Thursday, January 29, 2015

"പന്ത്രണ്ടു യൂറോപ്യൻ ജീവനുകൾക്കുള്ള വില പോലും രണ്ടായിരം കറുത്ത ജീവനുകൾക്ക് നാം കൊടുക്കുന്നില്ല എന്ന ഞെട്ടിക്കുന്ന തിരിച്ചറിവിലെക്കാന് ഇത് നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത്.
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും, നാം ആഫ്രിക്കയിലെ ജീവനുകളെ കാണുന്നത് പ്രാകൃത ജന്മങ്ങൾ ആയിട്ടാണ്; പട്ടിണി കിടന്നോ, മാരക രോഗങ്ങൾ ബാധിച്ചോ, തമ്മിൽ തല്ലിയോ ഒക്കെ ചത്തു ഓടുങ്ങേണ്ടുന്ന വർഗ്ഗങ്ങൾ, എന്ന സ്ഥാനം ആണ് ലോകം ഇവർക്ക് കനിഞ്ഞു നൽകിയിരിക്കുന്നത്."

കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഫേസ്ബുക്കിലും, വാട്സ്അപ്പിലും റിപ്പബ്ലിക് ദിനസന്ദേശം ഒഴുകുവാ... !!
ആർക്കും ചിലവില്ലാത്ത ഒരു ദിവസത്തെ സന്ദേശം...
റിപ്പബ്ലിക് ദിനം....ഹും..... എന്ത് റിപ്പബ്ലിക്....?
...
ദെ, നമ്മുടെ ഒക്കെ മൂക്കിനു താഴെ, കേരളത്തിലെ സകല വെപ്പാട്ടിമാരും ഉപയോഗിച്ച ശരീരം മറയ്ക്കാൻ ഖദർ ജുബ്ബയും ധരിച്ചു , ജരനര ഒളിപ്പിച്ചു, കറുപ്പ് ചായം പിടിപ്പിച്ച തലയും ആയി ചില തൈകിളവൻമാരുണ്ട്...the ageing but shameless bastards...!!
സ്വന്തം കുഞ്ഞിനു ഒരു നേരത്തെ പാലിന് വേണ്ടി ഭിക്ഷ യാചിച്ചു മുന്നിൽ നിൽക്കുന്ന തെരുവ് സ്ത്രീയുടെ മുലയിടുക്കിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അമ്പതു പൈസ തുട്ടുവരെ കയ്യിട്ടു വാരുന്ന, അതിനു ശേഷം ആ മുലകളെ കാമാർത്തിയോടെ പ്രാപിക്കാൻ ശ്രമിക്കുന്ന, അധികാരത്തിന്റെ കോണിപ്പടിയിൽ അള്ളിപിടിച്ചിരിക്കുന്ന നാണംകെട്ട, 'പഴുത്ത' ഇലകളെ....
അവറ്റകളെ, ദെ.... ഇത് പോലെ, ഇങ്ങിനെ... കുത്തിനു പിടിച്ചു കൊണ്ടുപോയി നിർത്തണം...
അങ്ങ്, ചെങ്കോട്ടയിൽ...!!
ആ ത്രിവർണ പതാകയുടെ ചുവട്ടിൽ...!!!
എന്നിട്ട്-
കുത്തിനു പിടിച്ചു കൊണ്ട് പോകുന്ന വഴിയിൽ അവനൊക്കെ കിട്ടിയ അടിയുടെ ഇടയിൽ ചോർന്നൊലിക്കുന ചോര ഉണ്ടാവും... ഒരുപാട് തിരുമേനിമാർ കൈവച്ചു അനുഗ്രഹിച്ച, അവന്റെ ഒക്കെ പരമ ദിവ്യത്വം തുളുമ്പുന്ന മരമോന്തയിൽ..
അതിൽ നിന്ന് ഒരു തുള്ളി ചോരാ...ദെ ... ഇങ്ങിനെ കയ്യിൽ തുടച്ചെടുത്തു, ആ ത്രിവർണ പതാകയിൽ തുടയ്ക്കണം...
എന്നിട്ട് പറയാം; വന്ദേ മാതരം..
എന്നിട്ടേ പറയാൻ പറ്റൂ; വന്ദേ മാതരം....
............
.............
അങ്ങിനെയും ഒരു ദിവസം വരും....

Thursday, January 22, 2015

മാണി കോഴി വാങ്ങി; കുട്ടിയമ്മ അത് കറി വച്ച് കൊടുത്തു; മാണിയും, കെട്ടിയോളും, ജോസുമോനും, മറ്റുമക്കളും എല്ലാവരും ചേർന്ന്, അത് കഴിച്ചു ഏമ്പക്കവും വിട്ടു, ഇപ്പൊ, പല്ലിനിടയിൽ കുത്തികൊണ്ട് ഇരിക്കുകയ. അപ്പോഴ, ബി ജെ പിക്ക് ഒരു ഹർത്താൽ നടത്തി, അങ്ങേരെ താഴെ ഇറക്കാമെന്ന് തോന്നിയത്.
ശെടാ, മാണിയും കുട്ടിയമ്മയും കോഴി മേടിച്ചാലും, തിന്നാലും നാട്ടുകാർക്ക് കിടക്കപൊറുതി ഇല്ല.
27 ആം തിയതി, കേരളത്തിൽ ഉള്ളവരെല്ലാം വീട്ടിലിരുന്നോണം; പുറത്തിറങ്ങരുത്; കുട്ടികൾ സ്കൂളിൽ പോകരുത്; വൃദ്ധർ ആശ്പത്രികളിൽ പ...ോകരുത്; കടകൾ തുറക്കരുത്- കാരണം, മാണി കോഴി മേടിച്ചു.
ഇങ്ങിനെഒക്കെ, ബി ജെ പിക്ക് കേരളത്തിലെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയും എന്ന് കരുതുന്നത് ക്ലാസ്സിക് വിവരമില്ലായ്മയാണ്.
ഓർക്കുക, ഇത് കേരളം ആണ് ; 27 ആം തിയതി കഴിഞ്ഞും മാണി ഇവിടെ മന്ത്രി ആയി തന്നെ ഉണ്ടാവും. പകരം നിങ്ങൾ നഷ്ടപെടുത്തുന്നത് ഒരു ദിവസത്തെ പൊതു ഉല്പാദനം ആണ്; തടസ്സപ്പെടുത്തുന്നത് രാക്ഷ്ട്ര പുരോഗതിയെ ആണ്. ഹനിക്കുന്നത് പൗരസ്വാതന്ത്രത്തെ ആണ്- ആ ഓർമ്മ ഉണ്ടാവണം- ആ ഓർമ്മ ഉണ്ടായിരിക്കണമെടാ....

