ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്...
യേശുദാസ് എന്നത് ഒരു മഹാത്ഭുതം ആണ്. എക്കാലവും അതിശയിപ്പിച്ചിട്ടുള്ള അതിമനോഹരമായ ഗന്ധർവ ശബ്ദത്തിനു ഉടമ.. ആ ആരാധന കൊണ്ടാവാം, ആ ഗന്ധർവ ഗായകന്റെയും രവീന്ദ്രന്റെയും വലിയൊരു ഫോട്ടോ തന്നെ സ്വീകരണ മുറിയിൽ തൂക്കിയിരിക്കുന്നതും;
പക്ഷെ, ഇന്ന് ദാസേട്ടൻ പറഞ്ഞതിനോട് ഒരു തരത്തിലും യോജിക്കാൻ പറ്റില്ല. സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന് ഗായകന്‍ പറയുന്നു. "സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. മറച്ച് വെക്കേണ്ടത് മറച്ച് തന്നെ വെക്കണം. ആകര്‍ഷണശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക...്കാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു."
ജീൻസിട്ട പെണ്ണുങ്ങളെ കണ്ടാൽ വേണ്ടാതീനം തോന്നുന്നതാണോ, മനസ്സിൽ വിഗ്രഹം ആയി കൊണ്ട് നടന്നിട്ടുള്ള ആ മനുഷ്യന്റെ മനസ്സ്....!!
ജീന്സിട്ട പെണ്ണിനെ കണ്ടാൽ 'പൂശാൻ' തോന്നും എന്ന് പറയുന്നത് മനസ്സിന്റെ വികലത തന്നെ ആണ്.
ദാസേട്ട, അത് വേണ്ടായിരുന്നു.
താഴെ, ജീൻസിട്ട ഭാര്യയുടെ കൂടെയുള്ള ദാസേട്ടന്റെ മകൻ...നോക്കിയാൽ വേണ്ടാതീനം തോന്നുവാണേൽ നോക്കേണ്ട..
കലികാലം..
No comments:
Post a Comment