ഒരു പഴയ ഫേസ് ബുക്ക്‌പോസ്റ്റ്...
അൾത്താരയിൽ വൈദീകൻ 15 % ആൽക്കഹോൾ ഉള്ള വീഞ്ഞ് എടുത്തു ഉയർത്തുമ്പോൾ അത് തിരുരക്തം ആകുന്നു. അതെ ലഹരി സാധനം പകലന്തി പണിയെടുക്കുന്ന കുഞ്ഞാട് കുടിക്കുമ്പോൾ കൊടിയപാപം ആകുന്നു. ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല, ലഹരിയുള്ള വൈൻ തന്നെ ഉപയോഗിക്കണം എന്ന്. അപ്പോൾ ചോദിക്കും, അന്ത്യഅത്താഴ സമയത്ത് നമ്മുടെ കർത്താവ് വൈൻ അല്ലിയോ കുടിച്ചതെന്നു ...
അല്ല, അപ്പോൾ പിന്നെ, ഇതുപയോഗിക്കുന്നത് തെറ്റാണോ..? നമ്മുടെ കർത്താവു കഴിചിരുന്നതല്ലേ?
അങ്ങിനെ കൂടുതൽ ചോദിച്ചാൽ എന്നെ അവിശ്വാസി ആക്കും; കമ്മ്യൂണിസ്റ്...റ് ആക്കും...

പണ്ട് ഒരുത്തൻ പറഞ്ഞു, ഭൂമി ഉരുണ്ടത എന്ന്; അത് പറഞ്ഞവനെ അകത്തിട്ടു പൂട്ടി. പിന്നെയും ഒരു പാട് മലക്കം മറിച്ചിലുകൾ...അതിനിടെ, ആത്മഹത്യ ചെയ്യുന്നവനെ തെമ്മാടി കുഴി അലങ്കാരം ആയി ചാർത്തി നല്കി. പിന്നെ പറഞ്ഞു ആത്മഹത്യാ പാപം അല്ല എന്ന്.
ഇപ്പൊ പറയുന്നു മദ്യം മാരക പാപം ആണെന്ന്, അതുപയോഗിക്കരുതെന്നു..
ബ്രിട്ടീഷ് മഹാറാണി പോപ്പിനെ കണ്ടപ്പോൾ കൊടുത്തത് നല്ല ഒന്നാം തരം വിസ്കി ആണ്; അദ്ദേഹം അത് സ്വമനസ്സലെ സ്വീകരിക്കുകയും ചെയ്തു. എന്നാലും നമ്മുടെ മേത്രനചാൻ മാർക്ക് മദ്യം മാരക പാപം തന്നെ ആണ്.
പണ്ട് അടുത്ത ബന്ധുവിന്റെ കല്യാണ തലേന്ന്, ഒരു വൈദീകനു ഈയുള്ളവൻ കുപ്പി രണ്ടെണ്ണം ആണ്, പറഞ്ഞത് അനുസരിച്ച് കൊണ്ട് പോയി കൊടുത്തത്..
കുറഞ്ഞതൊരു, എട്ടു അച്ചന്മാരുടെ പേര് കൊടുക്കാം, തിരുമേനിമാർക്ക്- നല്ല 'സോയംബാൻ' സാധനം അടിക്കുന്ന അച്ചന്മാരുടെ; മേത്രനചാൻമാർ തൊടുമോ, അവരെ...?
ഇല്ല തിരുമേനി, ഈ പാവപ്പെട്ടവന്റെ കള്ള് കുടി മുട്ടിക്കാനെ നിങ്ങൾക്കറിയു. നിങ്ങൾക്ക് കിട്ടാനുള്ളത് അങ്ങ് റോമിന്നും പ്രവാസി വിശ്വാസികളും കൊണ്ട് പോയി തരുന്നുണ്ടല്ലോ.
അവർ പറയും, ഇന്നിത് പാപം ആണെന്ന്; നാളെ പറയും ഒരു പാപവും ഇല്ല എന്ന്. ഒരു അമ്പതു വർഷം മുൻപ് ക്രിസ്ത്യാനി മരിച്ചാൽ ദഹിപ്പിക്കാൻ പറ്റുമായിരുന്നോ..? ഇപ്പൊ അതും പറ്റും...
എല്ലാം അവർ തിരുമാനിക്കും; നമ്മൾ അടിയാനും അവർ മേലാളനും
അതെ, അവരുടെ വെറും അടിമകൾ നമ്മൾ... അല്ല, അനുസരിച്ചില്ലേൽ ദൈവ ശിക്ഷയാണല്ലോ ഫലം. അപ്പൊ, എല്ലാത്തിനും ആമേൻ പറയാം, അല്ലെ...
ഇതൊരു അവിശ്വാസിയുടെ ജൽപനം അല്ല; വിശ്വാസിയുടെ രോദനം ആണ്..
എല്ലാവർക്കും സ്ത്രോത്രം.....

No comments:
Post a Comment