Wednesday, January 21, 2015

ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്‌...

ഒന്നും പറയാൻ പറ്റുന്നില്ല. ആകെ ഒരു മരവിപ്പ്... കണ്ണടച്ചാൽ വെള്ള പുതച്ചു കിടക്കുന്ന 140 പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം... ചോരപുരണ്ട മുഖത്തു, മായാതെ കിടക്കുന്ന പാൽപുഞ്ചിരി... അമ്മെ എന്ന അവസാന നീട്ടിവിളി മുഴുമിക്കനാകതെ, പാതി തുറന്നിരിക്കുന്ന തേൻ ചുണ്ടുകൾ.... ചുറ്റും വെടിയൊച്ചകളും, പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ട നിലവിളികളും... എന്റെ കിടക്കയ്ക്ക് ചോരയുടെ മണം... എന്റെ കുരിശിൽ ഞാൻ ബന്ധനത്തിലാണ്. എന്റെ വിലാപുറത്ത് നിന്നും ചോരയും വെള്ളവും ഒഴുകുന്നു. പാൽ ചുരത്തിയ മുലകൾ കണ്ണുനീർ ചുരത്തുന്നു.......ഗർഭപാത്രങ്ങൾ ചോര ചൊരിയുന്നു... ഭ്രാന്ത്, മതമാകുകയാണ്;
എവിടെ ദൈവങ്ങൾ....?? സ്തുതിച്ചു വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടെന്നു പറയുന്ന സകല ദൈവങ്ങളും എവിടെയാണ്...? മുസ്ലിമുകളുടെയും, ക്രിസ്ത്യാനിയുടെയും, ഹിന്ദുവിന്റെയും, ഒരു ദൈവങ്ങളും ഇല്ലേ, ഈ നിലവിളി കേൾക്കാൻ....??!! അതോ, നിങ്ങളുടെ കാതുകളും ഇതെല്ലം കണ്ടു മരവിച്ചു പോയോ...! ഇതൊക്കെ കാണാനും അറിയാനുമായി ശപിക്കപ്പെട്ട ജന്മമായി ഞാനും ഈ ലോകത്ത്..... എന്റെ പോന്നു മക്കളെ, ഒരച്ഛന്റെ സ്നേഹവായ്പോടെ, ആ തിരുനെറ്റിയിൽ കണ്ണീരിൽ ചാലിച്ച ഒരു ചുടുമുത്തം ഞാൻ തന്നോട്ടെ...? പൊയ്ക്കൊൾക, മക്കളെ... പൊയ്ക്കൊൾക...നമുക്കീ ലോകം വേണ്ട... നമുക്കീ ലോകം വേണ്ട...... യാത്ര മൊഴി...
ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്‌...

നീണ്ട കാലം കെ എസ് ആർ ടി സിയിൽ കണ്ട്ക്ടർ ആയി ജോലി ചെയ്ത ആൾക്ക് പെൻഷൻ നിഷേധിക്കപ്പെട്ടാൽ, അയാൾ പ്രതികരിക്കും എന്നത് സ്വാഭാവിക മനുഷ്യസ്വഭാവം. പ്രതികരിച്ച സ്ഥലം ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ എന്നൊക്കെ പറഞ്ഞു വിശുദ്ധവൽക്കരിക്കപ്പെട്ട സ്ഥലമാകയാൽ, പാവത്തിന് ഒരു ദിവസത്തെ തടവ്‌ ശിക്ഷയും കൊടുത്തു-
എന്ത് ഭ്രാന്താണിത് ...!!??
തമ്പുരാക്കന്മാർ തമ്മിൽ തല്ലു പിടിക്കുകയും, ഉടുമുണ്ട് ഉരിഞ്ഞു കാണിച്ചു പരതെറി വിളിക്കുകയും ചെയ്യുന്ന, സൊ കാൾഡ് കോവിലിൽ, സാധാരണകാരന് അവന്റെ പ്രശ്നങ്ങൾ അവതരിപ്പിക്...കാൻ പറ്റില്ലേൽ, പിന്നെ എന്തിനാണ് ഹെ, അവന്റെ നികുതി കാശ് കൊണ്ട് ആ കൊട്ടാരം പടുത്തു ഉയർത്തിയിരിക്കുന്നത്..?
സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ ഭരണകൂടത്തിനു എന്തിനാണ് ഇത്ര അസഹിഷ്ണുത..? കോടികൾ കോഴ വാങ്ങിയെന്ന് പറയുന്ന മന്ത്രിപുണ്യാളനും, കോടികൾ തട്ടിപ്പ് നടത്തിയ അന്തപുര വെപ്പാട്ടികളും സെലിബ്രട്ടികളായി വാഴുന്ന നാട്ടിൽ, പെൻഷൻ കിട്ടാത്തതിന്റെ പേരിൽ ഉറക്കെ കരഞ്ഞ ഒരു പൗരനെ തടവിലിട്ടത്, ഭരണ കൂടത്തിന്റെ ധിക്കാരത്തെയാണ് കാണിക്കുന്നത്. അസഹിഷ്ണുതയെ ആണ് കാണിക്കുന്നത് . ഒരു സാധാരണ പൗരന്റെ വിശപ്പ്‌ സഹിക്കവയ്യതെയുള്ള നിലവിളിക്ക്‌, ഇതാണ് പ്രതികരണം എങ്കിൽ, എന്റെ പൊന്നു മറ്റേടത്തെ തമ്പുരക്കാന്മാരെ, ഇനിയും ഒരു പാട് ഒരുപാട് ഇത് പോലുള്ള നിലവിളികൾ നിങ്ങളുടെ കാൽകീഴിൽ നിന്നുയരും - വിശക്കുന്നവന്റെ, ഭൂമി നഷ്ടപ്പെട്ട ആദിവാസികളുടെ, നീതി നിഷേധിച്ചവരുടെ...അവസാനം ഒരു ദിവസം അവരെല്ലാം കൂടെ നിന്റെയൊക്കെ നെഞ്ചത്ത് കയറി പൊങ്കാലയിട്ടു കഴിയുമ്പോൾ, പിന്നെ, കണ്ണൂരും, പൂജപ്പുരയും ഒന്നും തികയാതെ വരും, അവരെയൊക്കെ പിടിച്ചു അകത്തിടാൻ... ജാഗ്രതൈ.
കഷ്ണം- തംബുരാക്കന്മാർക്ക് ദേഹാസ്വാസ്ഥ്യം വരുമ്പോൾ പരിചാരക വൃന്ദത്തോടൊപ്പം അമേരിക്കയിൽ പോയി കൊട്ടാരം ചിലവിൽ ചികിത്സ നടത്തുന്നവർ, പ്രജകളുടെ പെൻഷൻ കാര്യം വരുമ്പോൾ ഞെരുക്കത്തിൽ ആകുന്നതെങ്ങിനെ...!!
ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്‌...

