല്ലാം പൂര്ണ്ണമായ തോതിൽ പ്രവര്ത്തന ക്ഷമമാക്കാൻ കഴിയാതെ, കഴിവില്ലാതെ, നേരിട്ടിറങ്ങി തനിയെ ചെയ്യാൻ ശ്രേമിക്കുന്നത് ഭാവി കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുമൊ എന്നത് അത് ചെയ്യേണ്ടവർ തന്നെ ആലോചിക്കേണ്ടതാണ്. വരും കാലങ്ങളിൽ എല്ലാ മുഖ്യ മന്ത്രിമാരും തെരുവിൽ ഇറങ്ങി ഗുമസ്ത പണി ചെയ്യുവാൻ തുടങ്ങിയാൽ, പിന്നെ, നമുക്കെന്തിനാണീ ഭരണ സംവിധാനം..?.
മറ്റൊന്ന്,ജനസമ്പർക്ക പരിപാടിയെ കുറിച്ചാണ്; ഒരു ജനാധിപത്യ സംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രി ചെയ്യേണ്ടുന്ന പരിപാടിയല്ല കേരള മുഖ്യമന്ത്രി ഇപ്പോൾ ചെയ്യുന്നത്. ഒരു മുഖ്യമന്ത്രിയുടെ പ്രാഥമീക കടമ ആണ് തന്റെ കീഴിലുള്ള എല്ലാ സര്ക്കാര് സംവിധാനങ്ങളും കാര്യക്ഷാമം ആയി പ്രവര്ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത്.അത് ചെയ്യാതെ, അല്ലെങ്കിൽ, അത് ചെയ്യിക്കാൻ കഴിവില്ലാതെ, അല്ലെങ്കിൽ അതിനവസരം കൊടുക്കാതെ, എല്ലാ കാര്യങ്ങളും നേരിട്ടിറങ്ങി തനിയെ ചെയ്യാം എന്ന് കരുതുന്നത് ഒരു ഉത്തമനായ ഭരണാധികാരിക്കും ഭൂഷണം അല്ല. കയ്യടി നെടുവനല്ലേ ഇതൊക്കെ എന്ന് വിമർശകർ സംശയം പ്രകടിപ്പിച്ചാൽ നമുക്കവരെ തെറ്റ് പറയാൻ പറ്റില്ല.
വ്യക്തവും ശക്തവും ആയ ഭരണ സംവിധാനങ്ങൾ നിലവിൽ ഉണ്ട്. അവയെ എല്ലാം പൂര്ണ്ണമായ തോതിൽ പ്രവര്ത്തന ക്ഷമമാക്കാൻ കഴിയാതെ, കഴിവില്ലാതെ, നേരിട്ടിറങ്ങി തനിയെ ചെയ്യാൻ ശ്രേമിക്കുന്നത് ഭാവി കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുമൊ എന്നത് അത് ചെയ്യേണ്ടവർ തന്നെ ആലോചിക്കേണ്ടതാണ്. വരും കാലങ്ങളിൽ എല്ലാ മുഖ്യ മന്ത്രിമാരും തെരുവിൽ ഇറങ്ങി ഗുമസ്ത പണി ചെയ്യുവാൻ തുടങ്ങിയാൽ, പിന്നെ, നമുക്കെന്തിനാണീ ഭരണ സംവിധാനം..?.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭരണ പക്ഷവും പ്രതിപക്ഷവുംതങ്ങൾക്കു രാഷ്ട്രിയ നേട്ടങ്ങൾ കൈവരുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കും. ഇടയിൽ കിടന്നു ശ്വാസം മുട്ടുന്നത് പൊതു ജനം എന്നാ സാധാരണകാരനും. എന്നാലും അടുത്ത തിരഞ്ഞെടുപ്പിലും, വെയിലും മഴയും കൂസാതെ പോയി നമ്മൾ ഇവര്ക്കര്ക്കെങ്കിലും ഒക്കെ വോട്ട് ചെയ്യും; എല്ലാം മറന്നു- അതാണല്ലോ ജനാധിപത്യം.
ഭരണ നിപുണതയിൽ അമർന്നു പോയ മാധ്യമ വിലാപങ്ങൾ.
ഒരു സങ്കോചവും ഇല്ലാതെ പറയട്ടെ, ഇന്ത്യൻ ഗോവെര്മെന്റിനു എല്ലാവിധ അഭിനന്ദനങ്ങളും....
London മഹാനഗരത്തിന്റെ പത്തു ശേതമാനതിലധികം വരുന്ന, അതിനെക്കാളും വിസ്തൃതിയിൽ വിവിധ ഗ്രാമങ്ങളിലായി ചിതറി കിടക്കുന്ന ഏതാണ്ട് ഒന്പത് ലക്ഷം ആള്ക്കാരെ വെറും രണ്ടു ദിവസം കൊണ്ട് മാറ്റി പാർപ്പിച്ചു, രൌദ്രഭാവത്തിൽ ശിവ താണ്ടവം ആടി വന്ന കൊടും കാറ്റിന്റെ കയ്യിൽ നിന്ന് ഒരു ജനതയെ സുരക്ഷിതരായി കരവലയത്തിൽ നിർത്തിയതിനു....!!
