ഇടുക്കികാര്ക്ക് ഒന്നും തോന്നരുത് .
അവർക്ക് ഈയിടെ ആയി എന്തോ കുഴപ്പം ഉണ്ട് എന്ന് ആരേലും സംശയിച്ചാൽ അവരെ തെറ്റുപറയാൻ പറ്റില്ല . കുറച്ചു കാലം മുൻപ് വരെ കസ്തുരി ചേട്ടൻ ആയിരുന്നു അവരുടെ പ്രശ്നം . അതിന്റെ പേരിൽ സിപിഎം ഉം, മേത്രാനച്ചന്മാരും അവരെ പറ്റിച്ചു - 'ഇപ്പൊ ശരിയാക്കി തരാം ' എന്ന് പറഞ്ഞു C P M ഇവരുടെ വോട്ടും വാങ്ങി ; മെത്രാനച്ചന്മാർ ഇവരെ അവരുടെ ലോഹയ്ക്ക് പിറകിലുമാക്കി . അന്താരാഷ്ട്ര ധാരണ പ്രകാരം ആണ് കസ്തുരി റിപ്പോർട്ട് നടപ്പാക്കുന്നതെന്നും അതില്ലേൽ, അന്താരാഷ്ട്ര വാണിജ്യ മെഖലയിൽ അടക്കം ഒരു പാട് തിരിച്ചടികൾ ഇന്ത്യക്ക് ഉണ്ടാവും എന്നറിയാവുന്ന , അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ഇരിക്കുന്ന വല്ലിയെട്ടന്മാർക്ക് , സിപിഎം ഉം മേത്രനച്ചന്മാരും എല്ലാം, അറിഞ്ഞു കൊണ്ട് തന്നെ , അവരുടെ മുട്ട് ശാന്തിക്ക് വേണ്ടി ഇടുക്കി കാരെ കൊണ്ട് കല്ലെടുപ്പിക്കുന്നതാനെന്നും അറിയാം .
ദെ, ഇപ്പൊ മുല്ലപെരിയാർ...കാലങ്ങളായി നടത്തുന്ന കേസ്. പറയുമ്പം സതിഷ് സല്വയെ പോലുള്ള മുട്ടൻ വക്കീലന്മാർ. പക്ഷെ വിധി വന്നപ്പോ കേസ് തോറ്റു . എവിടെ തട്ട് കിട്ടിയാലും ചെയ്യാനറിയാവുന്ന ഏക പണി, ഹർത്താൽ, അതങ്ങട് ഫങ്ങിയായി ചെയ്തു.പരമോന്നത നീതി പീടത്തിൽ നിന്ന് വരെ ഒരു വിധി വന്നാൽ ജനജീവിതം സ്തംഭിപ്പിച്ചു പ്രതിഷേധിക്കുന്ന ലോകത്തിലെ ഏക സ്ഥലം ആണ്, ഈ ദൈവത്തിൻറെ സ്വന്തം നാട് ( അങ്ങേരുടെ സ്വന്തം ആയതു കൊണ്ടാവാം ഇങ്ങിനെ; അങ്ങേർക്കു എന്തും ആവാലോ ..) ജനരോഷം കണ്ടു പേടിച്ചു , ജഡ്ജ് ഏമാന്മാർ രായ്ക്കു രാമാനം വിധി മാറ്റീയെഴുതുമൊ?അങ്ങിനെ ഏതെങ്കിലും വിഡ്ഢികൾ വിശ്വസിക്കുമോ? എന്നാലും കലാപരിപാടി ഫങ്ങിയായി നടന്നു. എന്തായാലും ഇത്തവണ കൂട്ടിനു UDF ആണ് . കോടതി, വിധി പ്രസ്താവിക്കുന്നത് മുന്നിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് . അല്ലാതെ ഉമ്മൻ ചാണ്ടിയുടെയോ ജയലളിതയുടെയോ മുഖ സൌന്ദര്യം കണ്ടിട്ടല്ല .