പുരോഗനത്മക ചിന്തകൾ യുവാക്കളിൽ നല്ലതാണ്. അത്തരം ചിന്തകൾ യുവാക്കളിൽ വളരുന്നത്‌ രാഷ്ട്ര പുരോഗതിക്കു നല്ലതും ആണ്. പക്ഷെ, അത് സാധാരണകാരന്റെ പ്രശ്നങ്ങളോട് ചെർന്നുള്ളതായിരിക്കണം.
ഒരു തുണ്ട് ഭൂമിക്കു വേണ്ടി കഴിഞ്ഞ 120 ദിവസമായി സമരം ചെയ്യുന്ന, നമ്മുക്ക് വേണ്ട ആവാസ വ്യവസ്ഥ സജ്ജമാക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന ആദിവാസികളുടെ സമരപന്തലിലേക്ക് തിരിഞ്ഞു നോക്കാതെ, മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നം പരസ്യ ചുംബനത്തിനുള്ള സൗകര്യം ആണ് എന്ന രീതിയിൽ നടത്താൻ പോകുന്ന പരിപാടി തികഞ്ഞ ലൈഗീക ഭോഷത്തം ആണ്....
കേരളത്തിലെ സകല പ്രശ്നങ്ങളും തീർന്നു; ഇനി ആകെയുള്ള പ്രശ്നം ഇത് മാത്രമാണ് എന്ന് തോന്നും ഈ പെപ്സി- ബർഗർ ഞാഞ്ഞൂലുകളുടെ പേക്കൂത്ത് കണ്ടാൽ.
സർക്കാർ ആശുപത്രിയിൽ പിറന്നു വീഴുന്ന കുഞ്ഞിനെ നായ എടുത്തു കൊണ്ട് പോകുന്ന നാട്ടിൽ, അതിനു വേണ്ടുന്ന സൌകര്യത്തിനായി സമരം നടത്താതെ, ഹർത്താൽ എന്ന പേരിൽ കാണിക്കുന്ന കടുത്ത മനുഷ്യാവകാശ നിഷേധത്തിന് എതിരെ ശബ്തംഉയർത്താൻ ശേഷിയില്ലാതെ, ഒരു ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ കാണിക്കുന്ന ഇത്തരം കൂത്ത് നല്ല മുഴുത്ത ഭ്രാന്തിന്റെ ലക്ഷണം ആണ്.
ഒരു മനുഷ്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറി സദാചാരം പഠിപ്പിക്കുന്ന യുവമോർച്ചയുടെ ഫാസിസ്റ്റ് സമീപനം നല്ല വിദ്യാഭ്യാസം കിട്ടാത്തതിന്റെ കുറവാണ്. സദാചാരം ബോധം എന്നത് വല്ലവന്റെയും കട തള്ളി പൊളിക്കുന്നതല്ല. വിയോജിപ്പുള്ള കാര്യങ്ങളെ ഒരു യുവജന പ്രസ്ഥാനം എന്ന രീതിയിൽ യുവമോര്ച്ചക്ക് ജനാധിപത്യരീതിയിൽ പ്രതികരിക്കാം.
ഇതൊരു നിയമവ്യവസ്ഥയുടെ പ്രശ്നം ആണ്; ക്രമസമാധാനത്തിന്റെ പ്രശ്നം ആണ്. അതിനു പോലീസ് ഉണ്ട് മറ്റു സംവിധാനങ്ങൾ ഉണ്ട്. അല്ലാതെ അതിനെതിരെ നാട്ടിലുള്ള സകല ആൾക്കാരെയും വിളിച്ചു വരുത്തി പരസ്പരം ഉമ്മ വച്ച് കളിക്കുന്നത് യുവ മോർച്ചചെറ്റകൾ കാണിച്ചതിനെക്കാലും വലിയ തെണ്ടിത്തരം ആണ്.
വരൂ യുവതെ; നമുക്ക് സാധാരണക്കാരന്റെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലാം; പട്ടിണി കിടക്കുന്നവന്റെ അടുത്ത് അപ്പവുമായി ചെല്ലാം; ഭൂമിയില്ലാതെ അന്യനായി കഴിയുന്നവന്റെ കൂടെ നില്ക്കാം; അന്യമാകുന്ന പച്ചപ്പുകൾ കാത്തു സൂക്ഷിക്കാൻ ഒരു ചെടി നടാം ; ഭരണകൂടത്തിന്റെ അനീതിക്കും അഴിമതിക്കും എതിരെ പോരാടാം; അങ്ങിനെ പുതു തലമുറയുടെ മുല്ലപ്പൂ വിപ്ലവങ്ങളിലൂടെ നല്ലൊരു നാളെ വാർത്തെടുക്കാം. അതെ അതാണ്‌ ആദ്യം ചെയ്യേണ്ടത്.

യുവ മോര്ച്ചക്കർക്കും ഉമ്മവാദികൾക്കും എന്റെ വക ഓരോ ഉമ്മ...
ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്‌...

രാജസദസ്സിലെ പ്രമുഖനു അസുഖം വന്നാൽ ചികിത്സ അങ്ങ് അമേരിക്കയിൽ; കൂട്ടിനായി കുടുംബാങ്ങങ്ങളും സേന തലവനും. ചികിത്സ ചെലവ്, സമ്പൂർണ സൌജന്യം.
അതെ രാജാവ്, തന്റെ മൂക്കിനു താഴെ കഴിഞ്ഞ 120 ദിവസമായി വെയിലത്തും മഴയത്തും ഒരു തുണ്ട് മണ്ണിനായി സമരം ചെയ്യുന്ന പ്രജകളെ കണ്ടില്ല;കാണില്ല. പ്രജകളുടെത് രാജരക്തം അല്ലല്ലോ. അതി വേഗം ബഹുദൂരം നീങ്ങുന്ന നാട്ടിൽ ആദിവാസികൾ അധികപറ്റാണ്.
എല്ലാം കണ്ടിട്ടും നമ്മളും മിണ്ടരുത്; യത്ഥ രാജ; തത്ഥ പ്രജാ...
ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്‌...