ഇതാണ് ഭരണ നിപുണത..ഇതാണ് നേത്രുത്വ നിപുണത...!
വര്ഷങ്ങള്ക്ക് മുൻപ്, ഇരുളിന്റെ മറപറ്റി, ഒരു മുന്നറിയിപ്പും ഇല്ലാതെ സുനാമി കടന്നു വന്നപ്പോൾ പകച്ചു പോയ ഒരു നേതൃത്വത്തെ അല്ല നാം ഇന്നലെ കണ്ടത്; പകരം, ചുരുങ്ങിയ മണിക്കൂറിനുള്ളിൽ സകല സന്നാഹങ്ങളും ഒരുക്കി, തികഞ്ഞ പക്വതയോടെ പ്രതിസന്ധി നേരിട്ട ഭരണകൂടം, തങ്ങളുടെ ഇച ശക്തിക്കും, മുന്നോരുക്കങ്ങല്ക്കും മുന്നില് പ്രകൃതി ശക്തിയെ വരെ വരുതിയിലാക്കാം എന്ന് എന്ന് തെളിയിച്ചിരിക്കുകയാണ്.
സംഹാര ശക്തിയിൽ, അഞ്ചു വിഭാഗങ്ങൾ ആയി തരാം തിരിച്ചിരിക്കുന്ന കൊടുംകാറ്റിൽ കാറ്റഗറി 4 ൽ പെട്ട 'പൈലിൻ' ആണ് ഇന്ത്യയില ആഞ്ഞടിച്ചത്. ഈ കാറ്റഗറിയിൽ പെട്ട കാറ്റിനു 209 മുതൽ 251 KM /Hour വേഗതയനുള്ളത്. കാറ്റഗറി 4 ആണെങ്കിലും 5 ആണെങ്കിലും ഇത് വരുത്തി വയ്ക്കുന്ന ദുരന്തങ്ങൾ ഏതാണ്ട് ഒന്ന്തന്നെ ആണ്- സരവ നാശം; കൊടുംകാറ്റിനു ശേഷമുള്ള ആന്ധ്രയുടെ ചിത്രങ്ങളില നിന്നും ഇത് വ്യെക്തം ആണ്. എന്നാൽ, കേവലം, 24മണിക്കൂറിനുള്ളിൽ വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഭരണ കൂടം വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഇവിടെ ശ്രദ്ധിക്കാപ്പെടെണ്ടുന്ന ഒന്നാണ് 2005 ആഗസ്റ്റിൽ അമേരികയിലെ Florida യിൽ വീശിയടിച്ച 'കത്രീന' കൊടുംകാറ്റു. Catogary 5 ൽ പെട്ട ആ കൊടുംകാറ്റു മൂലം 1800 ലധികം ആൾക്കാർ മരിക്കുകയും $108 billion ന്റെ നഷ്ടം ഉണ്ടാവുകയും ചെയ്തു. നേരെത്തെ അറിഞ്ഞിട്ടും, ഇത്രയധികം ആളപായവും നാശനഷ്ടവും വരുത്തി വച്ച ആ ദുരന്ധം കൈകാര്യം ചെയ്ത രീതിയെ കുറിച്ച്, അന്നത്തെ അമേരികം പ്രസിഡന്റ് ആയിരുന്ന ജോർജ്ബുഷിന് ഏറെ പഴി കേള്ക്കേണ്ടി വന്നിട്ടുണ്ട്.
ഇവിടെ ആണ്, നാം ഇതിനെ കൈകാര്യം ചെയ്ത രീതി ശ്രദ്ധെയ്യം ആകുന്നതു. അമേരികയെ കാലും infrastructure ന്റെ കാര്യത്തിലും സാങ്കേതിക വിദ്യയുടെ കാര്യത്തിലും പിന്നോട്ട് നില്ക്കുന്ന ഇന്ത്യ ഒന്പത് ലക്ഷത്തിനു പകരം 9 ജീവനുകൾ മാത്രം (അത് തികച്ചും വേദന ജനകം തന്നെ ആണ്) പ്രകൃതിക്ക് കൊടുത്തു ബാക്കിയുള്ളവയെ സുരക്ഷിതരക്കിയിരിക്കുന്നു- പ്രത്യേകിച്ചു, കൊടുംകാറ്റു വന്ന സ്ഥലങ്ങൾ തീരെ പിന്നോക്കം നില്ക്കുന്നവ ആയിരിക്കെ.
