Thursday, March 25, 2010

ചില 'മാപ്പ്' ചിന്തകള്‍..

ചില മാപ്പ് ചിന്തകൾ

 
ജിം തോമസ്‌ കണ്ടരപ്പള്ളിൽ നോട്ടിന്ഘാം

മാപ്പ് നല്കാന്‍ അധികാരം ഉള്ളവന്‍ മാപ്പിരക്കുന്നത് പരിതാപകരം ആണ്. ഈ ഒരു അവസ്ഥയിലാണ് മാര്‍പാപ്പ . അമേരിക്കയിലും ഓസ്ട്രലിയാലും അയര്‍ലണ്ടിലും ഇപ്പോള്‍ ജെര്‍മനിയിലും ഒക്കെ മാര്‍പാപ്പ മാരത്തോണ്‍ മാപ്പ് പറയേണ്ടുന്ന അവസ്ഥയിലാണ്. ഒരു മാര്‍പ്പാപ്പയെ സംബധിചെടുത്ത്തോളം തന്റെ കീഴിലുള്ള വൈദീകര്‍ അനുഭവിക്കുന്ന ലൈഗീക ആനന്ദത്തിനു മാപ്പിരക്കെണ്ടുന്ന അവസ്ഥ ഒരു പക്ഷെ, ഇനിയുള്ള കാലങ്ങളില്‍ കൂടുകയല്ലാതെ കുറയാന്‍ സാധ്യതയില്ല.


എന്തുകൊണ്ടാണ് ഈ രാജ്യങ്ങളിലെല്ലാം ഈ സത്യങ്ങള്‍ ഇപ്പോള്‍ പുറത്തു വരാന്‍ കാരണം ? ഈ രാജ്യങ്ങളിലെ ഒക്കെ കാതോലിക വിശ്വാസത്തില്‍ വന്ന സാരമായ ഇടിവും, ഈ സഭ ഒരു വോട്ട് ബാങ്ക് അല്ലാതെ ഇരിക്കുകയും ചെയ്തത് കൊണ്ടാണ് വിശ്വാസികള്‍ അവര്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ പുറത്തു പറയുകയും അതിനു നിയമ പരമായ പിന്തുണ ലെഭിക്കുകയും ചെയ്തത്.

എന്നാല്‍ കേരള കത്തോലികരുടെയ് ഇടയില്‍ ഇത്തരത്തില്‍ ഒരു സംഭവം പുറം ലോകം അറിയുകയോ അതിനൊരു മാപ്പ് പറച്ചില്‍ ഉണ്ടാകുകയോ നടക്കണമെങ്കില്‍ ഇനിയും ഒരു നൂര് വര്ഷം എങ്കിലും കഴിയണം . ഏതെങ്കിലും ഒരു വിശ്വാസിയോ, കന്യക സ്ത്രീയോ തനിക്കു വന്ന പീഡനങ്ങള്‍ വെളിപ്പെടുത്തിയാല്‍ അവരെ സാമൂഹ്യപരമായും രാഷ്ട്രീയപരമായും ഒറ്റപെടുത്തി മാനസീകപരമായ പീഡനം ചയ്യുക എന്നാ കേവല 'ധര്‍മ്മം' മാത്രമാണ് ഇന്ന് കേരള കാതോലിക നേതൃത്വം ചെയ്യുന്നത്.

ഒരുപക്ഷെ, മാര്‍പാപ്പ ചെയ്തത് പോലെ ഒരു മാപ്പ് പറച്ചിലില്‍ തീരവുന്നതയിരിക്കണം, സിസ്റ്റര്‍ അഭയ കേസ്. എന്നാല്‍, അതിലെ പ്രതികള്‍ എന്ന് സംശയിക്കുന്നവരെ ലക്ഷങ്ങള്‍ മുടക്കി സംരക്ഷിക്കുകയും തങ്ങളുടെ കീഴിലുള്ള വിശ്വാസികളുടെ സമുദായ സ്നേഹം ഉപയോഗിച്ച് പുരോഹിത വൃന്തത്തിന്റെ ലൈഗീക കേളികളെ സംരെക്ഷിക്കുകയും ചെയ്യുന്ന ധെയനീയമായ കാഴ്ചയാണ് നാം കാണുന്നത്. ഇരുളിന്റെ മറവില്‍ രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും ചേര്‍ന്ന് നടത്തിയ മൃഗ തൃഷ്ണ ഒരു സമുദായത്തിലെ മുഴുവന്‍ വിശ്വാസികളും ചേര്‍ന്ന് ഒതുക്കി തീര്‍ക്കുമ്പോള്‍ ഇവിടെ ഐപ്പക്കര തോമസിന്റെയും ഭാര്യയുടെയും (അഭയയുടെ മാതാപിതാക്കള്‍)കണ്ണുനീരിനു ഒരു വിലയും ഇല്ലാതാകുന്നു.

സിസ്റ്റര്‍ അഭയ കേസ് കേരള കാതോലിക സഭയിലെ പൌരോഹിത്യ ധിക്കാരത്തിന്റെ ബാകിപത്രം ആണ്. തങ്ങള്‍ കാണിക്കുന്ന എന്ത് തെമ്മാടിത്തരങ്ങളും അധികാരം എന്നാ ധിക്കാരം ഉപയോഗിച്ച് മൂടിയിടാന്‍ അവര്‍ സ്രെമിക്കുമ്പോള്‍, നാം, മുരിന്ഗൂരും പോട്ടയിലും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ധ്യാന മന്ദിരങ്ങളില്‍ കയറി ഇറങ്ങി നമ്മുടെ പാപങ്ങള്‍ കഴുകി കളയുകയാണ്. ധ്യാന മന്ദിരങ്ങളില്‍ പോലിസ് റൈഡ് നടക്കുമ്പോള്‍ ഭീതി പൂണ്ടു സഭ നേതൃത്വം അങ്ങ് സുപ്രിം കോടതിയില്‍ വരെ പോയി ഇതിനു തടയിടുന്നു. തങ്ങളുടെ കൈകള്‍ ശുധമെങ്കില്‍ ആരെയനിവര്‍  ഭയക്കുന്നത്? ഇടയ ലേഖനത്തിലൂടെ തങ്ങള്‍ വിലംബൂന്ന ജേല്പനങ്ങള്‍ തലയില്‍ തുണിയിട്ട് കുന്തക്കാലില്‍ കുത്തിയിരുന്നു കേള്‍ക്കുന്ന ഒരു ശിഗണ്ടി സമൂഹം ഉള്ളടത്തോളം കാലം അഭയ കേസ് എന്നല്ല സിസ്റ്റര്‍ ജെസ്സികയുടെയ് കരച്ചിലിന് പോലും ഒരു പുല്ലുവിലയുണ്ടാകുകയില്ല.

അപ്പീലുകളും മറു കേസ് കളും ആയി അഭയ കേസ് ഓരോ ദിവസവും അട്ടിമാരിക്കപെടുമ്പോഴും, നമുക്കും പ്രതീക്ഷിക്കാം, ഏതെങ്കിലും ഒരു മാര്‍പ്പാപ്പ ഉണ്ടാകും ഇതിനും മാപ്പ് പറയാന്‍ എന്ന്. അപ്പോഴേയ്ക്കും ആ കേവല നീതി കാണാന്‍ അഭയയുടെ മാതാപിതാക്കള്‍ ഉണ്ടാകുമോ..?

No comments:

Post a Comment