അതിജീവനത്തിനായി, ഒരു തുണ്ട് മണ്ണിനായി പോരാടുന്ന ആദിവാസികളുടെ നിൽപു സമരത്തിന്റെ ഒരു ഫോട്ടോ പോലും ഷെയർ ചെയ്യാതെ, ഒരു സ്ത്രീയുടെ 'നിൽപു' വീഡിയോ ഷെയർ ചെയ്തു ആസ്വദിക്കുന്ന ഈ സമൂഹത്തോട് അറപ്പ് തോന്നുന്നു...
ഏതു സമൂഹത്തിലെയും ചുരുക്കം ചിലർക്ക് എങ്കിലും മാനസീക വൈകല്യം ഉണ്ടാവാം; എന്നാൽ, ഒരു സമൂഹത്തിനു തന്നെ മാനസീക വൈകല്യം ബാധിച്ച വർഗ്ഗമാണ് മലയാളിയുടെത്. ഈ മണ്ണിലാണ് വർഷങ്ങൾക്കുമപ്പുറം ചൂഷണത്തിനും അടിച്ചമർത്തലിനും എതിരെ വിപ്ലവം പൊട്ടിപുറപ്പെട്ടതെന്ന് വിശ്വസിക്കാനേ വയ്യ...!
കവി വാക്യം... അന്വര്തമാകുകയാണ്- 'കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ...';
അതെ, ആ സ്ത്രീയുടെ നഗ്നത കണ്ടു നമ്മുടെ ചോര വികാരത്താൽ തിളക്കുകയാണ്.
നമുക്കിനി അടുത്ത ക്ളിപ്പിനായി കാത്തിരിക്കാം

ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്‌...

യേശുദാസ്‌ എന്നത് ഒരു മഹാത്ഭുതം ആണ്. എക്കാലവും അതിശയിപ്പിച്ചിട്ടുള്ള അതിമനോഹരമായ ഗന്ധർവ ശബ്ദത്തിനു ഉടമ.. ആ ആരാധന കൊണ്ടാവാം, ആ ഗന്ധർവ ഗായകന്റെയും രവീന്ദ്രന്റെയും വലിയൊരു ഫോട്ടോ തന്നെ സ്വീകരണ മുറിയിൽ തൂക്കിയിരിക്കുന്നതും;
പക്ഷെ, ഇന്ന് ദാസേട്ടൻ പറഞ്ഞതിനോട് ഒരു തരത്തിലും യോജിക്കാൻ പറ്റില്ല. സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന് ഗായകന്‍ പറയുന്നു. "സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. മറച്ച് വെക്കേണ്ടത് മറച്ച് തന്നെ വെക്കണം. ആകര്‍ഷണശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക...്കാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു."
ജീൻസിട്ട പെണ്ണുങ്ങളെ കണ്ടാൽ വേണ്ടാതീനം തോന്നുന്നതാണോ, മനസ്സിൽ വിഗ്രഹം ആയി കൊണ്ട് നടന്നിട്ടുള്ള ആ മനുഷ്യന്റെ മനസ്സ്....!!
ജീന്സിട്ട പെണ്ണിനെ കണ്ടാൽ 'പൂശാൻ' തോന്നും എന്ന് പറയുന്നത് മനസ്സിന്റെ വികലത തന്നെ ആണ്.
ദാസേട്ട, അത് വേണ്ടായിരുന്നു.
താഴെ, ജീൻസിട്ട ഭാര്യയുടെ കൂടെയുള്ള ദാസേട്ടന്റെ മകൻ...നോക്കിയാൽ വേണ്ടാതീനം തോന്നുവാണേൽ നോക്കേണ്ട..
കലികാലം..
ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്‌...

കഴിഞ്ഞ അമ്പതു ദിവസങ്ങളായി കേൾക്കുന്ന ആ നിലവിളി എന്നെ അസ്വസ്ഥനാക്കുന്നു; സ്വന്തം അതിജീവനത്തിനായി പോരാടുന്ന, സ്വന്തം ആവാസ വ്യവസ്ഥിതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന, ഒരു ജനതയുടെ നിലനില്പ്പിനായുള്ള നിലവിളി- നിൽപു സമരം.
ഭരണ കൂടത്തിന്റെ മൂക്കിനു താഴെ നിന്നുയരുന്ന ആ നിലവിളി അവർ കണ്ടില്ല എന്ന് നടിക്കുകയാണ്; കേട്ടില്ല എന്ന് നടിക്കുകയാണ്.
ബാറുകളുടെ നിലവാരം ഉയർത്താൻ രാപ്പകൽ ഘോരഘോരം പ്രസന്ഗിച്ച ഒരു രാക്ഷ്ട്രീയ നപുംസകങ്ങളുടെ കാതിലും ഈ നിലവിളി പതിഞ്ഞില്ല. ശീതികരിച്ച മെത്രസന മന്ദിരങ്ങളിൽ ഇരുന്...നു നാഴിക്ക് നാൽപതു വട്ടവും മദ്യം നിരോധിക്കണം എന്ന് വിളിച്ചു കൂവുന്ന ഒരു തിരുമേനിമാരും ഇതിന്റെ പേരിൽ ഇടയ ലേഖനം ഇറക്കി കണ്ടില്ല;
പകരം, അവർ ഞാൻ എന്ത് കുടിക്കണം, എന്ത് കുടിക്കരുത് എന്നു പറഞ്ഞു; ഭയന്ന് വിറച്ച ഭരണകൂടം അത് ശിരസ്സാ വഹിച്ചു. അല്പം മദ്യം കഴിക്കാനുള്ള എന്റെ സ്വാതത്യത്തിനു ഞാനും കൂടെ ചേർന്ന് തിരഞ്ഞെടുത്ത ഭരണ കൂടം കൂച്ച് വിലങ്ങിട്ടു. (എന്നിട്ട് പരസ്പരം അവർ പറഞ്ഞു- ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യം ആണെന്ന്.)
ഭൂമിയിൽ പിറന്നു വീണ ഏതൊരു മനുഷ്യനും ഈ മണ്ണിന്റെ മേൽ അവകാശം ഉണ്ട്; ഒരു പക്ഷെ, നമ്മളെകാൾ ഒക്കെ കൂടുതൽ ആവാസ വ്യവസ്ഥിതിയോട് ചേർന്ന് ജീവിക്കുന്ന ഈ ആദിവാസികൾ ആയിരിക്കണം ഈ മണ്ണിന്റെ യഥാർത്ഥ അവകാശികൾ. ഒരു തുണ്ട് മണ്ണിനായുള്ള അവരുടെ സമരം കണ്ടില്ല എന്ന് നടിക്കുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണം അല്ല.
മദ്യം നിരോധിചില്ലേൽ സർക്കാർ താഴെ വീഴും എന്ന് പറഞ്ഞ തിരുമേനിയോട്, ( ആ...ഒരു തിരുമേനി അങ്ങിനെ വരെ പറഞ്ഞു; എന്ന് വച്ചാൽ പുള്ളി അങ്ങ് ബിഷപ്പ് ഹൌസിലിരുന്നു സിനഡ് കൂടി അല്ലിയോ സർക്കാരിനെ തിരഞ്ഞെടുത്തത്... ) - ഈ പാവങ്ങൾക്ക് അവകാശം ഉള്ള ഭൂമി അവർകൂ കൊടുത്തില്ലേൽ ഈ സർക്കാർ താഴെ വീഴും എന്ന് പറയാൻ ധൈര്യം തിരുമേനിക്ക് ഉണ്ടോ? ഉണ്ടാകില്ല തിരുമേനി; നിങ്ങളുടെ നേര്ച്ചപ്പെട്ടിയിൽ കാണിക്ക ഇടാത്ത, നിങ്ങളുടെ ദൈവത്തിനു ഹല്ലേലുയ പാടത്ത ഈ കറുത്ത മുത്തുകളോട് നിങ്ങൾക്കെന്തു താല്പര്യം...?
അമ്പതു ദിവസം പിന്നിടുന്ന ആദിവാസികളുടെ നിൽപു സമരത്തിനു അഭിവാദ്യങ്ങൾ....
ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്‌...

