Thursday, May 8, 2014

ഇടുക്കികാര്ക്ക് ഒന്നും തോന്നരുത് .

അവർക്ക്   ഈയിടെ ആയി എന്തോ കുഴപ്പം ഉണ്ട് എന്ന് ആരേലും സംശയിച്ചാൽ അവരെ തെറ്റുപറയാൻ പറ്റില്ല . കുറച്ചു കാലം മുൻപ് വരെ കസ്തുരി ചേട്ടൻ ആയിരുന്നു അവരുടെ പ്രശ്നം . അതിന്റെ പേരിൽ സിപിഎം ഉം, മേത്രാനച്ചന്മാരും  അവരെ പറ്റിച്ചു - 'ഇപ്പൊ ശരിയാക്കി തരാം ' എന്ന് പറഞ്ഞു  C P M ഇവരുടെ വോട്ടും വാങ്ങി ; മെത്രാനച്ചന്മാർ ഇവരെ അവരുടെ ലോഹയ്ക്ക് പിറകിലുമാക്കി . അന്താരാഷ്ട്ര ധാരണ പ്രകാരം ആണ് കസ്തുരി റിപ്പോർട്ട്‌ നടപ്പാക്കുന്നതെന്നും അതില്ലേൽ, അന്താരാഷ്ട്ര വാണിജ്യ മെഖലയിൽ  അടക്കം ഒരു പാട് തിരിച്ചടികൾ ഇന്ത്യക്ക് ഉണ്ടാവും എന്നറിയാവുന്ന , അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ഇരിക്കുന്ന വല്ലിയെട്ടന്മാർക്ക് , സിപിഎം ഉം മേത്രനച്ചന്മാരും എല്ലാം, അറിഞ്ഞു കൊണ്ട് തന്നെ ,  അവരുടെ മുട്ട് ശാന്തിക്ക് വേണ്ടി ഇടുക്കി കാരെ കൊണ്ട് കല്ലെടുപ്പിക്കുന്നതാനെന്നും  അറിയാം .

ദെ, ഇപ്പൊ മുല്ലപെരിയാർ...കാലങ്ങളായി നടത്തുന്ന കേസ്. പറയുമ്പം സതിഷ് സല്വയെ പോലുള്ള മുട്ടൻ  വക്കീലന്മാർ. പക്ഷെ  വിധി വന്നപ്പോ  കേസ് തോറ്റു . എവിടെ തട്ട് കിട്ടിയാലും ചെയ്യാനറിയാവുന്ന ഏക പണി, ഹർത്താൽ, അതങ്ങട് ഫങ്ങിയായി ചെയ്തു.പരമോന്നത നീതി പീടത്തിൽ   നിന്ന് വരെ ഒരു വിധി വന്നാൽ ജനജീവിതം സ്തംഭിപ്പിച്ചു പ്രതിഷേധിക്കുന്ന ലോകത്തിലെ ഏക സ്ഥലം ആണ്, ഈ ദൈവത്തിൻറെ സ്വന്തം നാട് ( അങ്ങേരുടെ സ്വന്തം ആയതു കൊണ്ടാവാം ഇങ്ങിനെ; അങ്ങേർക്കു എന്തും ആവാലോ ..) ജനരോഷം കണ്ടു പേടിച്ചു , ജഡ്ജ് ഏമാന്മാർ രായ്ക്കു രാമാനം വിധി മാറ്റീയെഴുതുമൊ?അങ്ങിനെ ഏതെങ്കിലും വിഡ്ഢികൾ വിശ്വസിക്കുമോ? എന്നാലും കലാപരിപാടി ഫങ്ങിയായി നടന്നു. എന്തായാലും  ഇത്തവണ കൂട്ടിനു UDF  ആണ് . കോടതി, വിധി പ്രസ്താവിക്കുന്നത് മുന്നിൽ  വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് . അല്ലാതെ ഉമ്മൻ ചാണ്ടിയുടെയോ  ജയലളിതയുടെയോ മുഖ സൌന്ദര്യം കണ്ടിട്ടല്ല .

രക്ഷ്ട്രീയ ലാഭങ്ങൾ മറന്നു,  തമിഴ്നാട് ചെയ്ത പോലെ ഒറ്റകെട്ടായി നിന്ന്, കേരളത്തെ ബാധിക്കുന്ന ഈ ഗുരുതര പ്രശ്നം വേണ്ട വിധത്തിൽ കോടതിയുടെ മുന്നിൽ അവതരിപ്പിക്കതിരുന്നതിനു   പിന്നിൽ ആരെല്ലാംകളിച്ചു എന്ന് ഒരു സ്വതന്ത്ര അന്വേഷണം നടത്തി   ഏതു കൊലകൊമ്പനായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും അതിനായി ഇന്ന് മുതൽ മുന്നിൽ വരുന്ന രക്ഷ്ട്രീയക്കരെന്റെ കുത്തിനു പിടിക്കുകയും ആണ് ഇടുക്കികാർ ഹർത്തലിനു പകരം  ചെയ്യേണ്ടത് .

കേരളത്തെ മൊത്തമായും ഇടുക്കികാരെ രൂക്ഷമായും ബാധിക്കുന്ന ഒരു പ്രശ്നത്തെ അവരവരുടെ രാക്ഷ്ട്രീയ ലക്ഷ്യത്തിനായി (വ്യക്തി താല്പര്യത്തിനും; തമിഴ്നാട്ടിൽ  കോടിക്കണക്കിനു രൂപയുടെ വ്യവസായങ്ങളും തോട്ടങ്ങളും നമ്മുടെ എമാനന്മാര്ക്ക് ഉള്ളതാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്)  ഉപയോഗിച്ച് അവസാനം കോടതിയിൽ നിന്ന് തലക്കടി കിട്ടിയപ്പോൾ  കൂടെ വന്നു നിന്ന് ഹർത്താൽ നടത്തി മുതല കണ്ണീർ ഒഴുക്കുന്ന ഈ  ശിഖണ്ടികളെ ചൂലിൽ മുള്ളി ഒഴിച്ച് ആട്ടിഓടിച്ചു , ഡാം വിഷയത്തിലും കസ്തുരി വിഷയത്തിലും ആട്ടിൻ തോലണിഞ്ഞു ഇടുക്കികാരുടെ കൂടെ നിന്ന് കണ്ണ് നീർ ഒഴുക്കുന്ന ഈ ചെന്നായകളെ  അത്, രാക്ഷ്ട്രീയകാരനായാലും   മെത്രനച്ചന്മാരയാലും നല്ല പുലയാട്ടു കൊടുക്കുവാനുള്ള ആർജ്ജവം ആണ് ഇടുക്കി ജനത കാണിക്കേണ്ടത് .
 
അല്ലാതെ  ഈ രണ്ടു വിഷയങ്ങളിലും ഈ ചെറ്റകളുടെ  കൂടെ ചേർന്ന് നാഴിക്ക് നാൽപതു വട്ടം ഹർത്താൽ നടത്തിയാൽ സകലതും നഷ്ടപ്പെട്ടു നിങ്ങൾ വഴിയാധാരം ആകുകയും ഈ ശിഖണ്ടികളുടെ സ്വിസ് ബാങ്ക് അക്കൗണ്ട്‌ ഉയരുകയും ചെയ്യും എന്നല്ലാതെ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല . അല്ല കാലമത്രയും  ഇവറ്റകൾ പറയുന്നത് കേട്ട കൂടെ നിന്നിട്ട് എന്ത് നേടി? മുല്ലപെരിയാരിൽ പുതിയ ഡാം വന്നോ ? കസ്തൂരി രംഗൻ റിപ്പോർട്ട്‌ നടപ്പാകാതെ ഇരുന്നോ ?

ഇവർ പറയുന്നത് കേട്ട് ഒരുപാട് ഹർത്താലുകൾ നടത്തി . എത്രയോ കുട്ടികളുടെ വിദ്യാലയ ദിനങ്ങൾ മുടങ്ങി , എത്രയോ പേരുടെ ആശുപത്രി സന്ദർശനം മുടങ്ങി. എന്നിട്ടും നമ്മൾ ഒന്നും നേടിയില്ല. ഇവർ ഹർത്താൽ നടത്തുന്നത് നമ്മൾക്ക് വേണ്ടിയല്ല എന്നറിയുക . ഇനി ഇവർ പറയുന്നത് ചെവി കൊടുക്കാതെ ഇവരുടെ കണ്ണിലെ ചതി തിരിച്ചറിയുക.  അതിനായി ഡാം പൊട്ടുമെന്ന ഭീതിയെകാൾ ഉപരി ഇവരുടെ കാലൊച്ച കേൾക്കുമ്പോൾ നമുക്ക് ജാഗരൂഗരായി ഇരിക്കാം. ജയ് ഹിന്ദ്‌
 
