Sunday, November 17, 2013

                            ഒരു സിബിഐ

               ബലാത്സംഗ കുറിപ്പ്...

 
                          ജിം തോമസ്‌ കണ്ടാരപ്പള്ളിൽ, നോട്ടിന്ഘാം


പുതിയ സി.ബി.ഐ. ഡയറിക്കുറിപ്പനുസരിച്ച്, ഇനി മുതൽ നിങ്ങള്‍ ബലാത്സംഗത്തിന് ഇരയാകുകയും, നിങ്ങള്‍ക്കത് തടയാന്‍ കഴിയാതെ വരികയുമാണെങ്കിð, പിന്നെ നിങ്ങള്‍ ചെയ്യേïത്, രതിനിര്‍വൃതിയുടെ പാരമ്യത്തിലേക്ക് സ്വയം അലിഞ്ഞിറങ്ങി ആ കലാപരിപാടി പൂര്‍ണ്ണമായി ആസ്വദിക്കുക എóതാണ്.

ഞെട്ടലോടെയാണ്, ഇന്ത്യ, ഇന്നലെ, പ്രത്യേകിച്ച് സ്ത്രീ സമൂഹം ഈ പ്രസ്താവനയെ ശ്രവിച്ചത്. രാജ്യത്തിലെ ഉóതമായ കുറ്റാന്വേഷണ ഏജന്‍സിയുടെ തലവന്‍ ശ്രീ രഞ്ജിത്ത് സിന്ഹയാണ് ഈ മനോഹരമായ ഐഡിയ പറഞ്ഞു തന്നത്. അരേ... ക്യാ ബാത്ത് ഹേ.... വാട്ട് ആന്‍ ഐഡിയ രഞ്ജിത്ത്ജി...!

തന്റെ അവസാന ശ്വാസം നിലയ്ക്കും വരെ ഡൽഹി പെണ്‍കുട്ടിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ 'തന്നെ ബലാത്സംഗം ചെയ്തവരെ ശിക്ഷിക്കണമെന്ന്.'..: ബോംബയിൽ കൂട്ടമാനഭംഗത്തിന് ഇരയായ പത്രപ്രവര്‍ത്തകയും അര്‍ദ്ധബോധാവസ്ഥയിലും പറഞ്ഞു, 'ആ ദുഷ്ടന്മാരെ വെറുതെ വിടരുതെന്ന്'. ഇത് ഇവരുടെ മാത്രം രോദനം അല്ല; ഇന്ത്യയിൽ അനുദിനം മാനഭംഗത്തിന് ഇരയായി കൊണ്ടിരിക്കുന്ന എല്ലാ സ്ത്രീകളുടെയും വികാരം ആണ്. പരസ്പര സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാത്രം ആസ്വാദ്യം ആകുന്നതാണ് ലൈംഗീകബന്ധം എന്നിരിക്കെ, മൂന്നോ നാലോ പേര്‍ ചേര്‍ന്ന് ബലാല്ക്കാരമായി കടിച്ചു കീറിയാലും പിച്ചിച്ചീന്തിയാലും ലൈംഗിക ക്രൂരതയ്ക്കിരയാക്കിയാലും അത് തടയാന്‍ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കണം എന്ന് പറയുന്നതിലൂടെ, അതേ കര്‍മ്മം ചെയ്യുന്ന കാമാന്ധന്മാരുടെ മാനസികാവസ്ഥയിലാണ് താനും എന്നാണ് ഈ സടകൊഴിഞ്ഞ സിംഹം പറയാതെ പറയുന്നത്.