രക്ഷ്ട്രീയ ലാഭങ്ങൾ മറന്നു, തമിഴ്നാട് ചെയ്ത പോലെ ഒറ്റകെട്ടായി നിന്ന്, കേരളത്തെ ബാധിക്കുന്ന ഈ ഗുരുതര പ്രശ്നം വേണ്ട വിധത്തിൽ കോടതിയുടെ മുന്നിൽ അവതരിപ്പിക്കതിരുന്നതിനു പിന്നിൽ ആരെല്ലാംകളിച്ചു എന്ന് ഒരു സ്വതന്ത്ര അന്വേഷണം നടത്തി ഏതു കൊലകൊമ്പനായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും അതിനായി ഇന്ന് മുതൽ മുന്നിൽ വരുന്ന രക്ഷ്ട്രീയക്കരെന്റെ കുത്തിനു പിടിക്കുകയും ആണ് ഇടുക്കികാർ ഹർത്തലിനു പകരം ചെയ്യേണ്ടത് .
കേരളത്തെ മൊത്തമായും ഇടുക്കികാരെ രൂക്ഷമായും ബാധിക്കുന്ന ഒരു പ്രശ്നത്തെ അവരവരുടെ രാക്ഷ്ട്രീയ ലക്ഷ്യത്തിനായി (വ്യക്തി താല്പര്യത്തിനും; തമിഴ്നാട്ടിൽ കോടിക്കണക്കിനു രൂപയുടെ വ്യവസായങ്ങളും തോട്ടങ്ങളും നമ്മുടെ എമാനന്മാര്ക്ക് ഉള്ളതാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്) ഉപയോഗിച്ച് അവസാനം കോടതിയിൽ നിന്ന് തലക്കടി കിട്ടിയപ്പോൾ കൂടെ വന്നു നിന്ന് ഹർത്താൽ നടത്തി മുതല കണ്ണീർ ഒഴുക്കുന്ന ഈ ശിഖണ്ടികളെ ചൂലിൽ മുള്ളി ഒഴിച്ച് ആട്ടിഓടിച്ചു , ഡാം വിഷയത്തിലും കസ്തുരി വിഷയത്തിലും ആട്ടിൻ തോലണിഞ്ഞു ഇടുക്കികാരുടെ കൂടെ നിന്ന് കണ്ണ് നീർ ഒഴുക്കുന്ന ഈ ചെന്നായകളെ അത്, രാക്ഷ്ട്രീയകാരനായാലും മെത്രനച്ചന്മാരയാലും നല്ല പുലയാട്ടു കൊടുക്കുവാനുള്ള ആർജ്ജവം ആണ് ഇടുക്കി ജനത കാണിക്കേണ്ടത് .
അല്ലാതെ ഈ രണ്ടു വിഷയങ്ങളിലും ഈ ചെറ്റകളുടെ കൂടെ ചേർന്ന് നാഴിക്ക് നാൽപതു വട്ടം ഹർത്താൽ നടത്തിയാൽ സകലതും നഷ്ടപ്പെട്ടു നിങ്ങൾ വഴിയാധാരം ആകുകയും ഈ ശിഖണ്ടികളുടെ സ്വിസ് ബാങ്ക് അക്കൗണ്ട് ഉയരുകയും ചെയ്യും എന്നല്ലാതെ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല . അല്ല കാലമത്രയും ഇവറ്റകൾ പറയുന്നത് കേട്ട കൂടെ നിന്നിട്ട് എന്ത് നേടി? മുല്ലപെരിയാരിൽ പുതിയ ഡാം വന്നോ ? കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാകാതെ ഇരുന്നോ ?
ഇവർ പറയുന്നത് കേട്ട് ഒരുപാട് ഹർത്താലുകൾ നടത്തി . എത്രയോ കുട്ടികളുടെ വിദ്യാലയ ദിനങ്ങൾ മുടങ്ങി , എത്രയോ പേരുടെ ആശുപത്രി സന്ദർശനം മുടങ്ങി. എന്നിട്ടും നമ്മൾ ഒന്നും നേടിയില്ല. ഇവർ ഹർത്താൽ നടത്തുന്നത് നമ്മൾക്ക് വേണ്ടിയല്ല എന്നറിയുക . ഇനി ഇവർ പറയുന്നത് ചെവി കൊടുക്കാതെ ഇവരുടെ കണ്ണിലെ ചതി തിരിച്ചറിയുക. അതിനായി ഡാം പൊട്ടുമെന്ന ഭീതിയെകാൾ ഉപരി ഇവരുടെ കാലൊച്ച കേൾക്കുമ്പോൾ നമുക്ക് ജാഗരൂഗരായി ഇരിക്കാം. ജയ് ഹിന്ദ്