 
നേരത്തെ പറഞ്ഞത് തന്നെ പറയുന്നു. പത്തു പതിനഞ്ചു വര്ഷത്തെ സെമിനാരി ജീവിതം കഴിഞ്ഞു പുറത്തിറങ്ങുന്ന ഈ ഞരമ്പ്‌ രോഗികൾ ഒന്നാന്തരം നിരീശ്വര വാദികൾ ആയിട്ടാണ് വരുന്നത് . അതില്ലേൽ, സ്വന്തം മുന്നിൽ വിവസ്ത്രയായി നിര്ത്തപെട്ട, മാൻപേടെയെ പോലെ വിറയ്ക്കുന്ന ഒരു കുഞ്ഞു ശരീരം നോക്കി പടം പിടിക്കാൻ തോന്നുന്ന, ആ ശരീരത്തോട് ലൈഗീക ബന്ധം പുലര്ത്താൻ, ഇവനെ പോലെയുള്ള പരമ വിശുദ്ധ മൈരന്മാർക്ക് (sorry...) തോന്നുന്നു എങ...്കിൽ , അതിനര്ത്തം ഇവനൊന്നും അല്പം പോലും ദൈവ വിശ്വാസം ഇല്ല എന്ന് തന്നെ ആണ് . ഈ മൃഗതൃഷ്ണ ഒരു വയസ്സായ കൊച്ചിനോട് കാണിച്ചാലും, അതിനെയൊക്കെ ന്യായികരിച്ചു ഈ പരട്ട നാറീകൾക്ക് വിശുദ്ധ പട്ടം കൊടുക്കാൻ, നാഴിക്ക് നാൽപതു വട്ടവും പോട്ടയിലും മുരിന്ഗൂരും ബിർമിങ്ങ്ഹമിലും കുത്തിയിരുന്നു ദ്യാനം കൂടി മോക്ഷ പ്രാപ്തിക്കു ശ്രമിക്കുന്ന കഴുതകൾ വരും എന്ന് നന്നായി അറിയാവുന്ന, ആ വൈദീക ചെറ്റക്കു ഒളിവിൽ കഴിയാൻ സഹായം ചെയ്യുന്ന എല്ലാ തിരുമെനിമാർക്കും ആ ജെനുസ്സിൽ പെട്ട എല്ലാ മറ്റേ മേനിമാര്ക്കും നല്ല ഒന്നാതരം ഒരു പുലയാട്ടു ...ഫു....

എന്നാലും, എന്റെ മോളെ , ക്രിസ്ഥിയാനിയായി , ഈ പരട്ടകളുടെ കുലത്തിൽ ജനിക്കേണ്ടി വന്ന കുറ്റബോധത്തോടെ, നിന്റെ നനഞ്ഞ കണ്ണുകളിൽ നോക്കുവാൻ പോലും ശക്തിയില്ലാതെ , നിന്നിൽ നിന്നും ഒരു പാട് ദൂരം മാറി നിന്ന് കൊണ്ട്, എന്റെ കണ്ണുനീര കൊണ്ട് നിന്റെ കാൽ കഴുകി ഞാൻ ഈ നായക്ക് വേണ്ടി മാപ്പ് ചോതിക്കുന്നു...

തളരരുത് മകളെ, തളരരുത്... ഈ പന്ന മോൻ അൾത്താരയിൽ കയറി ഇനിയും കുര്ബ്ബ്ന ചൊല്ലുന്നതും , അവന്റെ ചോരയുടെ മണം ഉള്ള കൈകളിൽ നിന്നും നിന്റെ ചുറ്റുമുള്ള ഫരിസേയ തെണ്ടികൾ പരിശുദ്ധ കുരബാന സ്വീകരിക്കുന്നതും നീ കാണേണ്ടി വരും . അവസാനം , അവർ നിന്നെ ഈ ഭൂമിയിൽ ഒറ്റപ്പെടുത്തും മോളെ ....

എങ്കിലും, തളരരുത് മകളെ, തളരരുത്...
പത്തു പതിനഞ്ചു വർഷത്തെ സെമിനാരി ജീവിതത്തിനിടയിൽ രണ്ടു മൂന്നു വർഷം തിയോളജിയും പിന്നെ മുഴുവനും 'കുനുഷ്ടോളജിയും' പഠിച്ചിറങ്ങിയ ഏതോ ഒന്നിന്റെ കാഞ്ഞ ബുദ്ധിയിൽ ഉദിച്ചതാണിത്; 28 ആം തിയതി വെള്ളിയാഴ്ച തിരിച്ചെടുക്കുന്നു; 31 തിങ്കളാഴ്ച റിട്ടയർ ആകുന്നു. എന്ന് വച്ചാൽ ഒരു class റൂമിലും ആ പാവം പോകരുത്. പുറത്തിറങ്ങി തനിയെ നടക്കാൻ നട്ടെല്ലില്ലത്തവന്റെ, നല്ല നാല് പെട പെടച്ചാൽ എല്ലയിടതുകൂടെയും നെയ്യ് ഇറങ്ങുന്നവന്റെ..., പൊതുജനരോഷം തണുപ്പിക്കാനുള്ള കാഞ്ഞബുദ്ധി. എന്നാലും ഇവന്റെ ഒക്കെ ഒരു പകയുടെ ആഴം നോക്കണം; ഒരു ദിവസം പോലും ആ മനുഷ്യൻ ഒരു കുട്ടികളെയും പഠിപ്പിക്കരുത്....!
ഒരു തരി ബഹുമാനം ഒക്കെ മനസ്സിന്റെ ഏതോ കോണിൽ കിടന്നിരുന്നു, ഈ ചെറ്റകളോട്; (വളർന്നു വന്ന സാഹചര്യം കൊണ്ടാകാം). ഇപ്പൊ, ഒരു വികാരമേ ഉള്ളു, ഇവറ്റകളോട്..ഒരു തരം അറപ്പ്; വെറുപ്പ്‌. ഫ്ഫൂ...!

ഇപ്രാവശ്യത്തെ കുരിശിന്റെ വഴി ജോസഫ്‌ സാറിന്റെയും ഭാര്യയുടെയും ജീവിതം 14 ആയി വീതിച്ചു, 14 സ്ഥലങ്ങളിൽ ആയി നടത്തുക; മതഭ്രാന്തന്മാർ കൈ വെട്ടിയ അന്ന് മുതൽ സ്വന്തം ഭാര്യുടെ ജീവൻ പ്രധാനപുരോഹിതരും സംഘവും എടുക്കുന്നതുവരെയുള്ള 14 സ്ഥലങ്ങൾ....അതായിരിക്കും, കേരള ക്രൈസ്തവ സഭയ്ക്ക് ഈ ഈസ്റെർ കാലത്ത് ചെയ്യാവുന്ന നല്ല കാര്യം...ഒരു പ്രായ്ചിത്ത്വും ആകാം

കുറിപ്പ്- ഇത് ഇഷ്ടപ്പെടാത്ത സ്വർഗ്ഗരാജ്യത്തിന്റെ അവകാശികൾക്ക് എന്നെ unfriend ചെയ്യാം; ഹേയ്...വിരോധം ഇല്ലിയാന്നെ....
എന്നാലും ഈ പന്നന്മാർ പാവം ആ സ്ത്രീയെ കൊലയ്ക്കു കൊടുത്തല്ലോ....എന്റെ ദൈവമേ ഈ രോഷം അടങ്ങുന്നില്ലല്ലോ....
കൈ വെട്ടിയവരും, കൈ നഷ്ടപെട്ടവനെ ജോലിയിൽ നിന്നും പുറത്താക്കിയവരുംഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണ്. കൈ നഷ്ടപ്പെട്ടവനെ ജോലിയിൽ നിന്നും പിരിച്ചു വിടുക വഴി, ഞങ്ങളും തീവ്രവാദികൾ ചെയ്ത കർമ്മത്തിനു മാനസിക പിന്തുണ നല്കുന്നു എന്നാ സന്ദേശം ആണ് അവർ സമൂഹത്തിനു നല്കിയത്.രണ്ടും ഭീകരമായ തീവ്രവാദസ്വഭാവം ഉള്ളവയാണ്. ഭീകരവാദം മുസ്ലിങ്ങളുടെ മാത്രം ആണെന്നാണല്ലോ പൊതു മിഥ്യധാരണ. ബോംബും കൈവെട്ടും മാത്രം അല്ല ഭീകരവാദം, ഇത...് പോലെ, കോടതി പോലും വെറുതെ വിട്ട ആളെ മാനസികമായി ഞെരുക്കി ഒരു കുടുംബം തകർക്കുന്നതും ഭീകരവാദം ആണ്; വെളുത്ത ളോഹയ്ക്കുള്ളിലെ പൈശ്ചാചിക മനസ്സിന് കണ്ണ്നീർ കാണാൻ ആകില്ല; മുന്നിൽ നിറയുന്ന നോട്ടു കെട്ടുകളുടെ വലിപ്പം മാത്രമേ കാണുകയുള്ളൂ. ഇവിടെ, നഷ്ടം അയാൾക്കും അയാളുടെ മക്കൾക്കും മാത്രം ആണ്. ആത്മഹത്യയിലേക്ക് നടന്നടുക്കുന്നതിനു മുൻപ് ആ സ്ത്രീ എത്ര മാനസീക സമ്മർദം അനുഭവിച്ചു കാണണം....കഴുത്തിൽ കുറുക്കു വിഴുന്നതിനു മുൻപ് ആ കണ്ണിൽ നിന്ന് വന്ന ഒരിറ്റു കണ്ണുനീർ മാത്രം മതി, സഭയെന്നും, സ്ഥാപനം എന്നും ഒക്കെ പറഞ്ഞു നിങ്ങൾ പടുതുയര്ത്തുന്നതൊക്കെ തകരാൻ...