  ബഹുമാനപ്പെട്ട സുപ്രീം കോടതി പറഞ്ഞത് സിബിഐ കൂട്ടിലിട്ട തത്തയാണെന്നാണ്; തത്തകളുടെ സംസാരം പോലും മനുഷ്യ സഹവാസം മൂലം മനുഷ്യ ഭാഷയിലാണ്; പക്ഷെ ഇവിടെ രഞ്ജിത്ത് സിന്ഹയിൽ കണ്ടത് മൃഗതൃഷ്ണയുടെ ഭാഷയാണ്; മൃഗരതിയുടെ ക്രൂര ആനന്ദമാണ്. ജീവിത സായാഹ്നത്തിലെത്തി നില്ക്കുന്ന ഇത്തരത്തിലുള്ള അക്കാദമിക് എലൈറ്റ് ബുദ്ധി ജീവികളുടെ പുലഭ്യങ്ങള്‍, വളർന്നു വരുന്ന തലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നല്കുക എന്ന് മനസ്സിലാക്കാന്‍ സിന്ഹ ചേട്ടന്റെ പത്തുപേജ് ബയോഡാറ്റയിൽ കാണുന്നത്ര ഡിഗ്രീകളുടെ പിന്ബലം ഒന്നും വേണ്ട; വെറും സാദാബുദ്ധി മതി. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന രാഷ്ട്രിയക്കാരോ, ഉദ്യോഗസ്ഥരോ ആരുമായിക്കൊള്ളട്ടെ, അവര്‍ പറയുന്ന 'കോതയുടെ പാട്ടുകള്‍' പുതു തലമുറ ഉപദേശമായി എടുക്കാന്‍ തുടങ്ങിയാൽപ്പിന്നെ ഇന്ത്യയിലെ തെരുവുകളിലൂടെ ഒരു പെണ്ണിനും ഒരു സമയത്തും ഇറങ്ങി നടക്കാന്‍ പറ്റാതെ വരും. സാധാരണ പെണ്ണുങ്ങള്‍ തെരുവിലൂടെ നടക്കുന്നത് രാഷ്ട്രിയഉദ്യോഗ പ്രഭുക്കക്കന്മാര്‍ നടക്കുóത് പോലെ ഇസഡ് കാറ്റഗറി സുരക്ഷയിൽ അല്ലല്ലോ..


സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്നആക്രമങ്ങളുടെ കാലഘട്ടത്തിൽ, അതിനെ തടയിടേണ്ടവര്‍, അത് ചെയ്യാതെ, ഇത്തരത്തിൽ മീന്‍ ചന്തയിലെ സംവേദന രീതിയിൽ സംസാരിക്കാന്‍ തുടങ്ങിയാൽ, അത്, മാനഭംഗത്തിന് ഇരായാകപ്പെട്ട ഒരു സ്ത്രീയിൽ ഉണ്ടാക്കുന്ന വേദന, അതനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ...


സ്വന്തം ഭാര്യയോ മകളോ നടുറോഡിൽ വച്ചു മാനഭംഗത്തിന് ഇരയായാൽ, അത് ആസ്വദിക്കത്തതിന്റെ പേരിൽ, അവര്‍ വീട്ടിൽ വന്ന ഉടനെ മുഖമടച്ചു ഒരടി കൊടുക്കാനും ഇത്തരത്തിലുള്ള സിന്ഹമാര്‍ മടിക്കില്ലായിരിക്കും. കാരണം, പുരുഷാധ്യപത്യത്തിന്റെ പ്രാകൃത ബിംബങ്ങളായ ഇവര്‍ സ്ത്രീയെ കാണുന്നത് വെറും മാംസകഷ്ണമായിട്ടാണ്, ഭോഗസുഖത്തിനുള്ള മാംസകഷ്ണം...... ജയ് ഹിന്ദ്...!

  വാൽകഷ്ണം: 80 കളിലെ ഹിന്ദി സിനിമകളിലെ നായകന്റെ പെങ്ങളെ ശക്തികപൂര്‍ ബലാത്സംഗം ചെയ്യും; ആദ്യമൊക്കെ എതിര്‍ക്കുന്ന നായകന്റെ പെങ്ങള്‍, പതുക്കെ പതുക്കെ അത് ആസ്വദിക്കാന്‍ തുടങ്ങുóു; അവരുടെ മുഖം ക്‌ളോസപ്പിൽ കാണിക്കുന്നു ..... ഒരുപക്ഷെ ഒരു പാട് ശക്തികപൂര്‍ സിനിമകള്‍ കണ്ടതാവം, ഇദേഹത്തിന്റെ ഈ അത്യന്താധുനിക ബലാത്സംഗ തിയറിയുടെ ഉറവിടം... കഷ്ടം..!

No comments:

Post a Comment