അൾത്താരയിൽ വൈദീകൻ 15 % ആൽക്കഹോൾ ഉള്ള വീഞ്ഞ് എടുത്തു ഉയർത്തുമ്പോൾ അത് തിരുരക്തം ആകുന്നു. അതെ ലഹരി സാധനം പകലന്തി പണിയെടുക്കുന്ന കുഞ്ഞാട് കുടിക്കുമ്പോൾ കൊടിയപാപം ആകുന്നു. ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല, ലഹരിയുള്ള വൈൻ തന്നെ ഉപയോഗിക്കണം എന്ന്. അപ്പോൾ ചോദിക്കും, അന്ത്യഅത്താഴ സമയത്ത് നമ്മുടെ കർത്താവ് വൈൻ അല്ലിയോ കുടിച്ചതെന്നു ...
അല്ല, അപ്പോൾ പിന്നെ, ഇതുപയോഗിക്കുന്നത് തെറ്റാണോ..? നമ്മുടെ കർത്താവു കഴിചിരുന്നതല്ലേ?
അങ്ങിനെ കൂടുതൽ ചോദിച്ചാൽ എന്നെ അവിശ്വാസി ആക്കും; കമ്മ്യൂണിസ്റ്...റ്‌ ആക്കും...
പണ്ട് ഒരുത്തൻ പറഞ്ഞു, ഭൂമി ഉരുണ്ടത എന്ന്; അത് പറഞ്ഞവനെ അകത്തിട്ടു പൂട്ടി. പിന്നെയും ഒരു പാട് മലക്കം മറിച്ചിലുകൾ...അതിനിടെ, ആത്മഹത്യ ചെയ്യുന്നവനെ തെമ്മാടി കുഴി അലങ്കാരം ആയി ചാർത്തി നല്കി. പിന്നെ പറഞ്ഞു ആത്മഹത്യാ പാപം അല്ല എന്ന്.
ഇപ്പൊ പറയുന്നു മദ്യം മാരക പാപം ആണെന്ന്, അതുപയോഗിക്കരുതെന്നു..
ബ്രിട്ടീഷ്‌ മഹാറാണി പോപ്പിനെ കണ്ടപ്പോൾ കൊടുത്തത് നല്ല ഒന്നാം തരം വിസ്കി ആണ്; അദ്ദേഹം അത് സ്വമനസ്സലെ സ്വീകരിക്കുകയും ചെയ്തു. എന്നാലും നമ്മുടെ മേത്രനചാൻ മാർക്ക് മദ്യം മാരക പാപം തന്നെ ആണ്.
പണ്ട് അടുത്ത ബന്ധുവിന്റെ കല്യാണ തലേന്ന്, ഒരു വൈദീകനു ഈയുള്ളവൻ കുപ്പി രണ്ടെണ്ണം ആണ്, പറഞ്ഞത് അനുസരിച്ച് കൊണ്ട് പോയി കൊടുത്തത്..
കുറഞ്ഞതൊരു, എട്ടു അച്ചന്മാരുടെ പേര് കൊടുക്കാം, തിരുമേനിമാർക്ക്- നല്ല 'സോയംബാൻ' സാധനം അടിക്കുന്ന അച്ചന്മാരുടെ; മേത്രനചാൻമാർ തൊടുമോ, അവരെ...?
ഇല്ല തിരുമേനി, ഈ പാവപ്പെട്ടവന്റെ കള്ള് കുടി മുട്ടിക്കാനെ നിങ്ങൾക്കറിയു. നിങ്ങൾക്ക് കിട്ടാനുള്ളത് അങ്ങ് റോമിന്നും പ്രവാസി വിശ്വാസികളും കൊണ്ട് പോയി തരുന്നുണ്ടല്ലോ.
അവർ പറയും, ഇന്നിത് പാപം ആണെന്ന്; നാളെ പറയും ഒരു പാപവും ഇല്ല എന്ന്. ഒരു അമ്പതു വർഷം മുൻപ് ക്രിസ്ത്യാനി മരിച്ചാൽ ദഹിപ്പിക്കാൻ പറ്റുമായിരുന്നോ..? ഇപ്പൊ അതും പറ്റും...
എല്ലാം അവർ തിരുമാനിക്കും; നമ്മൾ അടിയാനും അവർ മേലാളനും
അതെ, അവരുടെ വെറും അടിമകൾ നമ്മൾ... അല്ല, അനുസരിച്ചില്ലേൽ ദൈവ ശിക്ഷയാണല്ലോ ഫലം. അപ്പൊ, എല്ലാത്തിനും ആമേൻ പറയാം, അല്ലെ...
ഇതൊരു അവിശ്വാസിയുടെ ജൽപനം അല്ല; വിശ്വാസിയുടെ രോദനം ആണ്..
എല്ലാവർക്കും സ്ത്രോത്രം.....
ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്‌...