പക്ഷെ, എന്നാലും, 'പിതാവേ', 'തിരുമേനി'...എന്നൊക്കെ വിളിച്ചു കൊണ്ട്, ചോരയുടെ മണമുള്ള കരങ്ങൾ മുത്താൻ നമ്മൾ ഇനിയും മുട്ട് കുത്തും....ഇവരൊക്കെ, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരെന്നു കൊട്ടോഖോഷിക്കാൻ നാമിനിയും മത്സരിക്കും. ഈ രക്ത ധാഹികളുടെ ജൽപനങ്ങൾ ദൈവ വചനങ്ങൾ ആണെന്ന് കരുതി ഇനിയും നമ്മൾ അനേകം ധ്യാനങ്ങൾ കൂടും.......ഇല്ല, നമ്മൾ ഒന്നിൽ നിന്നും പഠിക്കില്ല...ഇങ്ങിനെ വിധേയർ ആയി ജീവിക്കാനെ നമുക്ക് കഴിയു...

ഇവരുടെ പ്രവർത്തികൾ അല്ല, അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്ന് പറയുന്ന ഭരണകൂടവും ഉള്ളപ്പോൾ,എല്ലാം പൂർണ്ണമായി....

ഇത് വേഗം മറന്നിട്ടു, നമുക്ക് അടുത്ത ഇരക്കായി കാത്തിരിക്കാം...അവരുടെ കണ്ണ് നീര് കഥകൾ വായിച്ചു കണ്ണ് നിറക്കാം....

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്ത് കൊണ്ട് നീ ഞങ്ങളെ ഉപേക്ഷിച്ചു....
ഇനി അമ്പതു ദിവസം നോയമ്പ് ആണ്....ആത്മീയ തപസ്സ്....നാല് നേരവും വയറു നിറയെ ഭക്ഷിക്കുന്നവന് കുറച്ചു ദിവസത്തേക്ക് ഇറച്ചി ഉപേക്ഷിക്കുന്നത് ആഘോഷം ആയിരിക്കാം....പറയാൻ സഭയുടെ നിയമാവലിയും വചനങ്ങളും ഉണ്ടാവാം...Elite ക്ലാസ്സിന്റെ ആത്മീയ ജാഡ...ഇതെങ്ങിനെ ഒരു തപസ്സാകും...? നാല് നേരവും മ്രിഷ്ടാനം ഭക്ഷണം ഉള്ളവർക്ക്, ഈ അമ്പതു ദിവസം തപസ്സായിരിക്കാം...പക്ഷെ...പുറത്ത് വലിയൊരു ലോകം ഉണ്ട് ..അഞ്ചു ദിവസം കൂടി ഒരിറ്റു കഞ...്ഞി വെള്ളം കുടിക്കുന്നവന്റെ തപസ്സു...മുലപ്പാലിന്റെ മണം സ്വപ്നം കണ്ടു കരയുന്ന കുഞ്ഞിന്റെ പട്ടിണിയുടെ തപസ്സു... ഒട്ടി നില്ക്കുന്ന വയറിൽ കൈകൊട്ടി പാട്ട് പാടി പിച്ചയെടുക്കുന്ന ബാലിയത്തിന്റെ, തെരുവ് തെണ്ടിയുടെ, വേശ്യയുടെ, ഉന്തു വണ്ടി വലിച്ചു കഫം ചർധിചു കഷ്ടപ്പെടുന്നവന്റെ, കൂലിപ്പണിക്കാരന്റെ ....അങ്ങിനെ ഒരു ജീവിത കാലം മുഴുവൻ നീളുന്ന അവരുടെ നോയമ്പ്.....ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ കഴിയാത്ത ആ നോയമ്പ്....ഇത് പോലെ നെറ്റിപട്ട അലങ്കാരങ്ങൾ ഇല്ലാത്ത.....അലങ്കാരങ്ങളുടെ ചമാൽക്കാരങ്ങൾ അണിയുന്നതിനു മുൻപ്,പൌരോഹിത്യ ആശിർവദനങ്ങൾ ഇല്ലാത്ത.... കരയുന്ന കുഞ്ഞിന്റെ മുന്നൂറ്റി അറുപതിയഞ്ഞു ദിവസം നീളുന്ന തപസ്സ്...തെരുവിന്റെ മൂലയിലെ രോദനത്തിൽ നിന്നും ഉയരുന്ന തപസ്സ്.....അവിടെ ആണ്, ദൈവം വരിക.....അവിടെ തന്നെ ആകണം ദൈവം വരേണ്ടത്.....അവിടെ വരാതെ, നെറ്റിയിൽ കുരിശടയാളം വരച്ചു എന്ന കാരണത്താൽ, നിത്യവും നാല് നേരവും മൃഷ്ടാന ഭോജനം കഴിച്ചു, ഇനി കുറച്ചു കാലത്തേക്ക് ഇറച്ചി വേണ്ട എന്ന് കരുതിയന്റെ പേരില് നിന്റെ അടുത്ത് ദൈവം വരുമെന്ന് വിശ്വസിക്കുന്ന നീ......... നീ.......നീ....അമേൻ..

ഇന്നുമെന്റെ കണ്ണുനീരിൽ, നിന്നോർമ്മ പുഞ്ചിരിച്ചു... ഏഴുസ്വരങ്ങളും തഴുകി  ശ്രുതിയച്ഛൻ ഓർമ്മയായിട്ടിന്ന് ഒൻപതു വർഷം

ജിം തോമസ്‌, കണ്ടാരപ്പള്ളിൽ, നോട്ടിംഗ് ഹാം

  "ശുദ്ധ സംഗീതം അത് കേൾക്കുന്ന വ്യക്തിയും അയാളുടെ മനസ്സിനെയും ഒരു പ്രത്യേക തലത്തിൽ എത്തിച്ചു ശുദ്ധീകരിക്കുന്നു. കുട്ടികളെ ശുദ്ധ സംഗീതം കേൾക്കുവാൻ പ്രേരിപ്പിക്കുക വഴി അവർ കൂടുതൽ പ്രബുദ്ധരാകുന്നു.സംഗീതം തന്നെ വെറും അപശ്രുതിയിലേക്കു മാറുന്ന ഈ കാലത്ത് വേറിട്ട്‌ നിൽക്കുന്ന ശുദ്ധ സംഗീതം ശ്രദ്ധിക്കപ്പെടുന്നു." ഒൻപതു വർഷങ്ങൾക്കു മുൻപ്, മാർച്ച്‌ 3 ആം തിയ്യതി നമ്മെ വിട്ടു പിരിഞ്ഞു പോയ പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ വാക്കുകളാണിവ. എന്നാൽ വേറിട്ട്‌ നിൽക്കുന്ന ശുദ്ധ സംഗീതം എന്നൊന്ന് ഇന്ന് എവിടെ കേൾക്കുവാൻ കഴിയും...? ഇന്ന് നാം ദിവസേന കേൾക്കുന്നത് പലതും ചേതനയില്ലാത്ത, ആത്മാവ് നഷ്ടപ്പെട്ട കോലാഹലസംഗീതം ആണ്; പ്രത്യേകിച്ച് മലയാളത്തിൽ. ഇടയ്ക്കിടയ്ക്ക് വരുന്ന ഒന്നോ രണ്ടോ പാട്ടുകൾ ഒഴിച്ചാൽ എത്ര പാട്ടുകൾ നമ്മുടെ ഒക്കെ മനസ്സിൽ തങ്ങി നില്ക്കും? ടി വി ചാനലുകളിലൂടെയുള്ള ദൃശ്യവിരുന്നിന്റെ അകമ്പടിയില്ലാതെ ഈ ഗാനങ്ങൾ കേൾക്കുവാൻ ആർക്കും തന്നെ കഴിയില്ല. ശ്രോതാവിന്റെ ശ്രദ്ധ തൊണ്ണൂറ്റി ഒൻപതു ശതമാനവും ദൃശ്യങ്ങളിലായിരിക്കും എന്ന് സാരം. ഇവിടെയാണ്‌ രവീന്ദ്ര സംഗീതത്തിന്റെ പ്രസക്തി. ബാബുരാജിന്റെയും ദക്ഷിണാമൂർത്തിസ്വാമിയുടെയും മറ്റും കാലഘട്ടത്തിനു ശേഷം മലയാള ഗാനശാഖ രവീന്ദ്രസംഗീതം എന്ന തനതു ശൈലിയ്ക്ക് വഴി മാറിക്കൊടുക്കുകയായിരുന്നു. ശ്രുതി മധുരമായ ഒരു പാട് ഗാനങ്ങൾ രവീന്ദ്രൻ മാസ്റ്റർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

