ഇതൊരു വലിയ കൂട്ടുകെട്ടാണ്; ഭരണകൂടവും ആധ്യാത്മിക കച്ചവടക്കാരും ചേർന്നുള്ള വലിയൊരു NEST. കൊള്ളരുതായ്മ എന്തും ആയികൊള്ളട്ടെ, അവർ ചെയ്യുന്ന നന്മ മാത്രം നോക്കിയാൽ മതിയെന്ന് പറയുന്ന ഭരണകൂടം, മാർഗ്ഗം അല്ല ലക്‌ഷ്യം മാത്രം നോക്കിയാൽ മതിയെന്ന സന്ദേശം ആണ് പൊതു സമൂഹത്തിനു നല്കുന്നത്. അങ്ങിനെ എങ്കിൽ, അതിജീവനത്തിനു വേണ്ടി പോരാടുന്ന മുത്തങ്ങയിലെ ആദിവാസികളുടെയും, സ്വന്തം വ്യവസ്ഥി നിലനിര്ത്തി പ്രകൃതി ചൂഷണത്തിനെതിരെ പോരാടുന്ന ആദിവാസ സമൂഹങ്ങൾക്ക് പിന്തുണ നല്കുന്ന ആന്ത്രപ്രദേശിലെ നക്സലുകലുടെയും ന...േരെ, ഇവർ നിയമത്തിന്റെ വാളോങ്ങുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല.
ലക്ഷ കണക്കിന് മൈലുകൾക്കപ്പുറം വട്ടം തിരിയുന്ന 'ചന്ദ്രയാനെയും' 'മംഗൾയാനെയും' ഇങ്ങിവിടിരുന്നു നിയന്ത്രിക്കുന്ന രാജ്യത്ത്, കെട്ടി പിടിച്ചാലും, ഉച്ചത്തിൽ 'ഹല്ലേലുയ' എന്നലറി വിളിച്ചാലും രോഗശാന്തി കിട്ടും എന്ന് പറഞ്ഞു നിസഹായ മനുഷ്യനെ ചൂഷണം ചെയ്യുന്നത് കണ്ടില്ല എന്ന് നടിക്കുന്ന ഭരണകൂടം, പകരം, അവർ ചെയ്യുന്ന നല്ല വശങ്ങൾ മാത്രം നോക്കിയാൽ മതി എന്ന് പറയുന്നതിലൂടെ ഇവർ ഇന്ത്യയെ മുന്നോട്ടല്ല, പകരം ഇനിയും ഒരു പാട് നൂറ്റാണ്ട് പിറകോട്ടാണ് നയിക്കുന്നതെന്ന് മനസ്സിലാകാൻ ഒരു കെട്ടിപിടി അത്മിയതയുടെയും മാന്ത്രിക സ്പര്ശം വേണ്ട.
ഉഗ്രപ്രതാപികളായ ദൈവങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വള്ളിക്കാവിലെയും മുരിങ്ങൂരിലെയും ആത്മീയ കേന്ദ്രങ്ങളിലെ ദല്ലളൻമാർക്ക്, 'തട്ട് കേടു' വരുമ്പോൾ, പോലീസിന്റെയും കോടതിയുടെയും സഹായം ആണ് തേടുന്നത്. ഇവരുടെ ദൈവങ്ങൾ ഇവരുടെ മുന്നിൽ വരുന്ന വിശ്വാസികളെ മാത്രമേ സംരെക്ഷിക്കുകയുള്ളൂ . ഇവർക്ക്, കോടതിയും പോലീസും ഇല്ലാതെ ഇതൊന്നും മുന്നോട്ടു കൊണ്ട് പോകാൻ പറ്റുന്നില്ല. ഇവിടെ ഇവരുടെ ദൈവങ്ങൾ പരാജയപ്പെടുന്നു.
ഇതിനെയെല്ലാം നിയന്ത്രിക്കേണ്ട ഭരണകൂടവും, ഇത്തരത്തിൽ ഇവരുടെ വാലാട്ടി പട്ടികളായി മാറുമ്പോൾ നാം നിസ്സഹായരാവുകയാണ്; ഏതു കാര്യവും ആയികൊള്ളട്ടെ, നമ്മൾ, ലക്ഷ്യബൊധമില്ലത്ത ലക്ഷ്യങ്ങൾ മാത്രം നോക്കാൻ വിധിക്കപ്പെട്ടവർ; മാർഗങ്ങൾ അവർ പറയും; അവർ തിരഞ്ഞെടുക്കും.
അല്ല, അല്ലെങ്കിലും നമ്മൾ ജനാധിപത്യ നിർവചനത്തിലെ, മഹത്തായ ആ സാധനം ആണല്ലോ.... അത് തന്നെ..... കഴുത.

No comments:
Post a Comment