മഞ്ചെസ്റ്റെറിൽ എന്റെ സുഹൃത്തിന്റെ വീട്ടില് അമ്പതു പൌണ്ടിന്റെ മൊബൈൽ ഫോണ്‍ വച്ചിട്ട് വന്നാൽ എണ്‍പത് മൈൽ ഇപ്പുറം ഇരിക്കുന്ന എനിക്ക്, ' ഫൈണ്ട് മൈ ഫോണ്‍' എന്ന അപ്പസ് ഉപയോഗിച്ച് അത് കണ്ടു പിടിക്കാം.
കോടാനുകോടി കിലൊമീറ്റെരുകൽക്കപ്പുരം സഞ്ചരിക്കുന്ന മംഗൾയാൻ ഇങ്ങു ഈ ഭൂമിയിലിരുന്നു നിയന്ത്രിക്കാം.
പക്ഷെ,
...
മാസങ്ങൾക്ക് മുൻപ് കാണാതെ പോയ മലേഷ്യൻ വിമാനത്തിന്റെ പൊടി പോയിട്ട് അതെവിടെ ആകാം അപ്രത്യക്ഷം ആയതു എന്ന് നമൾക്കൊരു അറിവും ഇല്ല; അതിന്റെ പിന്നിലുള്ള രാക്ഷട്രിയം നാം അറിയുന്നില്ല.
അവർ പറഞ്ഞു - അറിയില്ല എന്ന്; നമ്മൾ അത് വിശ്വസിച്ചു.
ഒരു രാജ്യത്ത് കുറെ മത ഭ്രാന്തന്മാർ രണ്ടു നഗരങ്ങൾ പിടിച്ചെടുക്കുന്നത് വരെ നമ്മൾ അങ്ങിനെ ഒന്നിനെ പറ്റി അറിഞ്ഞതെ ഇല്ല - അവർക്കെങ്ങിനെ ആയുധങ്ങൾ ലഭിച്ചു; അവരുടെ ഒരു നീക്കങ്ങളും എങ്ങിനെ intelligence ന്റെ കണ്ണിൽ പെടാതെ പോയി എന്നൊന്നും നാം അന്വേഷിച്ചില്ല.
അതിന്റെ പിന്നിലുള്ള രാക്ഷട്രിയം നാം അറിയുന്നില്ല.
അവർ എന്തല്ലമോ പറയുന്നു; നാം വിശ്വസിക്കുന്നു.
നൈജീരിയയിൽ മാസങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ പറ്റി എല്ലാവരും മറക്കാൻ തുടങ്ങുന്നു. ഒരു മാഡ്ലിൻ മാകൈൻ കാണാതെ പോയപ്പോൾ മാർപാപ്പ അടക്കം തലയിൽ കൈവച്ച് (മാതാപിതാക്കളുടെ) പ്രാർത്തിക്കുന്നു. മുന്നൂറിൽ പരം കറുത്ത കുഞ്ഞുങ്ങളുടെ തീരോധാനം ആരെയും, ഒരു മത നേതൃത്വത്തെയും വ്യാകുലരാക്കുന്നില്ല; അലോസരപ്പെടുത്തുന്നില്ല..
;
ലോകം വിചിത്രം ആണ്; എല്ലാം ഉണ്ടായിട്ടും ഉള്ളതെല്ലാം അധികാരവും പദവികളും ഉള്ളവർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന വിചിത്രലോകം. ഉന്നതർ ഞങ്ങൾ കഴിഞ്ഞാൽ യൂറോപ്യർ, പിന്നെ ചൈനീസ്, അതിലും താഴെ ഏഷ്യൻ, ഏറ്റവും താഴെ ആഫ്രിക്കൻ എന്ന് തരംതിരിക്കുന്ന ലോക പോലീസ്...
നഷ്ടപ്പെടുന്ന ജനതയ്ക്കെ അതിന്റെ വേദന അറിയൂ....
ഇപ്പോഴും കടമനിട്ടയുടെ കുറത്തിയുടെ വിലാപം കേൾക്കാം..
"നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?..."
അതെ കുറത്തിയുടെ വിലാപം ഒരു കാലഖട്ടത്തിലെ മാത്രം അല്ല- എല്ലാ കാലത്തും കുറത്തിമാർ ഉണ്ട്; പല രീതിയിലും...പല ഭാവത്തിലും....
ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്‌...