എന്താണീ രവീന്ദ്രസംഗീതത്തിന്റെ പ്രത്യേകത..? കർണ്ണാടക സംഗീതത്തിന്റെയും മെലോടിയുടെയും പക്വമായ, ഉന്നതമായ സമന്വയം- അതാണ്‌ രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതയുടെ പരസ്യമായ രഹസ്യം. ഇത്, അദ്ദേഹത്തിന്റെ ആദ്യ ഗാനമായ "താരകേ...." (ചൂള 1979) തുടങ്ങി അവസാന ഗാനമായ " കളഭം തരാം....." (വടക്കുംനാഥൻ 2005) ൽ വരെ നമുക്ക് കാണാൻ കഴിയും. റിഥത്തെ പിന്തുടർന്ന് സംഗീതത്തെ ഉരുവാക്കുന്ന ഇന്നത്തെ സംഗീത സംവിധായകരിൽ ഇത്തരത്തിലുള്ള പക്വമായ സമന്വയം കാണാൻ പ്രയാസം ആണ്. ഹിന്ദി, തമിൾ ഗാനങ്ങളുടെ ചുവടു പിടിച്ചു പല സംഗീത സംവിധായകരും തങ്ങളുടെ ശൈലി മാറ്റിയപ്പോൾ, തന്റേതായ ശൈലിയിൽ നിന്നും തെല്ലും വ്യതിചലിക്കാതെ സംഗീതത്തെ നേർക്കാഴ്ച്ചയോടെ സമീപിച്ച മഹാനുഭാവനായ വ്യക്തിത്വമാണ് രവീന്ദ്രൻ മാസ്റ്റർ. 'രേവതി' രാഗത്തിലുള്ള "കുടജാദ്രിയിൽ...." (നീലകടമ്പ് 1985) എന്ന ഗാനം ഏതെങ്കിലും മലയാളിക്ക് മറക്കാൻ കഴിയുമോ? കഥയ്ക്ക്‌ ആവശ്യമെങ്കിൽ രാഗങ്ങളുടെ 'മൂഡു' മാറ്റി ഗാനങ്ങൾ ചിട്ടപെടുത്താനുള്ള ഇദേഹത്തിന്റെ കഴിവ് അപാരമാണ്. സിന്ധു ഭൈരവി രാഗത്തിൽ ചെയ്ത "ഹരിമുരളീരവം..." (ആറാം തമ്പുരാൻ-ബോംബയിൽ ജീവിച്ച നായകൻ), മ മദ്ധ്യമവതി രാഗത്തിൽ ചെയ്ത "ദീനദയാലു രാമാ..." (അരയന്നങ്ങളുടെ വീട്- കൽക്കട്ടകാരിയായ നായിക പാടുന്ന പാട്ട്), ഈ രണ്ടു ഗാനങ്ങളുടെയും ഹിന്ദുസ്ഥാനി 'ടച്ച്‌' കർണ്ണാടക സംഗീതത്തിന്റെ പൊലിമ നഷ്ടപ്പെടാതെ തന്നെ ആസ്വാദന സുഖം തരുന്നു. അരയന്നങ്ങളുടെ വീടിലെ നായികയുടെ ഉത്തരേന്ത്യൻ ബന്ധം പൂർണ്ണമാക്കുവാൻ വേണ്ടി അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതം പഠിച്ച ഗായത്രിയെ തന്നെ "ദീനദയാലു രാമാ..." പാടുവാൻ തിരഞ്ഞെടുത്തതെന്നു കൂടെ ചേർത്ത് വായിക്കുമ്പോൾ അദ്ദേഹം വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലാത്ത സംഗീതജ്ഞനായതിന്റെ സൌന്ദര്യം മനസ്സിലാകും. സിനിമാഗാനങ്ങൾക്ക് സംഗീതം ചെയ്യുന്നതിന് മുൻപ്, കഥ മുഴുവൻ കേട്ട്, സന്ദർഭം അനുസരിച്ച് മാത്രം രാഗങ്ങൾ തിരഞ്ഞെടുക്കുന്ന അപൂർവ്വം ചില സംഗീതസംവിധായകരിൽ ഒരാളായിരുന്നു രവീന്ദ്രൻ മാസ്റ്റർ. അത് പോലെ തന്നെ സംഗീതം ചിട്ടപെടുത്തുന്നതിനായി ആധുനീക സംഗീത ഉപകരണങ്ങൾ ഒന്നും തന്നെ അദ്ദേഹം ഉപയോഗിക്കുകയില്ലായിരുന്നു. ശ്രുതി പകരുവാൻ ഒരു ഹാർമോണിയവും , താളത്തിനു ഒരു തബലയും ഉണ്ടെങ്കിൽ അവിടെ ഒരു രവീന്ദ്രസംഗീതം പിറക്കുകയായി. അവിടെ മലയാളത്തിന്റെ ഗാനഗന്ധർവശബ്ദം കൂടെ ഉണ്ടെങ്കിലോ...? പാട്ട് പാടുന്ന ആണ്‍ ശബ്ദത്തെ കുറിച്ച് വ്യക്തമായ ചില ധാരണകൾ അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രുതിക്കിണങ്ങുന്ന ഘനഗാംഭീര്യം, ആയാസരഹിതമായി ആരോഹണ അവരോഹണങ്ങളിടെയുള്ള സഞ്ചാരം, ഈ സങ്കൽപ്പങ്ങലെല്ലാത്തിനും തന്റെ ഗാനങ്ങളിൽ പൂർണ്ണത കൈവരുന്നത് യേശുദാസിന്റെ ശബ്തത്തിലൂടെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ വശ്യമായ മിക്ക ഗാനങ്ങളും ഉണ്ടായിട്ടുള്ളതും ഈ കൂട്ടുകെട്ടിലാണ്. ഒരു പശുവിന്റെ അകിടിൽ നിന്നും, അല്പം പോലും പാൽ ബാക്കിവയ്ക്കാതെ മുഴുവൻ കറന്നെടുക്കുന്ന ഒരു വിദഗ്ധനായ കറവക്കാരന്റെ കരവിരുതോടെ അദ്ദേഹം യേശുദാസ് എന്ന മഹാപ്രതിഭയുടെ മുഴുവൻ കഴിവുകളും തന്റെ പാട്ടിലൂടെ പുറത്തെടുത്തു.

ഒരു പക്ഷെ, രവീന്ദ്രന്റെ അഭാവത്തിൽ ഇന്നത്തെ യേശുദാസ് കാണുമായിരുന്നോ എന്ന് പോലും ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. "ഏഴു സ്വരങ്ങളും...." (ചിരിയോ ചിരി), "പ്രമദവനം...." (ഹിസ്‌ ഹൈനസ്സ് അബ്ദുള്ള), "ഹരിമുരളീരവം..." (ആറാം തമ്പുരാൻ) എന്നീ ഗാനങ്ങൾ മാത്രം മതിയാകും ഇത് മനസ്സിലാക്കുവാൻ. " ദാസേട്ടൻ എന്റെ പാട്ടുകളുടെ മൂഡ്‌ പെട്ടെന്ന് മനസ്സിലാക്കുന്നു; ഓരോ വരികളിലൂടെ ഇടയിലൂടെയും ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കുവാൻ ഞാൻ തന്നെ ട്രാക്ക് പാടണം എന്ന് അദേഹത്തിനു നിർബന്ധമാണ്", രവീന്ദ്രൻ മാസ്റ്റർ പറയുന്നു. യേശുദാസ് ഇല്ലാത്ത സംഗീത ലോകത്തെ കുറിച്ച് ചിന്തിക്കാനേ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. " ദാസേട്ടൻ പാട്ട് നിർത്തിയാൽ ഞാൻ വല്ല ആക്രിക്കച്ചവടത്തിനും പോകുമെടോ..." ഒരു സുഹൃത്തിനോടുള്ള അദേഹത്തിന്റെ വാക്കുകൾ. നേരാണ്; ഹരിമുരളീരവമോ, പ്രമദവനമോ യേശുദാസല്ലതെ മാറ്റാരങ്കിലുമാണ് പാടിയതെങ്കിൽ നമ്മളത് ഇത്രത്തോളം സ്വീകരിക്കുമായിരുന്നോ...? മലയാളത്തിന്റെ അതിരുകൾ വിട്ടു തമിഴിലും അദ്ദേഹം കടന്നു ചെന്നിട്ടുണ്ട്. " പാടി അഴൈത്തെൻ...", "എഴിശൈ ഗീതമേ..." എന്നീ തമിഴ് ഗാനങ്ങൾ യഥാക്രമം "തേനും വയമ്പും...", "ഏഴു സ്വരങ്ങളും..." എന്നീ ഗാനങ്ങളുടെ മൊഴിമാറ്റങ്ങളാണ്. മനസ്സിനെ ഏതോ നിർവൃതിയിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്ന "പ്രമദവനമോ...", ആത്മാവിലേയ്ക്കാഴത്തിൽ ഇറങ്ങിച്ചെന്നു ലോലതന്ത്രികളെ തൊട്ടുണർത്തുന്ന " രാമകഥാഗാനലയമോ..", ആലെങ്കിൽ ഹിന്ദുസ്ഥാനിയും കർണാട്ടിക്കും കൈകോർക്കുന്ന "ദേവസഭാതലം രാഗിലമാക്കിയതോ..", അതുമല്ലെങ്കിൽ ഷണ്മുഖപ്രിയ രാഗത്തിന്റെ നറുമണവുമായി എത്തുന്ന "ഗോപികാ വസന്തമോ....", എന്തുമായികൊള്ളട്ടെ, ഈ അവാച്യമായ അനുഭൂതി നല്കുന്ന ഗാനങ്ങളിലെല്ലാം തന്നെ അദേഹത്തിന്റെ വേറിട്ടൊരു വ്യക്തിമുദ്ര കാണുവാൻ കഴിയും. ജീവിതം: 1943-ൽകൊല്ലം ജില്ലയിൽ ജനിച്ച കുളത്തിപ്പുഴ രവി എന്ന രവീന്ദ്രന്റെ ബാല്യകാലം പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ആയിരുന്നു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും യേശുദാസിനൊപ്പം സംഗീതം പഠിച്ചിറങ്ങിയ ഇദ്ദേഹം ആദ്യകാലങ്ങളിൽ കേരളത്തിലെ ഗാനമേള വേദികളിൽ ഒരു ഗായകനായി നിറഞ്ഞു നിന്നിരുന്നു. പിന്നീട് ഒരു സിനിമ പിന്നണിഗായകനാവുക എന്ന ലക്ഷ്യത്തോടെ മദ്രാസ്സിലേക്ക് വണ്ടി കയറിയ അദ്ദേഹം എത്തിപ്പെടുന്നത് എക്കാലത്തെയും സംഗീത മാന്ത്രികനായിരുന്ന ബാബുരാജിന്റെ മുന്നിലായിരുന്നു. അങ്ങിനെ 'വെള്ളിയാഴ്ച' എന്ന സിനിമയിൽ അദ്ദേഹം പിന്നണി ഗായകനായി. അതിനു ശേഷം വലിയ അവസരങ്ങൾ ഒന്നും തന്നെ അദേഹത്തെ തേടിയെത്തിയില്ലെങ്കിലും യേശുദാസിന്റെ പിന്നണി ഗാനരംഗത്തേയ്ക്കുള്ള വരവോടെ അദേഹത്തിനു പൂർണ്ണമായും ആ രംഗം വിടേണ്ടി വന്നു.
പിന്നിട്, അദ്ദേഹം ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയി. എഴുപതുകളിലെ ഹീറോ ആയിരുന്ന രവികുമാറിന്റെ ശബ്തം ഡബ്ബ് ചെയ്തു അദ്ദേഹം വളരെ പ്രശസ്തി നേടി. അങ്ങിനെ ഇരിക്കെ, ആരുടെ വരവോടെ ഗാനരംഗം വിടേണ്ടി വന്നോ അതേ യേശുദാസ് തന്നെയാണ് അദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞു അദേഹത്തെ സംഗീത സംവിധാന രംഗത്തേക്ക് കൊണ്ട് വന്നത് എന്നതും ചരിത്രം. 1979-ൽ പുറത്തിറങ്ങിയ ഐ വി ശശിയുടെ 'ചൂള' എന്ന സിനിമയിലെ "താരകേ...മിഴിയിതളിൽ...."എന്നാ ഹിറ്റ്‌ ഗാനത്തോടെ അദ്ദേഹം മലയാള സിനിമയ്ക്ക് ഒഴിവാക്കാനാവാത്ത ഘടകമായി. അന്ന് മുതൽ, ഒരർത്ഥത്തത്തിൽ അദ്ദേഹം മലയാള സിനിമാഗാന രംഗത്ത് സംവിധായക രാജാവായി വാഴുക തന്നെയായിരുന്നു. ഏതാണ്ട് 450 സിനിമകളിലായി 1500 ഓളം ഗാനങ്ങൾ ചെയ്ത അദേഹത്തിന്, 'ഭരതം' സിനിമയിലെ ഗാനങ്ങൾക്ക് ദേശീയ അവാർഡ്‌ ലഭിക്കുകയുണ്ടായി. സിനിമാഗാനങ്ങൾക്ക് പുറമേ ധാരാളം ആൽബങ്ങൾ ചെയ്തിട്ടുള്ള അദേഹത്തിന്റെ എടുത്തു പറയേണ്ടുന്ന ലളിതഗാനങ്ങളാണ് തരംഗണി പുറത്തിറക്കിയ 'വസന്തഗീതങ്ങളിലെ' "മാമാങ്കം..പലകുറി...", "വലംപിരി ശംഖിൽ..." എന്നീ ഗാനങ്ങളും, 'പൊന്നോണ തരംഗണി' എന്ന ആൽബത്തിലെ "പാതിരാ മയക്കത്തിൻ..." എന്ന ഗാനവും. 1992 ൽ പുറത്തിറങ്ങിയ "പാതിരാ മയക്കത്തിൻ..." എന്ന ഗാനം സംസ്ഥാന സ്കൂൾ കോളേജ് മത്സരവേദികളിൽ അരങ്ങു വാഴുകയായിരുന്നു. മിക്കവാറും എല്ലാപ്പാട്ടുകളിലും തന്നെ മൃദംഗം, വീണ, വയലിൻ എന്നീ ഉപകരണങ്ങൾ ഒട്ടും തന്നെ ഏച്ചുകെട്ടില്ലാതെ അദ്ദേഹം ഉപയോഗിക്കുമായിരുന്നു. 2000 ൽ പുറത്തിറങ്ങിയ 'മധുരനൊമ്പരകാറ്റ് ' എന്ന ചിത്രത്തിൽ, വിദ്യാസാഗറിന്റെ സംഗീതത്തിൽ'സ്വരമമ്മ, ലയമച്ഛന്‍...; മകളുടെ പേരോ സംഗീതം....' എന്ന ഗാനം ആലപിച്ച അദ്ദേഹം തന്റെ സ്വരശുദ്ധി കേൾവിക്കാരുടെ മനസ്സിൽ ഒരു വിതുമ്പലോടെ വീണ്ടും ആ നഷ്ടം ഓർമ്മയ്കായി നല്കി.