ഇതിലൊക്കെ ദയനീയം, ഈ കൊടുങ്കാറ്റിൽ തകരുന്ന ഇന്ത്യയുടെ പടം പിടിച്ചു ലോകത്തിനു മുന്നില് അവതരിപ്പിക്കാൻ കച്ചകെട്ടി കാത്തിരുന്ന, BBC അടക്കം ഉള്ള ലോക മാധ്യമങ്ങൾ, സര്ക്കാര് ഇതിനെ കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിക്കുന്നതിനു പകരം,അഭയാർത്തി കേന്ദ്രത്തിൽ തണുത്തു വിറങ്ങലിച്ചു നില്ക്കുന്ന കുട്ടിയുടെയും, അഭയകേന്ദ്രങ്ങളിൽ ചോറ് വിളംബുന്നതിന്റെയും അവര്ത്തിച്ചുള്ള ദ്രിശ്യങ്ങൾ കാണിച്ചു സ്വയം ഇളിഭ്യരാകുന്നത്കാണാം ആയിരുന്നു .
അക്കാര്യത്തിൽ, കേരളത്തിലെ മാധ്യമങ്ങളും ശവം തീനി കഴുകന്മാരായി മാറുകയായിരുന്നു. BBC യുടെയും, 'ഡെയിലി മെയിൽ' പോലുള്ള തീവ്ര വലതുപക്ഷ പത്രങ്ങളും എന്നും ഇന്ത്യയെ ലോകത്തിനു മുന്നില് വില കുറച്ചു കാണിക്കാനേ ശ്രമിച്ചിട്ടുള്ളൂ . അതിനെ ചുവടു പിടിച്ചു കേരളത്തിലെ ദ്രിശ്യ മാധ്യമങ്ങളും ചിതറി കടക്കുന്ന ശവങ്ങളുടെ visuals എടുത്തു Breaking News ആക്കം എന്ന് കരുതി നാണം കേട്ട് നിരശയിലായി. ഇത്രയും വലിയൊരു പ്രകൃതി ദുരന്തത്തെ തികച്ചും അച്ചടക്കത്തോടെ കൈകാര്യം ചെയ്യേണ്ടുന്നിടത്, ചില മാധ്യമങ്ങൾ എങ്കിലും, അതി വൈകാരിയതയുടെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിച്ചു പ്രേക്ഷകരെ മുഴുവൻ സമയവും തങ്ങളുടെ ചാനലുകളുടെ മുന്നിലിരുത്താൻ ശ്രേമിച്ചതിലൂടെ അവർ അവരുടെ സാംസ്കാരിക പാപ്പരത്തം വിളിച്ചറിയിച്ചു.
യഥാര്ത്യ ബോധതോടും, വ്യക്തമായ ദിശബോധതോടും പ്രവർത്തിച്ചാൽ ഏതു പ്രകൃതി ദുരന്ധത്തെയും തടുക്കാൻ ഇന്ത്യക്കവും എന്ന് തന്നയാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. എന്തിനും ഏതിനും സര്ക്കരുകളെ കുറ്റം പറയുന്ന ഒരു പൌരന്റെ ധര്മ്മം കൂടെ ആണ് അതിന്റെസൽപ്രവത്തികളെ അഭിനന്ദിക്കുക എന്നുള്ളത്. വരും കാലങ്ങളിൽ രാഹുലോ, മോദിയോ, ചിരുതയോ,കൊമനൊ ..... ആര് വേണം എങ്കിലും ഇന്ത്യയെ നയിക്കട്ടെ; പക്ഷെ, ഇത്തരത്തിലുള്ള നല്ല പ്രവർത്തനങ്ങളെ , നാം ഒരുമിച്ചു നിന്ന് അഭിനന്ദിക്കണം - ജാതി മത രാഷ്ട്രിയത്തിനും അപ്പുറം ..എങ്കിലെ ഇന്ത്യ തിളങ്ങൂ...
തുടരൂ....ഇന്ത്യ...നിന്റ്റെ മുന്നോട്ടുള്ള പ്രയാണം തുടരു....
ജയ് ഹിന്ദ്..
വാൽകഷ്ണം - ഇരുപത്തിനാല് മണിക്കൂറും കാത്തു കിടന്നിട്ടും ഒന്നും കിട്ടാതെ നിരാശരായ BBC യോടും 'ഡെയിലി മെയിൽ' നോടും - സാരമില്ലെടെയ്, അടുത്ത ബലാൽസംഘം വരുമ്പോൾ, നമുക്കത് കൊട്ടിഘോഷിക്കം; അതുവരെ,Simon Cowell ഇപ്പോൾ ഏതു പെണ്ണിന്റെ പിറകെ ആണെന്നോ, X Factor ലെ പിള്ളേരുടെ കിടപ്പറ കഥകളോ തേടി പോകാം...
Subscribe to:
Posts (Atom)


