ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്...
മഞ്ചെസ്റ്റെറിൽ എന്റെ സുഹൃത്തിന്റെ വീട്ടില് അമ്പതു പൌണ്ടിന്റെ മൊബൈൽ ഫോണ്‍ വച്ചിട്ട് വന്നാൽ എണ്‍പത് മൈൽ ഇപ്പുറം ഇരിക്കുന്ന എനിക്ക്, ' ഫൈണ്ട് മൈ ഫോണ്‍' എന്ന അപ്പസ് ഉപയോഗിച്ച് അത് കണ്ടു പിടിക്കാം.
കോടാനുകോടി കിലൊമീറ്റെരുകൽക്കപ്പുരം സഞ്ചരിക്കുന്ന മംഗൾയാൻ ഇങ്ങു ഈ ഭൂമിയിലിരുന്നു നിയന്ത്രിക്കാം.
പക്ഷെ,
...

മാസങ്ങൾക്ക് മുൻപ് കാണാതെ പോയ മലേഷ്യൻ വിമാനത്തിന്റെ പൊടി പോയിട്ട് അതെവിടെ ആകാം അപ്രത്യക്ഷം ആയതു എന്ന് നമൾക്കൊരു അറിവും ഇല്ല; അതിന്റെ പിന്നിലുള്ള രാക്ഷട്രിയം നാം അറിയുന്നില്ല.
അവർ പറഞ്ഞു - അറിയില്ല എന്ന്; നമ്മൾ അത് വിശ്വസിച്ചു.
ഒരു രാജ്യത്ത് കുറെ മത ഭ്രാന്തന്മാർ രണ്ടു നഗരങ്ങൾ പിടിച്ചെടുക്കുന്നത് വരെ നമ്മൾ അങ്ങിനെ ഒന്നിനെ പറ്റി അറിഞ്ഞതെ ഇല്ല - അവർക്കെങ്ങിനെ ആയുധങ്ങൾ ലഭിച്ചു; അവരുടെ ഒരു നീക്കങ്ങളും എങ്ങിനെ intelligence ന്റെ കണ്ണിൽ പെടാതെ പോയി എന്നൊന്നും നാം അന്വേഷിച്ചില്ല.
അതിന്റെ പിന്നിലുള്ള രാക്ഷട്രിയം നാം അറിയുന്നില്ല.
അവർ എന്തല്ലമോ പറയുന്നു; നാം വിശ്വസിക്കുന്നു.
നൈജീരിയയിൽ മാസങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ പറ്റി എല്ലാവരും മറക്കാൻ തുടങ്ങുന്നു. ഒരു മാഡ്ലിൻ മാകൈൻ കാണാതെ പോയപ്പോൾ മാർപാപ്പ അടക്കം തലയിൽ കൈവച്ച് (മാതാപിതാക്കളുടെ) പ്രാർത്തിക്കുന്നു. മുന്നൂറിൽ പരം കറുത്ത കുഞ്ഞുങ്ങളുടെ തീരോധാനം ആരെയും, ഒരു മത നേതൃത്വത്തെയും വ്യാകുലരാക്കുന്നില്ല; അലോസരപ്പെടുത്തുന്നില്ല..
;
ലോകം വിചിത്രം ആണ്; എല്ലാം ഉണ്ടായിട്ടും ഉള്ളതെല്ലാം അധികാരവും പദവികളും ഉള്ളവർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന വിചിത്രലോകം. ഉന്നതർ ഞങ്ങൾ കഴിഞ്ഞാൽ യൂറോപ്യർ, പിന്നെ ചൈനീസ്, അതിലും താഴെ ഏഷ്യൻ, ഏറ്റവും താഴെ ആഫ്രിക്കൻ എന്ന് തരംതിരിക്കുന്ന ലോക പോലീസ്...
നഷ്ടപ്പെടുന്ന ജനതയ്ക്കെ അതിന്റെ വേദന അറിയൂ....
ഇപ്പോഴും കടമനിട്ടയുടെ കുറത്തിയുടെ വിലാപം കേൾക്കാം..
"നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?..."
അതെ കുറത്തിയുടെ വിലാപം ഒരു കാലഖട്ടത്തിലെ മാത്രം അല്ല- എല്ലാ കാലത്തും കുറത്തിമാർ ഉണ്ട്; പല രീതിയിലും...പല ഭാവത്തിലും....

No comments:
Post a Comment