അതെ, മാസ്മരിക പ്രഭാവമുള്ള അനേകം ഗാനങ്ങള്‍ ഒരുപാട് ഒരുപാട് ഗാനങ്ങള്‍ പാടുവാനും ആസ്വദിക്കാനും നമുക്ക് തóന്ന ആ 'പാട്ടിന്റെ കസര്‍ത്തുകാരന്‍' നമ്മെ വിട്ടു പിരിഞ്ഞിട്ട്, ആ രവീന്ദ്ര സംഗീതം നിലച്ച് ദേവസഭാതലത്തിലേയ്ക്ക് ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ശ്രുതിയിട്ട സ്വരലയങ്ങളുടെ അച്ഛന്‍ യാത്രയായിട്ട് ഇന്നു മാര്‍ച്ച് മൂന്നാം തീയതി ഒന്‍പതു വര്‍ഷം തികയുമ്പോള്‍ ആ ഓര്‍മ്മകള്‍ക്ക് മുന്‍പിൽ അശ്രുപൂജകളോടെ പ്രണാമം അര്‍പ്പിക്കുന്നു. ആ അനശ്വര പ്രതിഭയുടെ ഓര്‍മ്മയ്ക്ക് മുൻപിൽ ഒരു പിടി കണ്ണീര്‍ പൂക്കള്‍ അര്‍പ്പിച്ചു കൊണ്ട്...

"ഇന്നുമെന്റെ കണ്ണുനീരിൽ.... നിന്നോർമ്മ പുഞ്ചിരിച്ചു....." ഇതും രവീന്ദ്രഗീതം.. ജയ് ഹിന്ദ്‌...

Saturday, February 22, 2014

ഇതൊരു വലിയ കൂട്ടുകെട്ടാണ്; ഭരണകൂടവും ആധ്യാത്മിക കച്ചവടക്കാരും ചേർന്നുള്ള വലിയൊരു NEST. കൊള്ളരുതായ്മ എന്തും ആയികൊള്ളട്ടെ, അവർ ചെയ്യുന്ന നന്മ മാത്രം നോക്കിയാൽ മതിയെന്ന് പറയുന്ന ഭരണകൂടം, മാർഗ്ഗം അല്ല ലക്‌ഷ്യം മാത്രം നോക്കിയാൽ മതിയെന്ന സന്ദേശം ആണ് പൊതു സമൂഹത്തിനു നല്കുന്നത്. അങ്ങിനെ എങ്കിൽ, അതിജീവനത്തിനു വേണ്ടി പോരാടുന്ന മുത്തങ്ങയിലെ ആദിവാസികളുടെയും, സ്വന്തം വ്യവസ്ഥി നിലനിര്ത്തി പ്രകൃതി ചൂഷണത്തിനെതിരെ പോരാടുന്ന ആദിവാസ സമൂഹങ്ങൾക്ക് പിന്തുണ നല്കുന്ന ആന്ത്രപ്രദേശിലെ നക്സലുകലുടെയും ന...േരെ, ഇവർ നിയമത്തിന്റെ വാളോങ്ങുന്നത്‌ എന്തിനെന്നു മനസ്സിലാകുന്നില്ല.
ലക്ഷ കണക്കിന് മൈലുകൾക്കപ്പുറം വട്ടം തിരിയുന്ന 'ചന്ദ്രയാനെയും' 'മംഗൾയാനെയും' ഇങ്ങിവിടിരുന്നു നിയന്ത്രിക്കുന്ന രാജ്യത്ത്, കെട്ടി പിടിച്ചാലും, ഉച്ചത്തിൽ 'ഹല്ലേലുയ' എന്നലറി വിളിച്ചാലും രോഗശാന്തി കിട്ടും എന്ന് പറഞ്ഞു നിസഹായ മനുഷ്യനെ ചൂഷണം ചെയ്യുന്നത് കണ്ടില്ല എന്ന് നടിക്കുന്ന ഭരണകൂടം, പകരം, അവർ ചെയ്യുന്ന നല്ല വശങ്ങൾ മാത്രം നോക്കിയാൽ മതി എന്ന് പറയുന്നതിലൂടെ ഇവർ ഇന്ത്യയെ മുന്നോട്ടല്ല, പകരം ഇനിയും ഒരു പാട് നൂറ്റാണ്ട് പിറകോട്ടാണ് നയിക്കുന്നതെന്ന് മനസ്സിലാകാൻ ഒരു കെട്ടിപിടി അത്മിയതയുടെയും മാന്ത്രിക സ്പര്ശം വേണ്ട.
ഉഗ്രപ്രതാപികളായ ദൈവങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വള്ളിക്കാവിലെയും മുരിങ്ങൂരിലെയും ആത്മീയ കേന്ദ്രങ്ങളിലെ ദല്ലളൻമാർക്ക്, 'തട്ട് കേടു' വരുമ്പോൾ, പോലീസിന്റെയും കോടതിയുടെയും സഹായം ആണ് തേടുന്നത്. ഇവരുടെ ദൈവങ്ങൾ ഇവരുടെ മുന്നിൽ വരുന്ന വിശ്വാസികളെ മാത്രമേ സംരെക്ഷിക്കുകയുള്ളൂ . ഇവർക്ക്, കോടതിയും പോലീസും ഇല്ലാതെ ഇതൊന്നും മുന്നോട്ടു കൊണ്ട് പോകാൻ പറ്റുന്നില്ല. ഇവിടെ ഇവരുടെ ദൈവങ്ങൾ പരാജയപ്പെടുന്നു.