'Shoot on sight ' ഇനത്തിൽപ്പെടുന്ന ഒരുകൂട്ടം മാധ്യമ പ്രവർത്തകർ ഉണ്ട്. പ്രത്യേകിച്ച് കേരളത്തിൽ;
പറയാൻ കാരണം, 'School board' എന്ന് വെറുതെ ഗൂഗിളിൽ ടൈപ്പ് ചെയ്തു, 'ഇമേജ്' സെർച്ച്‌ ചെയ്തു നോക്കി. വന്ന റിസൾട്ട്ൽ കൂടുതലും പച്ച ബോർഡുകൾ ആയിരുന്നു...!!
നമ്മൾക്കെന്താണ്‌ സംഭവിക്കുന്നത്‌..? നിറങ്ങൾക്ക് വരെ നാം ജാതിയും മതവും പതിച്ചു കൊടുത്തു തുടങ്ങിയിരിക്കുന്നു. പച്ച മുസ്ലിമിനും, വെളുപ്പ്‌ ക്രിസ്ത്യാനിക്കും, കാവി ഹിന്ദുവിനും....
...
തീർന്നീല്ല, അന്ധകാരത്തെ മാറ്റി നിർത്തുന്ന, വെളിച്ചത്തിനും, ആ വെളിച്ച വാഹകർക്കും ഉണ്ട് മതം. മെഴുകുതിരി ക്രിസ്ത്യാനിക്ക്, നിലവിളക്ക് ഹിന്ദുവിന്, നിലാവെളിച്ചം പകരുന്ന ചന്ദ്രകല മുസ്ലിമിന്... പിന്നെയും ഉണ്ട്- നക്ഷത്രം ക്രിസ്ത്യാനിക്ക്, ചന്ദ്രകല മുസ്ലിമിന്, ഓം ഹിന്ദുവിന്...
എല്ലാത്തിന്റെയും തുടക്കം ഓം കാരത്തിൽ നിന്നാണെന്നു നാം മറക്കുന്നു; സകല മനുഷ്യനും വെളിച്ചം പകരുന്നത് ചന്ദ്രനും, നക്ഷത്രങ്ങളും ആണെന്നും നാം മറക്കുന്നു. പകരം, അതിലും നാം മതങ്ങളെ കാണുകയാണ്; വര്ഗീയത തിരയുകയാണ്.
എന്റെ നാട്ടിൽ, ചെറുപ്പത്തിൽ ഒരു ഉമ്മർക്ക ഉണ്ടായിരുന്നു; വെള്ളപൊക്ക സമയത്ത്, പുഴയ്ക്കപ്പുറവും ഇപ്പുറവും കടക്കാൻ ഉമ്മർക്ക തോണിയും ആയി വരുമായിരുന്നു. അന്ന്, ആറടി പൊക്കമുള്ള ഉമ്മർക്കായുടെ ശരീരത്ത് മുഷിഞ്ഞ ഒരു കാവിലുങ്കി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നതിൽ, ആരും മതം കണ്ടില്ല; വർഗീയത കണ്ടില്ല; നാലാം ക്ലാസ്സ് വരെ പഠിച്ച ഉമ്മർക്ക, അന്ന് കാവി മുണ്ട് ഉടുത്തു; പക്ഷെ, ഇന്ന് ബിരുദവും ബിരുധാനന്ധര ബിരുദവും ഉള്ള നമ്മൾ നിറത്തിന്റെ മതം നോക്കിയേ എടുത്ത് അണിയൂ...
ഒരുപക്ഷെ, ഇന്ന് ഉമ്മർക്കയ്ക്കു കാവി മുണ്ട് ഉടുക്കാൻ ഭയം ആയിരിക്കും.
ഒരു പാട് പഠിച്ച നമ്മൾ, ഒരു പഠിപ്പും ഇല്ലാത്ത ഉമ്മർക്കയ്ക്കു പകർന്നു കൊടുത്ത അറിവ്..! ഈ ഭയം....
എല്ലാത്തിലും വർഗീയത തിരയുന്ന, എന്തിലും വർഗീയത ചീറ്റുന്ന, വിഷ ജന്തുക്കളായി നാം രൂപാന്തരം പ്രാപിക്കുകയാണ്. ചുറ്റുമുള്ള മനുഷ്യനെ നാം കാണുന്നില്ല; പക്ഷെ, ഹിന്ദുവിനെയും മുസൽമാനെയും ക്രിസ്ത്യാനിയെയും നാം കാണുന്നു...
ഇത് മുഴു ഭ്രാന്തിന്റെ ലക്ഷണം ആണ്. എല്ലാവന്റെയും കൈ മുറിഞ്ഞാൽ വമിക്കുന്ന ചോരയുടെ നിറം ഒന്നാണ്. മതമില്ലാത്ത ചുവന്ന ചോര- അത് മറക്കരുത്...

 
പഴയ ഒരു പോസ്റ്റ്‌....

ലോകം കാല്പന്തു കളിയുടെ ആവേശത്തിലാണ്; ഒട്ടും മാറ്റ് കുറയാതെ മലയാളികളും ആ ആവേശത്തിൽ പങ്കു ചേർന്ന് ഇരിക്കുകയാണ്.
ആ ആവേശം നല്ലത് തന്നെ.
പക്ഷെ, കാൽപന്തു കളിയുടെ ഗാലറിയിൽ നിന്നും ഉയർന്നു വരുന്ന ആരവങ്ങൾക്കിടയിൽ നമ്മൾ സൗകര്യപൂർവ്വം മറന്നു പോകുന്ന, കാണാതെ പോകുന്ന ചിലതുണ്ട്; അതിനെപറ്റി സംസാരിക്കാൻ ആർക്കും സമയം ഇല്ല; അവരുടെ അവസ്ഥയെ പറ്റി സംസാരിക്കാൻ ആർക്കും നേരമില്ല; പകരം എല്ലായിടത്തും മെർസിയും നെയ്മർഉം ഒക്കെ നടമാടുകയാണ്..
...
ഏതാണ്ട് ഇരുനൂറിൽ താഴെ മലയാളീ നേഴ്സ്മാരെ ഇറാഖിൽ കുടുങ്ങി കിടക്കുന്നുള്ളൂ; കുറച്ചു പേരെങ്കിലും സ്വയം തിരുമാനിച്ചിരിക്കുന്നു, എന്ത് തന്നെയായാലും ഇവിടെ പിടിച്ചു നില്ക്കുക തന്നെ എന്ന്. മൂന്നു ലക്ഷത്തിൽ താഴെ വരെയേ അവരിൽ മിക്കവർക്കും കടബാധ്യത ഉള്ളു. എന്നിട്ടും സ്വജീവിതം പണയം വച്ചും അവർ അവിടെ പിടിച്ചു നില്ക്കുകയാണ്- നാട്ടിൽ തിരിച്ചു വന്നാൽ ഉണ്ടാകാവുന്ന ദുരവസ്ഥയെ കുറിച്ച് ഓർത്തു. ഇവരും നമ്മളെ പോലെ ജീവിതം പച്ച പിടിപ്പിക്കാൻ ഇറങ്ങി തിരിച്ചവർ ആണ്. പക്ഷെ വഴിയിൽ, പ്രതിസന്ധികൾക്ക് നടുവിൽ അവർ പകച്ചു നില്ക്കുകയാണ്- നമ്മളുടെ ഈ സഹോദരിമാർ...
അവർക്ക് സ്വാന്തനം ആയി അവർ മാത്രം...
പുറം രാജ്യത്ത് എവിടെ ആണെങ്കിലും, പത്തു ക്രിസ്ത്യാനികൾ കൂടുന്നിടത്ത്‌ കുരിശടിയും ധ്യാനകേന്ദ്രങ്ങളും സ്ഥാപിച്ച്, പിച്ച ചട്ടിയുമായി വരുന്ന പുരോഹിത വർഗ്ഗത്തെയും ഇവിടെ കാണാൻ കിട്ടില്ല. ഡോളറിന്റെയും, പൌണ്ടിന്റെയും വില ദിനാറിന് ഇല്ലല്ലോ. പ്രശ്നങ്ങൾ എല്ലാം തീർന്നു ജീവിതം ജീവിക്കാൻ തുടങ്ങുമ്പോൾ ഇവർ വരും; വചനം വിളമ്പാൻ...
ഇരുനൂറു വോട്ടിനു വലിയ വില ഇല്ലാത്തത് കൊണ്ട് ഭരണ കൂടത്തിനും ഇവരുടെ കാര്യത്തിൽ വലിയ താല്പര്യം ഉണ്ടാകില്ല.
തീരുന്നില്ല നമ്മൾ മറന്ന കാര്യങ്ങൾ; കുറെ ഭ്രാന്തന്മാരുടെ വെടിയേറ്റ്‌ ഒരു ഒരു പാട് മനുഷ്യ ജീവനുകൾ അവിടെ പൊഴിയുകയാണ്. എവിടെ തിരിഞ്ഞാലും വെടിയൊച്ചകളും ചുടുരക്തത്തിന്റെ മണവും കൂട്ട വിലാപങ്ങളും മാത്രം. ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും അമേരിക്കയും യൂറോപ്പും മറ്റെല്ലാവരും കളി എവിടെ വരെ പോകുമെന്നറിയാൻ കാത്തിരിക്കുകയാണ്. എല്ലാം വരുത്തിവച്ചിട്ടു, തട്ടി പറിച്ചെടുക്കാൻ ഉള്ളവയെല്ലാം തട്ടിയെടുത്തിട്ടു, നിസ്സംഗതയോടെ അവർ ഇതെല്ലാം കാണുകയാണ്; കണ്ടിരിക്കുകയാണ്.
സമാനമായ സ്ഥിതി തന്നെയാണ് സിറിയയിലും- അമ്മെ എന്ന് വിളിച്ചു കൊതി തീർന്നിട്ടില്ലത്ത പിഞ്ചു കുഞ്ഞുങ്ങളെ കൊണ്ട് ചുടുകാടുകൾ നിറയുകയാണ്. മക്കളെ നഷ്ടപ്പെട്ട അമ്മമാർ, ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീകൾ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ.... സിറിയക്ക് ഒരു മണമേ ഉള്ളു, ചുടുകാടിൽ നിന്നും വരുന്ന പുകമണം ചേർന്നുള്ള ചോരയുടെ മണം...
നമ്മൾ ഇതൊന്നും കാണുന്നില്ല. ഗാലറിയിൽ നിന്നും ഉയരുന്ന ആരവങ്ങൾക്കിടയിൽ ഇറാക്കിലെ നമ്മുടെ സഹോദരിമാരുടെ ചങ്കിടിപ്പ് നാം കേൾക്കുന്നില്ല ; സിറിയയിൽ മകന്റെയോ മകളുടെയോ ശവം കയ്യിൽ എടുത്തു വിലപിക്കുന്ന അമ്മയുടെ ശബ്ദം കേൾക്കുന്നില്ല.
വേണ്ട ഒന്നും കേൾക്കേണ്ട; ഒന്നും കാണേണ്ട.
നമുക്ക് സോഫയിൽ മലർന്നു കിടന്നു മുന്നിലുള്ള അൻപതിഞ്ചു ടി വിയിലേക്ക് മിഴി നട്ടു, മധുചഷകം നുണയാം; ഇന്ഗ്ലണ്ട് തോറ്റതിൽ പരിഭവിക്കാം...പിന്നെ കിടിലൻ കിക്കുകളുടെ ഫോട്ടോയും വീഡിയോയും ഷെയർ ചെയ്തു രസിക്കാം.
അത്രയൊക്കെ മതി, അല്ലെ...? അല്ല, നമ്മൾ സുരക്ഷിതർ ആണല്ലോ...
പഴയ ഒരു പോസ്റ്റ്‌....

