ഇനി അമ്പതു ദിവസം നോയമ്പ് ആണ്....ആത്മീയ തപസ്സ്....നാല് നേരവും വയറു നിറയെ ഭക്ഷിക്കുന്നവന് കുറച്ചു ദിവസത്തേക്ക് ഇറച്ചി ഉപേക്ഷിക്കുന്നത് ആഘോഷം ആയിരിക്കാം....പറയാൻ സഭയുടെ നിയമാവലിയും വചനങ്ങളും ഉണ്ടാവാം...Elite ക്ലാസ്സിന്റെ ആത്മീയ ജാഡ...ഇതെങ്ങിനെ ഒരു തപസ്സാകും...? നാല് നേരവും മ്രിഷ്ടാനം ഭക്ഷണം ഉള്ളവർക്ക്, ഈ അമ്പതു ദിവസം തപസ്സായിരിക്കാം...പക്ഷെ...പുറത ്ത് വലിയൊരു ലോകം ഉണ്ട് ..അഞ്ചു ദിവസം കൂടി ഒരിറ്റു കഞ...്ഞി വെള്ളം കുടിക്കുന്നവന്റെ തപസ്സു...മുലപ്പാലിന്റെ മണം സ്വപ്നം കണ്ടു കരയുന്ന കുഞ്ഞിന്റെ പട്ടിണിയുടെ തപസ്സു... ഒട്ടി നില്ക്കുന്ന വയറിൽ കൈകൊട്ടി പാട്ട് പാടി പിച്ചയെടുക്കുന്ന ബാലിയത്തിന്റെ, തെരുവ് തെണ്ടിയുടെ, വേശ്യയുടെ, ഉന്തു വണ്ടി വലിച്ചു കഫം ചർധിചു കഷ്ടപ്പെടുന്നവന്റെ, കൂലിപ്പണിക്കാരന്റെ ....അങ്ങിനെ ഒരു ജീവിത കാലം മുഴുവൻ നീളുന്ന അവരുടെ നോയമ്പ്.....ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ കഴിയാത്ത ആ നോയമ്പ്....ഇത് പോലെ നെറ്റിപട്ട അലങ്കാരങ്ങൾ ഇല്ലാത്ത.....അലങ്കാരങ്ങളുടെ ചമാൽക്കാരങ്ങൾ അണിയുന്നതിനു മുൻപ്,പൌരോഹിത്യ ആശിർവദനങ്ങൾ ഇല്ലാത്ത.... കരയുന്ന കുഞ്ഞിന്റെ മുന്നൂറ്റി അറുപതിയഞ്ഞു ദിവസം നീളുന്ന തപസ്സ്...തെരുവിന്റെ മൂലയിലെ രോദനത്തിൽ നിന്നും ഉയരുന്ന തപസ്സ്.....അവിടെ ആണ്, ദൈവം വരിക.....അവിടെ തന്നെ ആകണം ദൈവം വരേണ്ടത്.....അവിടെ വരാതെ, നെറ്റിയിൽ കുരിശടയാളം വരച്ചു എന്ന കാരണത്താൽ, നിത്യവും നാല് നേരവും മൃഷ്ടാന ഭോജനം കഴിച്ചു, ഇനി കുറച്ചു കാലത്തേക്ക് ഇറച്ചി വേണ്ട എന്ന് കരുതിയന്റെ പേരില് നിന്റെ അടുത്ത് ദൈവം വരുമെന്ന് വിശ്വസിക്കുന്ന നീ......... നീ.......നീ....അമേൻ..
No comments:
Post a Comment