ഇതിനെയെല്ലാം നിയന്ത്രിക്കേണ്ട ഭരണകൂടവും, ഇത്തരത്തിൽ ഇവരുടെ വാലാട്ടി പട്ടികളായി മാറുമ്പോൾ നാം നിസ്സഹായരാവുകയാണ്; ഏതു കാര്യവും ആയികൊള്ളട്ടെ, നമ്മൾ, ലക്ഷ്യബൊധമില്ലത്ത ലക്ഷ്യങ്ങൾ മാത്രം നോക്കാൻ വിധിക്കപ്പെട്ടവർ; മാർഗങ്ങൾ അവർ പറയും; അവർ തിരഞ്ഞെടുക്കും.
അല്ല, അല്ലെങ്കിലും നമ്മൾ ജനാധിപത്യ നിർവചനത്തിലെ, മഹത്തായ ആ സാധനം ആണല്ലോ.... അത് തന്നെ..... കഴുത.
തെമ്മാടികുഴി- കഥ

രാത്രി വളരെ വൈകിയെന്നു തോന്നുന്നു. പുറത്തു മഴ ഒന്ന് കുറഞ്ഞത്‌ കൊണ്ടാകാം, പാടത്ത് നിന്നുള്ള തവളകളുടെ കരച്ചിൽ വ്യക്തമായി കേൾക്കാം. ഉറക്കം വരാത്ത മിഴികളുമായി അയാൾ പായിൽ വീണ്ടും തിരിഞ്ഞു കിടന്നു. ഉറക്കം എന്നുള്ളത് തീർത്തും അഞ്ഞതമായ എന്തോ ഒന്നായിരുന്നു, അയാളുടെ കണ്ണുകൾക്ക്‌.  കണ്ണ് തുറന്നു കിടന്നിരുന്ന അയാളുടെ മുന്നിലെ ഭിത്തിയിൽ, അപ്പുറത്ത് അമ്മയുടെ മുറിയിൽ കത്തിച്ചു വച്ചിരുന്ന മണ്ണെണ്ണ വിളക്കിലെ വെളിച്ചം തീർത്ത നിഴലുകൾ നൃത്തം ചെയ്തു. അയാൾ നോക്കിയിരിക്കും തോറും ആണ്രിതം കൂടുതൽ ചടുലവും ഭീഭൽസവും ആയി കൊണ്ടിരുന്നു. അവയെല്ലാം ചേർന്ന് അയാളുടെ കഴുത്തിനെ ഇറുകി പിടിക്കാൻ വരുന്നതായി അയാൾക്ക്‌ തോന്നി. വിയര്ത്ത നെട്ടിയുമായി അയാൾ ശരീരത്തില നിന്ന് മുണ്ടെടുത്ത് മാറ്റി, പായിൽ കുത്തിയിരുന്നു.
 
"നീയിതുവരെ ഉറങ്ങിയില്ലേ...?"

വിളക്ക് കയ്യിലേന്തി മുന്നിൽ നിൽക്കുന്ന അമ്മയുടെ ചോദ്യം കേട്ട് അയാൾ അമ്മയെ ദയനീയമായി നോക്കി. വിളക്കിന്റെ അരണ്ട പ്രകാശത്തിൽ കണ്ട അമ്മയുടെ മുഖം അയാൾക്ക്‌ ആദ്യമായി കാണുന്നതായി തോന്നി. അമ്മയുടെ ഒട്ടിയ കവിളും തുങ്ങിയ കാതും ഉണങ്ങി അസ്ഥി കൊലമായ ശരീരവും എല്ലാം, താൻ ഏതോ ഭീകര ജീവിയുടെ മുന്നിലാനെന്ന തോന്നൽ അയാളിൽ ഉണ്ടാക്കി. ഭീതി മൂലം ഉണങ്ങി വരണ്ട തൊണ്ട പൊട്ടും എന്നായപ്പോൾ അയാൾ മുരണ്ടു.
 
"വെള്ളം..."

"ആ...നീയിങ്ങനെ വിഷമിചിട്ടിരുന്നിട്ടു എന്നാ ചെയ്യാനാ..ഒന്നും നിന്റെ കുറ്റം കൊണ്ടല്ലല്ലോ...ഓ..ജപ്തിയെങ്കിൽ ജപ്തി...ഇനി ഈ കൂരയും ഇത്തിരി മണ്ണും എന്നാ ചെയ്യാനാ..."

ഓല കൊണ്ട് കുത്തി മറച്ചു വച്ചിരിക്കുന്ന അടുക്കളയിലെ മന്കലത്തിൽ നിന്നും ഗ്ലാസ്സിലേക്ക്‌ വെള്ളം പകർന്നു കൊണ്ട് അമ്മ തുടർന്നു. "നാളെ നേരം വെളുക്കട്ടെ...പള്ളിലച്ചനെ ഒന്ന് ചെന്ന് കാണാം...ഈ കിളവി ചെന്ന് കരഞ്ഞു കാണിച്ചാൽ എന്തേലും തരാതിരിക്കില്ല..." കുന്തകാലിൽ വളഞ്ഞിരിക്കുന്ന അയാളുടെ മുടിയിഴകളിൽ രണ്ടു പ്രാവശ്യം വിരലുകലോടിച്ചിട്ട് ആ വൃദ്ധ മുറിയിലേക്ക് ഏന്തി വലിഞ്ഞു അപ്രതീക്ഷയായി. വീണ്ടും അയാളും നിഴലുകളും മുറിയില തനിച്ചായി..
 

വിറയ്ക്കുന്ന കരങ്ങളോടെ ആയിരുന്നു അയാൾ അന്ന് പകൽ ആ  ജപ്തി നോട്ടീസ് വാങ്ങിയത്. ബാങ്കുമായി ബന്തപെട്ടുല്ല എഴുതുകുത്തുകലുമായി അല്ലാതെ തപാൽ ശിപായി അയാളുടെ കൂരക്കു മുന്നിൽ വന്നിരുന്നില്ല. നോട്ടീസ് വായിച്ച അയാൾക്ക്‌, തന്റെ കയ്യിലെ ഉറച്ച മസിലുകളുടെ ബലം പോര ആ കടലാസിനെ തങ്ങി നിരത്താൻ എന്ന് തോന്നി. എന്നെങ്കിലും വന്നെക്കാമായിരുന്നെങ്കിലും അതിത്ര പെട്ടെന്ന് ആകും എന്നയാൾ കരുതിയില്ല. ഒരു കയ്യിൽ നോടിസും മറുകയ്യിൽ തൂമ്പയും ആയി അയാൾ വാ പിളര്ന്നവിടങ്ങനെ നിന്നു. വൃദ്ധയായ അമ്മയെയും കൊണ്ടിനി എങ്ങോട്ട് എന്നതൊരു ചോദ്യ ചിഹ്നം ആയി അയാളുടെ മുന്നിൽ നിന്നു.
 
അമ്മയോട് പറയേണ്ട എന്നാണ് ആദ്യം കരുതിയത്‌. നോട്ടീസ് കിട്ടിയപ്പോൾ മുതൽ മുട്ടാത്ത വാതിലുകൾ ഇല്ല.കയറി ഇറങ്ങാത്ത വീടുകളില്ല. പക്ഷെ ഇത്തിരി മണ്ണും അതിനകത്തൊരു കൂരയും മാത്രം ഉള്ള മാർഗം കൂടിയ ഒരു കറുത്ത ക്രിസ്ത്യാനിയെ സഹായിക്കാൻ ഇടവകയിലെ അതി പുരാതന കുടുംബങ്ങളിലെ ഫരിസെയർക്കു മനസ്സ് വന്നില്ല. അയാളുടെ ബലിഷ്ടമായ കരങ്ങളും മുതുകത്തു ഉരുണ്ടു കളിക്കുന്ന മസിലുകളും അവരുടെ പറമ്പിലെ തേങ്ങയും റബ്ബരായും വളരാൻ അവര്ക്ക് വേണം ആയിരുന്നു.അതിലുപരി അയാളും ആയി മറ്റൊരു ബന്ധത്തിനും അവര്ക്ക് താല്പര്യം ഇല്ലായിരുന്നു. ജപ്തി നേരിടുകയല്ലാതെ മറ്റൊരു മാര്ഗവും ഇല്ല എന്നാ തിരിച്ചറിവായിരുന്നു, അക്കാര്യം അമ്മയോട് പറയാൻ അയാളെ പ്രേരിപ്പിച്ചത്.
 
രാത്രി, അമ്മ വിളമ്പി തന്ന കഞ്ഞി പിഞ്ഞാണത്തിൽ നിന്ന് മനസ്സില്ല മനസ്സോടെ മോന്തുമ്പോഴായിരുന്നു അയാൾ അതമ്മയോട് പറഞ്ഞത്.
രോഗങ്ങളുടെ ഒരു പട തന്നെ സ്വന്തം ആയുള്ള അമ്മയ്ക്കതു താങ്ങവുന്നതിനുമാപ്പുരം ആണെന്ന് അറിഞ്ഞിട്ടും, അയാളത്, നിവൃത്തിയില്ലാതെ അമ്മയോട് പറയുകയായിരുന്നു. വലിയൊരു നിലവിളി ആയിരുന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കൂടുതൽ ശബ്ദം ആ വൃദ്ധയുടെ കണ്ടത്തിൽ നിന്നും പുറത്ത് വന്നില്ല .
 