European നിലവാരത്തിലേക്കുള്ള അതിവേഗ ബഹുദൂര യാത്രയിൽ ആണ് നാം കേരളീയർ എന്നാണല്ലോ പൊതു ധാരണ. എന്നിരുന്നാലും നമ്മുടെ ചില ദിവ്യ ദേഹങ്ങൾക്ക് ഇപ്പോഴും പഴയ ജന്മിത്ത നാളുകളുടെ ഹാങ്ങ്‌ ഓവർ ഉണ്ട് എന്ന് തോന്നുന്നു..
കാര്യം നിസ്സാരം പക്ഷെ പ്രശ്നം ഗുരുതരം - ഈ തിരുമേനിയെ ഒരു സ്കൂളിലെ പരിപാടി ഉത്ഘാടനം ചെയ്യാൻ ക്ഷണിച്ചു. ദേഹം എഴുന്നുള്ലാം എന്ന് പറഞ്ഞത് 11 മണി; പക്ഷെ, ദേഹം ചേർന്നത്‌ ഒന്നര മണിക്കൂർ കഴിഞ്ഞു...
210 ദിവസവും താൻ കാണുന്ന സ്വന്തശിഷ്യരോടുള്ള സ്നേഹം കൊണ്ടാകാം, പ്രധാനാധ്യാപിക ഈ അന്യായത...്തെ, അര ദിവസത്തെ പടിപ്പു നഷ്ടം ആകിയതിനെ, തന്റെ പ്രസംഗത്തിൽ പരാമർശിച്ചു...
ധിക്കാരി... പാടുണ്ടോ..!!?? തിരു നാസിക വിറച്ചു... തിരു നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു...
പണ്ട്, പുലർച്ചെ പാടത്ത് പണിക്കിറങ്ങാൻ താമസിച്ച ഗർഭിണിയായ പുലയിച്ചിയെ അന്തിവരെ പാടത്തിനു ചുറ്റും ഓടിച്ച ആളത്താറാൻമാരുടെ നാടാണല്ലോ. കോപം സടകുടഞ്ഞു എണീറ്റ്‌ തിരുമനസ്സിൻ കൽപന വന്നു; പ്രധാന അധ്യാപിക പെട്ടിയും കിടക്കയും എടുത്തു സ്ഥലം വിടാൻ...
പാടില്ല; ഒന്നും മിണ്ടാൻ പാടില്ല... ഒന്നും ചോദ്യം ചെയ്യാൻ പാടില്ല... നാം അടിമകളാണ്; വോട്ട് ചെയ്തു ഇവനയോക്കെ മന്ത്രികസേരയിൽ ഇരുത്തുന്ന നാണം കേട്ട കഴുതകൾ... മുണ്ടരു;ത്‌ എന്ത് ചെയ്താലും, എന്ത് കണ്ടാലും, ഒന്നും മിണ്ടാതെ, ഒന്നും പറയാതെ... മേൽമുണ്ട്‌ അരക്കു ചുറ്റി, വലം കൈ കൊണ്ട് വാ പൊത്തി പിടിച്ചു...
അതാണ്‌, അതിവേഗം ബഹുദൂരം.......................................