ഉമ്മറത്തെ ചാണകം മെഴുകിയ തറയിൽ കുത്തിയിരുന്നു ബീഡി വലിച്ചു തള്ളുമ്പോഴും അമ്മയുടെ വിറങ്ങലിച്ച എന്ണിപാടൽ അകത്തുനിന്നും കേൾക്കാമായിരുന്നു- ഒരു പാട് തവണ കേട്ട കഥകൾ; ശരാശരി പുലയ കൃസ്തിയനിയുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ദാരിദ്ര്യത്തിന്റെയും കഷ്ടപാടിന്റെയും കഥകൾ. ഒരു പാട് തവണ കേട്ടവ; ഇപ്പോൾ ഈ കഥയും- കടം എടുത്തു വാഴ കൃഷി നടത്തി എല്ലാം നശിച്ച മകന്റെയും....
 
വളരെ ചെറുപ്പത്തിലെ തുടങ്ങിയതായിരുന്നു കൂലിപ്പണി. കിട്ടുന്നതൊന്നും അമ്മയുടെ ചികിൽസ്യക്കപ്പുരം മറ്റൊന്നിനും തികയുന്നില്ല എന്ന തിരിച്ചറിവാണ് സ്വന്തമായി വാഴകൃഷി ആരംഭിക്കുക എന്നാ ആശയം അയാളിൽ ഉടലെടുപ്പിച്ചത്‌. വീടിന്റെ മേൽക്കൂര മേയുക, അമ്മയ്ക്ക് നല്ല ചികിത്സ നല്കുക എന്നതിനപ്പുറം ഉള്ള ഒരു സ്വപ്നങ്ങളും അയാള്ക്കില്ലയിരുന്നു. ഒരു പാട് അലചിലുകൽക്കൊടുവിലാണ് ലോണ്‍ തന്നെ ശെരിയായി കിട്ടിയത്. എല്ലാ കടമ്പയും കടന്നു കിട്ടിയ കാശും ആയി പാട്ടത്തിനെടുത്ത സ്ഥലത്ത് അയാൾ വാഴ കൃഷി ആരംഭിച്ചു.അതിരാവിലെ മുതൽ അന്തി വരെ അയാൾ മണ്ണ് ഉഴുതു മറിച്ചു; വെള്ളച്ചാലുകൾ കീറി; അയാളുടെ സ്വപ്‌നങ്ങൾ  പോലെ വാഴകൾ കൂമ്പിട്ടു തുടങ്ങി.വർദ്ധിച്ച ആവേശത്തോടെ    എന്നും  അയാൾ കൃഷിയിടത്തു പോയി വാഴകളെ താലോലിച്ചു  കൊണ്ടിരുന്നു. അവയോടയാൽ തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞു; മോഹങ്ങൾ പങ്കു വച്ച്; മുപ്പതു കഴിഞ്ഞ തനിക്കു ഒരു പെണ് കൂട്ട് വേണമെന്ന് വരെ ഒരിക്കൽ അയാൾ അവയോടു  പറഞ്ഞു.വാഴകുഞ്ഞുങ്ങൾ അയ്യാളുടെ സ്വപ്നങ്ങളും മോഹങ്ങളും കേൾക്കുന്നത്‌ കൊണ്ടാകാം, അവ ആവേശത്തോടെ തഴച്ചു വളർന്നു. അവയുടെ മുകുളിൽ തൂങ്ങി നാണം കുണുങ്ങി നിന്ന വഴ കുലകളെ അയാൾ ചുംബിച്ചു. സുന്ദരിയായ യുവതിയുടെ മാംസളമായ ശരീരം പോലെ തോന്നി, അയാൾക്കാ വാഴകുലകൾ. അയാൾ ആ വാഴത്തോപ്പിലെ രാജകുമാരനായി; വാഴകുലകൾ രാജകുമാരന്റ കുമാരിമാരും.
 
പക്ഷെ, അയ്യാളുടെ സ്വപ്നങ്ങൾക്ക് ആയുസ്സ് കുറവായിരുന്നു. നിരത്താതെ പെയ്ത മഴ അയാളുടെ വാഴതോപ്പിൽ ഒരു പ്രളയം തന്നെ സൃഷ്ടിച്ചു. ദിവസങ്ങളോളം കെട്ടികിടന്ന വെള്ളത്തിൽ നിന്ന വാഴകൾ അയാളോട് അന്ത്യ യാത്ര ചോദിച്ചു.പാതവരമ്പത്ത്, തലയിൽ ഇറക്കി വച്ചിരുന്ന ഓലക്കുടയും എന്തി അയാൾ അവയെ നോക്കി, പ്രപഞ്ചത്തിലെ സകല ദൈവങ്ങളെയും വിളിച്ചു. ദൈവങ്ങലോടയാൽ മഴവെള്ളം ഇറങ്ങി പോകാൻ യാചിച്ചു.
 
ഏതൊരു കർഷകന്റെയും പോലെ അയാളുടെ ജീവിതവും യാച്ചനകളുടെത് മാത്രം ആയിരുന്നു. വായ്പ എടുക്കുവാനുള്ള അപേക്ഷ പൂരിപ്പിക്കാൻ എഴുത്തരിവുള്ളവന്റെ അടുത്തുള്ള യാചന; പിന്നെ, ബാങ്കിലെ pune , ക്ലാര്ക്ക്, മാനേജർ എന്നിവരുടെ ദയയ്ക്കു വേണ്ടിയുള്ള യാചന; കൃഷി ഭൂമി പാട്ടത്തിനു കിട്ടുവാൻ ഭൂഉടമയോടുള്ള യാചന; ചെയ്ത കൃഷി നാമ്പിട്ടു തുടങ്ങിയപ്പോൾ കീടങ്ങളോടുള്ള യാചന- അവയെ തൊടരുതെന്ന്; അവ വളർന്നു വലുതാകുമ്പോൾ കാട്ടിനോടുള്ള(wind) യാചന- അവയെ വീഴ്ത്തരുതെന്നു.അങ്ങിനെ ഒരു ദരിദ്ര കര്ഷകന്റെ ജീവിതം വ്യർതമായ യാചനകളുടെ പരിയായം ആയി തീരുന്നു. ഒന്നുകിൽ കാറ്റ്, അല്ലെങ്കിൽ മഴ, കീടങ്ങൾ, വായ്പ തന്നവർ, ഭൂവുടമകൾ - ആരെങ്കിലുമായി അവരെ ചതിച്ചു കൊണ്ടിരുന്നു. അല്ല; ദരിദ്ര കർഷകന്റെ ജീവിതം തന്നെ ചതി കുഴികളായി തീർന്നു കൊണ്ടിരുന്നു. 
 
 ആ വെള്ളപോക്കത്തിന്റെ അവസാനം, അയാളുടെ വാഴകൾ മുഴുവൻ അന്ത്യശ്വാസം വലിച്ചു.
 
ഒടിഞ്ഞും ചതഞ്ഞും ചത്തു കിടക്കുന്ന തന്റെ വാഴകളെ നോക്കി അയാൾ ഒരു ഭ്രാന്തനെ പോലെ കരഞ്ഞു. തഴമ്പ് മൂലം കാരിരുമ്പ് പോലെയുള്ള കൈകൾ ചങ്കത്തടിച്ചു അയാൾ എന്തല്ലമൊ പുലമ്പി. നിലത്തു വീണു കിടക്കുന്ന വാഴകളെ നോക്കി അയാൾ ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്തു. എല്ലാം കണ്ടു നിന്നവർ, സാധാരണ പോലെ, അയാൾക്കൊരുപക്ഷേ ഭ്രാന്താവാം എന്ന് പറഞ്ഞു.
 
അതിരാവിലെ പള്ളിയിൽ പോയ അമ്മ വരുന്നതും നോക്കി അയാൾ എലിക്കെണിയിൽ പെട്ട എലി കണക്കെ ആ കൂരയ്ക്കകതു വട്ടം കറങ്ങി കൊണ്ടിരുന്നു. തിരിച്ചു വരേണ്ടുന്ന സമയം കഴിഞ്ഞിട്ടും വരാതിരിക്കുന്ന അമ്മ അയാളിൽ പ്രതീക്ഷയുടെ നാമ്പ് വിടർത്തി.
 
ഈ സമയം, ആ വൃദ്ധ പള്ളി മുറ്റത്ത്‌, രാവിലെ കുർബാന കഴിഞ്ഞു പ്രഭാത ഭക്ഷണത്തിന് പോയ വൈദീകനെ കാത്തിരിക്കുവായിരുന്നു. ആ വർഷത്തെ പള്ളി പെരുന്നാൾ നടത്തുന്ന സ്ഥലത്തെ പ്രധാന ദിവ്യന്മാരും വൈദീകന്റെ കൂടെ ഉണ്ടായിരുന്നു. അവർ അകത്തു നിന്നും ലക്ഷങ്ങളുടെ കരിമരുന്നു പ്രയോഗവും, വെടികെട്ടും, പിന്നെ പള്ളി മുറ്റവും പരിസരവും എല്ലാം ദീപാലങ്കാരങ്ങൾ കൊണ്ട് നിറയ്ക്കുന്നതിനെ പറ്റിയും ഉറക്കെ സംസാരിക്കുന്നത് കേൾക്കാമായിരുന്നു. വൃദ്ധയുടെ കയ്യിലിരുന്ന മുഷിഞ്ഞ പൊട്ടിയ കൊന്ത, വിരലുകൾക്കിടയിൽ കൂടി ഓടി കൊണ്ടിരുന്നു. കുശിനിയിൽ നിന്നുയർന്നു വന്ന വറുത്തരച്ച താറാവു മുട്ട കറിയുടെയും കള്ളപ്പത്തിന്റെയും മണം ആ വൃധയിൽ ഒരു ചലനവും സൃഷ്ടിച്ചില്ല. അവാസാനം, നെസ്ചഫെ കാപ്പിയുടെ സുഗന്തത്തോടെ പുറത്തേക്കു വന്ന വൈദീകന്റെ മുന്നിൽ വൃദ്ധ തന്റെ ഭാണ്ട കേട്ട് തുറന്നു വച്ചു. കുറെ നേരം എണ്ണി പാടി കരഞ്ഞ ആ വൃദ്ധയുടെ മുന്നിൽ , പക്ഷെ, വൈദീകൻ തന്റെ ഭാണ്ട കേട്ട് അഴിച്ചു വച്ചു- പകുതി പണി തീർന്നിരിക്കുന്ന കപ്പേളയുടെ, പുതിയതായി പണിയാൻ പോകുന്ന പാരിഷ് ഹാളിന്റെ, സിമിത്തെരിയുടെ മുന്നിൽ 'വിശുദ്ധരുടെ നാട്' എന്നാലേഖനം ചെയ്തു വയ്ക്കേണ്ടുന്ന പുതിയ കമാനത്തിന്റെ പണിയുടെ....അങ്ങിനെ വൈദീകന്റെ സാമ്പത്തീക പ്രശ്നങ്ങൾ വൃധയുടെതിനെക്കാലും ഏറെ വലുതായിരുന്നു.എങ്കിലും ആ പാതിരി അവസാനം ആ വൃധയോടു പറഞ്ഞു, " വിശ്വാസം വിടാതെ കർത്താവിൽ ആശ്രയിക്കുക. ദൈവം കൈവിടില്ല....പറ്റുമെങ്കിൽ വലിയ പള്ളിയുടെ കീഴിലുള്ള ധ്യാന കേന്ദ്രത്തിൽ പോയി ഒരാഴ്ച ധ്യാനം കൂടുക..."
 
 
ഞോണ്ടി ശോഷിച്ച കൈവിരലുകളിലുള്ള കൊന്ത മുറുക്കെ പിടിച്ചു കൊണ്ട് വെറും കയ്യോടെ ആ വൃദ്ധ പള്ളിമുറ്റത്ത്‌ നിന്ന് ഇറങ്ങി.
 
പുറത്ത് ഇരുട്ടിനു കട്ടി കൂടി വന്നു. വലിച്ചു തള്ളിയിട്ട ബീടികൾക്ക് നടുവിലൂടെ അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടേ ഇരുന്നു. അയാൾക്ക്‌ ചുറ്റും നടന്നിരുന്ന കൊതുകുകൾ അയാളുടെ ശരീരത്തിൽ നിന്നും രക്തം ഊറ്റി കുടിക്കുന്നത് അയാൾ അറിഞ്ഞതെ ഇല്ല. അയാൾ ഈ ലോകത്ത് ആയിരുന്നില്ല. തനിക്കു ചുറ്റും നടക്കുന്നതൊന്നും അയാൾ അറിഞ്ഞിരുന്നില്ല. അടുത്ത മുറിയിൽ നീന്നും അമ്മയുടെ ചുമ അധികം ആകുന്നതും വെള്ളം ചോദിക്കുന്നതും അയാൾ അറിഞ്ഞില്ല.അങ്ങിനെ എത്ര നേരം കഴിഞ്ഞു എന്നറിയില്ല- ഏതോ ഒരു ദ്രിടനിശ്ചയത്താൽ ഉടുത്തിരുന്ന മുണ്ട് അയാൾ അരയിൽ നിന്ന് പറിച്ചു മാറ്റി.
 
ആകെ, മൂന്നോ നാലോ പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഴയുടെ ലക്ഷണം ഉള്ളത് കൊണ്ടാവാം, അവരെല്ലാം വേഗത്തിലാണ് നടന്നിരുന്നത്. വളരെ പിറകിലായി, ആരോ താങ്ങി പിടിച്ചു, ആ വൃധയും അവരുടെ ഒപ്പമെത്താൻ തത്രപെടുകയായിരുന്നു. പള്ളി പുറത്ത് നിന്ന് പൂട്ടിയിരുന്നു. അത് കൊണ്ട്, മല കയറി വരുന്ന വൃദ്ധയെ കാത്തു പെട്ടി പള്ളി അങ്കണത്തിൽ വച്ചു. പള്ളി മുറിയിൽ നിന്ന് പുറത്ത് വന്ന വൈദീകൻ അവരിൽ ആരയോ വിളിച്ചു 'മഴ വരുന്നു; വേഗം ആകട്ടെ...' എന്ന് പറയുന്നുണ്ടായിരുന്നു. തിരിഞ്ഞു മുറിയിലേക്ക് നടന്ന വൈദീകൻ " കുടിശ്ശിക കുറെ ഉള്ളതാ...അതിനി ആരടക്കാനാണോ ആവോ..." എന്ന് പിരുപിരുത്തതു ആരും കേട്ടില്ല. പള്ളി മുറ്റത്ത്‌ വൃദ്ധ വന്നതും വീണ്ടു പെട്ടിയുടെ മേലെ കിടന്നു ആർത്തലക്കാൻ തുടങ്ങി. എന്നാൽ, മെലിഞ്ഞു അസ്ഥികൂടം പോലിരിക്കുന്ന അവരുടെ ശരീരത്തിൽ നിന്നും വലിയ ശബ്ദകോലാഹലം ഒന്നും പുറത്ത് വന്നില്ല.
 
വഴിയിൽ നിന്ന് എവിടെ നിന്നോ പറിച്ചെടുത്ത ഒരിതൾ പൂവും ആയി വൃദ്ധ തെമ്മാടി കുഴിയുടെ മുന്നിൽ നിന്നു. മകൻ പിറന്നത്‌ മുതൽ തെമ്മാടി കുഴിയിൽ എത്തിപെടുന്നത് വരെയുള്ള ഓരോ നിമിഷവും ആ വൃദ്ധയുടെ മനസ്സിലൂടെ കടന്നു പോയി. കയ്യിലിരുന്ന മുഷിഞ്ഞ കൊന്ത തെമ്മാടികുഴിയുടെ അരികിൽ അവർ വച്ചു. പട്ടിണിയും ദാരിദ്ര്യവും കട ബാധ്യതയും കൊണ്ട് ആത്മഹത്യ ചെയ്ത മകനു അന്ത്യകർമ്മങ്ങൾ ഒന്നും ചെയ്യാതെ അടക്കം ചെയ്ത നീറുന്ന വേദനയാൽ ആ അമ്മ ആരുടെയോ സഹായത്താൽ വീട്ടിലേക്കു തിരിച്ചു.
 

അന്നൊരു ഞായറാഴ്ച, പള്ളിയിലെ പ്രധാന തിരുന്നാൾ ദിവസം ആയിരുന്നു; കടമുള്ള ദിവസമാകയാൽ അന്നാട്ടിലെ ഫരിസേയരും ചുങ്കക്കാരും പാപികളും എല്ലാം പള്ളിയിൽ പോകുകയായിരുന്നു. പാതയോരത്ത് കരിയിലകൾ കൂട്ടിയിട്ടു അവയ്ക്കരികൽ ആ വൃദ്ധ ഇരിക്കുന്നുണ്ടായിരുന്നു. അവർ ഇടയ്ക്കു കരിയിലകൾ മണ്ണോടു ചേർത്ത് ആകാശത്തേക്ക് വലിച്ചെറിയുകയും അവയെ നോക്കി പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മുകിളിൽ പറന്നു നടന്ന കരിയിലകൾ, ചിത്ര ശലഭങ്ങൾ ആയി അവർക്ക് തോന്നുകയും വീണ്ടും വീണ്ടും അവയെ മേല്പ്പോട്ട് വലിച്ചെറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോൾ മലമുകളിലെ പള്ളിയിൽ നിന്നും മൈക്കിലൂടെ വൈദീകന്റെ ശബ്തം ഒഴുകി വന്നു. ".......ഭദ്രാസന മന്ദിരത്തിൽ നിന്നും മാർ.........എഴുതുന്ന ഇടയ ലേഖനം.........ആകയാൽ, ഇനി മുതൽ തെമ്മാടികുഴി എന്നാ ആശയം നിർത്തലാക്കുകയും, ആത്മാഹുതി ചെയ്യുന്ന വിശ്വാസികളെ സാധാരണകാരെ പോലെ അടക്കം ചെയ്യുവാൻ........"
 
കാറ്റ് തെങ്ങോലകളെ ആട്ടിയുലച്ചു സബ്തം വച്ചതിനാലാവണം അവയൊന്നും കേൾക്കാൻ ആ വൃധയ്ക്കായില്ല. അവർ കരിയിലകൾ കിട്ടാതായപ്പോൾ, മണ്ണ് വാരി മെൽപ്പൊട്ടെരിഞ്ഞു പൊട്ടി ചിരിച്ചു കൊണ്ടിരുന്നു.

Thursday, February 13, 2014

ഇനി പാട്ട് പാടിയില്ല എന്ന പരാതി വേണ്ട...

 
ഒന്നര മണിക്കൂർ നീളമുള്ള അടുത്ത ബൈബിൾ നാടകം....